Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഷേധങ്ങൾക്കിടയിൽ കത്തി ഇന്ന് റിലീസിന്; തീയേറ്ററുകൾക്ക് നേരെ അക്രമം അഴിച്ച് വിട്ട് സംഘടനകൾ

പ്രതിഷേധങ്ങൾക്കിടയിൽ കത്തി ഇന്ന് റിലീസിന്; തീയേറ്ററുകൾക്ക് നേരെ അക്രമം അഴിച്ച് വിട്ട് സംഘടനകൾ

മുരുഗദോസ് വിജയ് ടീമിന്റെ ദീപാവലി റിലീസായ 'കത്തി' ഇന്ന് റിലീസ് ചെയ്യാനിരിക്കെ തമിഴ്‌നാട്ടിൽ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം. ചിത്രത്തിനെതിരെ തമിഴ് അനുകൂല സംഘടനകൾ നിലപാട്ശക്തമാക്കിയതോടെ ചിത്രത്തിന്റെ പ്രദർശനത്തിന് ഭീഷണി ഉയർത്തുന്നത്.

ചെന്നൈയിലെ പ്രമുഖ മൾട്ടി പ്ലക്‌സുകളിലൊന്നായ സത്യം സിനിമാസ് കത്തിയുടെ ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തമിഴ് സംഘടനാ പ്രവർത്തകർ എറിഞ്ഞു തകർത്തു. ഗ്ലാസ് പാനലുകൾ തകർത്ത അക്രമിസംഘം മൾട്ടിപ്ലക്‌സിനുള്ളിലേക്ക് മണ്ണെണ്ണ ബോംബെറിഞ്ഞ്ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ഇളയ ദളപതി വിജയ് ഇരട്ടവേഷത്തിലെത്തുന്ന മുരുഗദോസ് ചിത്രം 'കത്തി'യുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന് ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് തമിഴ്‌സംഘടനകളുടെ പ്രതിഷേധത്തിനു പിന്നിൽ. ലൈക്കയുടെ ചിഹ്നം ബാനറിൽ പ്രദർശിപ്പിക്കില്ല എന്ന ഉറപ്പ് നൽകി പ്രശ്‌നപരിഹാരം കണ്ട ആശ്വാസത്തിലായിരുന്നു നിർമ്മാതാക്കൾ. എന്നാൽ പെട്ടെന്നുണ്ടായ പ്രകോപനം ദീപാവലി റിലീസിനെ ബാധിക്കുമെന്ന ആശങ്കയാണിപ്പോൾ ഉയരുന്നത്.

വിജയ് ചിത്രം 'തലൈവാ'യ്ക്കും ഇത്തരത്തിൽ കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഭീഷണികളെ തുടർന്ന് ചിത്രം രണ്ടാഴ്ച താമസിച്ചായിരുന്നു റിലീസ് ചെയ്തത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കത്തിയുടെ ടീസറിന് സാമൂഹിക സൈറ്റുകളിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. നേരത്തെ ചിത്രത്തിനെതിരെ പകർപ്പവകാശ ലംഘനം ആരോപിച്ച് സഹസംവിധായകൻ ശങ്കര സുബ്ബു രംഗത്തുവന്നിരുന്നു.കത്തിയിൽ സാമന്തയാണ് നായിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP