Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയഗാഥ തുടരാൻ ദിലീപ്-സിബി-ഉദയ് ടീം വീണ്ടും; മര്യാദരാമന്റെ ചിത്രീകരണം ഉടൻ

വിജയഗാഥ തുടരാൻ ദിലീപ്-സിബി-ഉദയ് ടീം വീണ്ടും; മര്യാദരാമന്റെ ചിത്രീകരണം ഉടൻ

സൂപ്പർ ഹിറ്റുകൾ തീർത്ത ദിലീപ്-സിബി- ഉദയ് ടീമിന്റെ കൂട്ടുകെട്ട് വീണ്ടും എത്തുന്നു. 2010ലെ തെലുങ്ക് ബ്ലോക്ക് ബസ്റ്ററായ 'മര്യാദ രാമണ്ണ'യുടെ റീമേക്കിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. 'മര്യാദരാമൻ' എന്നാണ് ചിത്രത്തിന്റെ പേര്. ഉടൻ സിനിമയുടെ ചിത്രീകരണമാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. നവാഗതനായ സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന മര്യാദരാമൻ ഒരു ബിഗ്ബഡ്ജറ്റ് പ്രോജക്ടാണ്. ഗ്രാഫിക്‌സിന് പ്രാധാന്യമുള്ള ചിത്രത്തിനായി പൊള്ളാച്ചിയിൽ വന്മുതൽമുടക്കിൽ സെറ്റ് നിർമ്മിക്കുന്നുവെന്നാണ് റിപ്പോർട്ട്. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് സൂചന.

രാജാധിരാജയുടെ സംവിധായകനായ അജയ് വാസുദേവൻ ഒരുക്കുന്ന പുതിയ ചിത്രത്തിലും ദിലീപാണ് നായകൻ. സിബി-ഉദയന്മാർ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. സിബി ഉദയ് ടീമും ദിലീപും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമയാണ് മര്യാദരാമൻ എന്നതാണ് ഒരു പ്രത്യേകത. ഉദയപുരം സുൽത്താൻ, ഡാർലിങ് ഡാർലിങ്, ദോസ്ത്, സി ഐ ഡി മൂസ, റൺവേ, വെട്ടം, കൊച്ചി രാജാവ്, ലയൺ, ചെസ്സ്, ഇൻസ്‌പെക്ടർ ഗരുഡ്, ജൂലായ് 4, ട്വന്റി20, കാര്യസ്ഥൻ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, മായാമോഹിനി, മിസ്റ്റർ മരുമകൻ, കമ്മത്ത് ആൻഡ് കമ്മത്ത്, ശൃംഗാരവേലൻ എന്നിവയാണ് സിബി ഉദയ് ടീം എഴുതിയ ദിലീപ് ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP