Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ വാർത്ത ഉറപ്പിച്ച് ജയറാം ഫെയ്‌സ് ബുക്കിൽ; കാളിദാസൻ തമിഴിൽ നായകനായി എത്തും; ചിത്രം ലോഞ്ച് ചെയ്യാൻ ഉലകനായനും

ഒടുവിൽ വാർത്ത ഉറപ്പിച്ച് ജയറാം ഫെയ്‌സ് ബുക്കിൽ; കാളിദാസൻ തമിഴിൽ നായകനായി എത്തും; ചിത്രം ലോഞ്ച് ചെയ്യാൻ ഉലകനായനും

ടുവിൽ ഇത്രയും നാൾ ചോദിച്ച ചോദ്യത്തിനും കേട്ട കാര്യങ്ങൾക്കും മറുപടിയായി ജയറാമിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്. മകൻ കാളിദാസൻ നായകനാകുന്നു. ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസൻ നായകനായി അരങ്ങേറുന്നത്. ഇക്കാര്യം ജയറാം തന്നെ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. 

കമലഹാസൻ ആണ് ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ എത്തിയത്. ചടങ്ങിന് ജയറാമും എത്തിയിരുന്നു.ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.നടുവില കൊഞ്ചം പാക്കാത കാണോം എന്ന ആദ്യ ചിത്രത്തിലൂടെതമിഴ് പ്രേക്ഷകരുടെ മനംകവർന്ന സംവിധായകനാണ് ബാലാജി തരണീധരൻ. നടുവില കൊഞ്ചം പാക്കാത കാണോത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച പ്രംകുമാർ തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം. ഗോവിന്ദ് മേേനാന്റേതാണ് ഈണങ്ങൾ. വാസൻസ് വിഷ്വൽ വെഞ്ച്വേഴ്‌സിന്റെ ബാനറിൽകെ.എസ്.ശ്രീനിവാസനാണ് ചിത്രം നിർമ്മിക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ ബാലതാരമായാണ് കാളിദാസൻ ആദ്യമായിവെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും കാളിദാസൻ നേടിയിരുന്നു.

അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടെ കാളിദാസ്സൂപ്പർ താരങ്ങളായ സൂര്യ, വിജയ്, അജിത്ത് എന്നിവരെ അനുകരിച്ചിരിന്നു.ഇതോടെ കാളിദാസിന്റെ സിനിമ പ്രവേശത്തെക്കുറിച്ചുള്ള വാർത്തകൾ സജീവമായിരുന്നു. ലിംഗുസ്വാമിയുടെയോ ഗൗതം മോനോന്റെയോ ചിത്രത്തിൽനായകനായി കാളിദാസ് അരങ്ങേറിയേക്കുമെന്നും വർത്തകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP