Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷാരൂഖ് ദിപീക പ്രണയം വൈറലാകുന്നു; മൻവാ ലാഗേ ഗാനരംഗം ആദ്യ 21 മണിക്കൂറിനുള്ളിൽ കണ്ടത് 21 ലക്ഷം പേർ

ഷാരൂഖ് ദിപീക പ്രണയം വൈറലാകുന്നു; മൻവാ ലാഗേ ഗാനരംഗം ആദ്യ 21 മണിക്കൂറിനുള്ളിൽ കണ്ടത് 21 ലക്ഷം പേർ

ഷാരൂഖ് എന്നും പ്രണയ നായകനാണ്. ദിൽവാലേ ദുൽഹാനിയ ലേ ജായേംഗേ മുതൽ തുടങ്ങിയതാണ് ഷാരൂഖിന്റെ പ്രണയം. ഇപ്പോൾ ഇതാ ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിലെ പാട്ട് തന്നെ ഉദാഹരണം.

ദീപികാ പദുക്കോണും ഷാരൂഖും ഒന്നിച്ച് തകർത്തഭിനയിക്കുന്ന 'മൻവാ ലാഗേ' എന്ന ഗാനരംഗം ഇതിനകം യുട്യൂബിൽ കണ്ടത് 21 ലക്ഷം പേർ. ഇർഷാദ് കാമിലിന്റെ വരികൾക്ക് വിശാൽശേഖർ ഈണം നൽകി ശ്രേയാഘോഷാലും അർജിത് സിംഗും ചേർന്ന് ആലപിച്ചിട്ടുള്ള ഈ ഹിറ്റ്ഗാനം അപ് ലോഡ് ചെയ്ത് ആദ്യ 21 മണിക്കൂറിൽ തന്നെ പത്ത് ലക്ഷംപേർ കണ്ടു ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഇതാ ഇവരുടെ എണ്ണം 21 ലക്ഷം കഴിഞ്ഞു. രണ്ടുദിവസമെ ആയുള്ളൂ ഈ ഗാനം യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിട്ട്.

മേഹൂ നായ്ക്കും ഓംശാന്തി ഓമിനും ശേഷം ഷാരൂഖും ഫറയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹാപ്പി ന്യൂ ഈയർ. ആദ്യ ചിത്രം രണ്ടും വൻ ഹിറ്റായതിനാൽ മൂന്നാമത്തെ ചിത്രവും സൂപ്പർ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. റെഡ് ചിലീസിന്റെ ബാനറിൽ ഷാരൂഖിന്റെ ഭാര്യ ഗൗരിയാണ് ചിത്രം നിർമ്മിക്കുന്നത്. അഭിഷേക് ബച്ചൻ, സോനു സൂദ്, ബോമാൻ ഇറാനി, വിവാൻ ഷാ, ജാക്കി ഷെറോഫ് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ദിനോ മോറിയ, പ്രഭുദേവ, സാറാ ജയിൻ ഡയാസ്, മലൈക അറോറ, അനുപംഖേർ എന്നിവർ ചിത്രത്തിൽ അതിഥിവേഷത്തിലും എത്തുന്നുണ്ട്.

മേംഹൂനയ്ക്കും ഓം ശാന്തി ഓമിനും ശേഷം ഷാരുഖിനെ നായകനാക്കി ഫറഖാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹാപ്പി ന്യൂ ഇയർ.റെഡ്ചില്ലീസീന്റെ ബാനറിൽ ഷാരുഖിന്റെ പത്‌നി ഗൗരി ഖാനാണ് ഹാപ്പി ന്യൂഇയർ നിർമ്മിക്കുന്നത്. അഭിഷേക് ബച്ചൻ, സോനുസൂദ്,ബോമൻ ഇറാനി,വിവാൻ ഷാ, ജാക്കി ഷെറോഫ് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP