Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാജോളിന്റെ മടങ്ങിവരവ് ഹൗ ഓൾഡ് ആർ യുവിന്റെ ഹിന്ദി പതിപ്പിലൂടെയോ? നിരുപമ റാവുവിൽ ആകൃഷ്ടനായി അജയ് ദേവഗൺ

കാജോളിന്റെ മടങ്ങിവരവ് ഹൗ ഓൾഡ് ആർ യുവിന്റെ ഹിന്ദി പതിപ്പിലൂടെയോ? നിരുപമ റാവുവിൽ ആകൃഷ്ടനായി അജയ് ദേവഗൺ

രു ഇടവേളയ്ക്ക് ശേഷം നോർവീജിയൻ ടെലിവിഷൻ ത്രില്ലറായ പെനോസയുടെ ഹിന്ദി പതിപ്പിലൂടെ കാജോൾ മടങ്ങിയെത്തുന്നുവെന്ന വാർത്തകൾ മുമ്പ് വാർത്തകൾ വ്ന്നിരുന്നു. എന്നാൽ ഈ പ്രോജക്ട് നടന്നില്ലെന്നും താരം മടങ്ങിവരുന്നത് ഹൗ ഓൾഡ് ആർ യുവിന്റെ ഹിന്ദി പതിപ്പിലൂടെയാണെന്നുമാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്.

മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ അത്യുജ്ജ്വല തിരിച്ചുവരവ് നടത്തിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രം കണ്ട് കജോളിന്റെ ഭർത്താവായ അജയ് ദേവ്ഗണാണ് അത് തന്റെ ഭാര്യയുടെ തിരിച്ചുവരവിന് പറ്റിയ ചിത്രമാണെന്ന് മനസ്സിലാക്കിയെന്നാണ് വിവരം. ചിത്രത്തിന്റെ റീമെയ്ക്ക് അവകാശം അജയ് ദേവ്ഗൺ വാങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

ചിത്രം കണ്ടപ്പോൾ കജോളിന് ഇഷ്ടപ്പെട്ടെന്നും അതിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നെന്നും സിനിമ വൃത്തങ്ങൾ അറിയിച്ചു .എന്നാൽ ഇതു വരെ ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കണമെന്നാണ് അജയ് തീരുമാനിച്ചിരിക്കുന്നതെന്നും വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അതേ സമയം തമിഴ് താരം സൂര്യ തന്റെ ഭാര്യ ജ്യോതികയുടെ തിരിച്ചു വരവിനായി ഹൗ ഓൾഡ് ആർ യു തമിഴിൽ റീമെയ്ക്ക് ചെയ്യാനുള്ള അവകാശം നേടിയെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP