Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൈനിറയെ സിനിമകളുമായി കാവ്യ വീണ്ടും സജീവമാകുന്നു; ഷീ ടാക്‌സിക്ക് ശേഷം ആകാശവാണിയിൽ അവതാരകയാവും

കൈനിറയെ സിനിമകളുമായി കാവ്യ വീണ്ടും സജീവമാകുന്നു; ഷീ ടാക്‌സിക്ക് ശേഷം ആകാശവാണിയിൽ അവതാരകയാവും

ടക്കാലത്ത് സിനിമയ്ക്ക് അല്പം ഇടവേള നല്കിയ ശേഷം വീണ്ടും തിരിച്ച് വന്ന കാവ്യയ്ക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ഷീ ടാക്‌സിക്ക് ശേഷം ആകാശവാണി എന്ന ചിത്രത്തിൽ നായികയാവാനൊരുങ്ങുകയാണ് നടി.ഖായിസ് മിലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. തികച്ചും മോഡേണായ ടെലിവിഷൻ അവതാരകയായാണ് കാവ്യ ചിത്രത്തിലെത്തുന്നത്.

നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ആകാശവാണിയിലെ നായകൻ. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിലെ ഈഗോ ക്ലാഷുകളാണ് ചിത്രത്തിന്റെ പ്രമേയം.സമ്പന്ന കുടുംബത്തിൽ നിന്നെത്തിയ യുവതിയുടെയും സ്വന്തം അധ്വാനത്തിലൂടെ വിജയം നേടിയ യുവാവിന്റെയും ദാമ്പത്യത്തിലെ പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നു പോവുന്നത്. സമീപ കാലമലയാള സിനിമകളിലെ സ്ഥിരം അച്ഛൻ കഥാപാത്രമായ ലാലു അലക്‌സാണ് കാവ്യയുടെ അച്ഛനായി സ്‌ക്രീനിലെത്തുന്നത്.

ശ്രീജിത്ത് രവി, സൈജു കുറുപ്പ്, എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഖായിസ് മിലൻ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് ആകാശവാണി. സ്വവർഗാനുരാഗം പ്രമേയമാക്കി ഖായിസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ലിപ്സ്റ്റിക് ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP