Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി ജൂൺ 15

സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി ജൂൺ 15

തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കുള്ള 2014ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2014 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2014ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക.

അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, കൊച്ചിയിലുള്ള ഫിലം ചേമ്പർ ഓഫീസ്, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫെഫ്ക എന്നിവിടങ്ങളിൽ മെയ് 20 മുതൽ ലഭിക്കും. കഥാചിത്രങ്ങൾ ഡിജിറ്റൽ ഫോർമാറ്റിലോ (ഹാർഡ് ഡിസ്‌ക് 1920 പിക്‌സെൽസ് വിഡ്ത്ത്) ഓപ്പൺ ഡി.സി.പി ആയോ സമർപ്പിക്കാം.

അക്കാദമി വെബ്‌സൈറ്റായ ww.keralafilm.com-ൽ നിന്നും അപേക്ഷാഫോറവും നിബന്ധനകളും ഡൗൺലോഡ് ചെയ്യാം. തപാലിൽ ലഭിക്കാൻ 25 രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം10 വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ ജൂൺ 15 ന് വൈകിട്ട് അഞ്ചിന് മുമ്പായി അക്കാദമി ഓഫീസിൽ ലഭിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP