Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷീ ടാക്‌സി ഡ്രൈവറാകാൻ കാവ്യ മാധവൻ; സജി സുരേന്ദ്രൻ ചിത്രത്തിൽ ഇക്കുറിയും അനൂപ് മേനോൻ തന്നെ നായകൻ

ഷീ ടാക്‌സി ഡ്രൈവറാകാൻ കാവ്യ മാധവൻ; സജി സുരേന്ദ്രൻ ചിത്രത്തിൽ ഇക്കുറിയും അനൂപ് മേനോൻ തന്നെ നായകൻ

ആംഗ്രി ബേബീസിന് ശേഷം സജി സുരേന്ദ്രൻ ചിത്രത്തിൽ വീണ്ടും നായകനായി അനൂപ് മേനോൻ എത്തുന്നു. 'ഷീ ടാക്‌സി' എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ കാവ്യ മാധവൻ നായികയായി എത്തും. ചിത്രത്തിൽ ഒരു ഷീ ടാക്‌സി ഓടിക്കുന്ന ഡ്രൈവറുടെ കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ആംഗ്രി ബേബീസിന് ശേഷം സജി കൃഷ്ണ അനൂപ് മേനോൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സുരാജ് വെഞ്ഞാറമൂട്, പി.ബാലചന്ദ്രൻ,കെ.ബി.ഗണേശ് കുമാർ, അൻസിബ ഹസൻ തുടങ്ങിയവരും അഭിനയിക്കുന്നു. മൂന്നു പേരുമായി കൂർഗിലേക്ക് യാത്ര പോകുന്ന ഷീ ടാക്‌സി ഡ്രൈവറുടെ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. കൂർഗ്,ഗുണ്ടൽപേട്ട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ഒക്ടോബർ 20ന് ഷൂട്ടിങ് തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP