Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരാഴ്‌ച്ച നീണ്ട തിരച്ചിലിനൊടുവിൽ നായികയെ കണ്ടെത്തി; സർവ്വ ലക്ഷണങ്ങളും തികഞ്ഞ പിങ്കി ജയസൂര്യയുടെ നായികയാവും

ഒരാഴ്‌ച്ച നീണ്ട തിരച്ചിലിനൊടുവിൽ നായികയെ കണ്ടെത്തി; സർവ്വ ലക്ഷണങ്ങളും തികഞ്ഞ പിങ്കി ജയസൂര്യയുടെ നായികയാവും

താണ്ട് ഒരാഴ്‌ച്ചയിലധികമായി ഒത്തിണങ്ങിയ ഒരു നായികയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നവാഗതനായ മിഥുൻ മാനുവൽ തോമസും അണിയറപ്രവർത്തകരും. ഈ നായികയെ കണ്ടെത്താൻ ചില്ലറ പാടല്ല ഈ സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയിട്ടുണ്ടാവുക. കാരണം ഈ നായിക ഒരു ആടാണ്.

സിനിമയുടെ പേര് കൊണ്ടും വിഷയത്തിന്റെ പുതുമ കൊണ്ടും നേരത്തെ തന്നെ ചർച്ചാ വിഷയമായ ചിത്രമാണ് മിധുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ആടിനെ തപ്പൽ നടത്തിയത്. ആടിനെ തേടി ഇടുക്കിയിൽ മുഴുവനും സംവിധായകരും കൂട്ടരും നടന്നിരുന്നു. ഒരാഴ്ചയോളം നീണ്ട തെരച്ചിലിനൊടുവിലാണ് ഇടുക്കിയിൽ നിന്നും സർവ ലക്ഷണങ്ങളും ഒത്തിണങ്ങിയ പിങ്കിയെ കണ്ടെത്തിയത്. ചിത്രത്തിൽ ജയസൂര്യയാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്.

കാണാൻ നല്ല ചന്തമുള്ളൊരു വെള്ള ആടാണ് പിങ്കി. ഒരു പുതുമുഖമാണെങ്കിലും അവളെ കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് സംവിധായകൻപറയുന്നത്. സെറ്റിൽ പിങ്കിയോടൊപ്പം ഉടമസ്ഥനും ഉണ്ടാകും. ഒരു നായയെ പരിശീലിപ്പിക്കുന്നതു പോലെ ആടിനെ മെരുക്കാനാവില്ലെന്നും സംവിധായകൻ പറയുന്നു. ചിത്രത്തിൽ ശ്രിന്ദയും സാന്ദ്രാ തോമസുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ഇതൊരു സാമൂഹ്യരാഷ്ട്രീയ ആക്ഷേപ ഹാസ്യമാണെന്ന് മുന്പ് തിരക്കഥാകൃത്തായിരുന്ന മിധുൻ വ്യക്തമാക്കി. ഇടുക്കിയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ഒരു റോഡ് മൂവിയാണിത്. ഷാജി പാപ്പൻ എന്ന കർഷകനായാകും ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ഒരു വടം വലി ടീമിന്റെ പ്രൊപ്രൈറ്ററും മാനേജറുമാണ് പാപ്പൻ. അങ്ങനെയിരിക്കെ ഒരു വടംവലി മത്സരത്തിൽ ഒന്നാം സമ്മാനമായി പാപ്പന് ഒരു പെണ്ണാടിനെ കിട്ടുന്നു. തുടർന്ന് ആടുമായി ഇടുക്കിയുടെ ഒരു വശത്ത് നിന്നും മറ്റൊരിടത്തേക്ക് അയാൾ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ബാക്കി ഭാഗം.

ആടിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം വളരെ രസകരമായ കാര്യങ്ങൾ അവതരിപ്പിക്കാനുണ്ട്. സ്ത്രീ വിദ്വേഷിയായ ഒരു ചെറുപ്പക്കാരനായാകും ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ഇപ്പോൾ ഇടുക്കിയിൽ ചിത്രീകരണത്തിലുള്ള ലൊക്കേഷൻ തേടുകയാണ് സംവിധായകൻ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP