Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗീതുമോഹൻദാസ് സംവിധാനം ചെയ്ത 'ലയേഴ്‌സ് ഡൈസി'ന് ഓസ്‌കാറിനുള്ള ഇന്ത്യൻ എൻട്രി

ഗീതുമോഹൻദാസ് സംവിധാനം ചെയ്ത 'ലയേഴ്‌സ് ഡൈസി'ന് ഓസ്‌കാറിനുള്ള ഇന്ത്യൻ എൻട്രി

ഗീതുമോഹൻദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസിന് ഓസ്‌കാറിനുള്ള ഇന്ത്യൻ എൻട്രി. കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രവുമായെത്തി അംഗീകാരങ്ങൾ നേടിയ ഗീതുവിന്റെ ആദ്യ ഫീച്ചർ ചിത്രമായ ലയേഴ്‌സ് ഡയസ് ചലച്ചിത്രോത്സവ വേദികളിലും ചർച്ചയായിരുന്നു. സണ്ടാൻസ് ചലച്ചിത്രോത്സവത്തിൽ പ്രത്യേക ജൂറി പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

മൂന്നു വയസ്സുകാരിയായ മകൾക്കൊപ്പം കാണാതായ ഭർത്താവിനെ തേടി അലയുന്ന ഒരു യുവതിയുടെ യാത്രയാണ് ലയേഴ്‌സ് ഡയസിന്റെ പ്രമേയം. ഇന്തോ-ടിബറ്റ് അതിർത്തി ഗ്രാമമായ ചിത്കുലിൽ നിന്നും രാജ്യതലസ്ഥാനമായ ഡൽഹി വരെ നീളുന്ന യാത്രയിൽ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളും പ്രതിപാദിക്കുന്നുണ്ട്. നവാസുദിൻ സിദ്ദിഖി, ഗീതാഞ്ജലി ഥാപ്പ, മാന്യ ഗുപ്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് അഞ്ജലി ഥാപ്പക്ക് കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള നാഷണൽ അവാർഡും ലഭിച്ചിരുന്നു.

ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് ഛായാഗ്രാഹകനായി ഗീതുവിനൊപ്പം നിന്നത് ഭർത്താവ് രാജീവ് രവിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP