Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഠിനമായ നടുവേദനയ്ക്ക് ഇടയാക്കിയ 'ഡിസ്‌ക് പ്രൊലാപ്‌സ്' രോഗത്തിൽ നിന്നും മോഹൻലാൽ മുക്തനായി; അമൃത ആശുപത്രിയിലെ ചികിത്സക്ക് ശേഷം സൂപ്പർസ്റ്റാർ വീണ്ടും സിനിമാ തിരക്കുകളിലേക്ക്

കഠിനമായ നടുവേദനയ്ക്ക്  ഇടയാക്കിയ 'ഡിസ്‌ക് പ്രൊലാപ്‌സ്' രോഗത്തിൽ നിന്നും മോഹൻലാൽ മുക്തനായി; അമൃത ആശുപത്രിയിലെ ചികിത്സക്ക് ശേഷം സൂപ്പർസ്റ്റാർ വീണ്ടും സിനിമാ തിരക്കുകളിലേക്ക്

 

കൊച്ചി: കഠിനമായ നടുവേദനയ്ക്ക് ഇടയാക്കിയ രോഗത്തിൽ നിന്നും മുക്തനായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. കൊച്ചി അമൃത ആശുപത്രിയിൽ കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു മോഹൻലാൽ. നടുവേദനയ്‌ക്കൊപ്പം കാലുകളിലെ വേദനയും പെരുപ്പും കഠിനമായതിനെ തുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ നട്ടെല്ലിനാണ് പ്രശ്‌നമെന്ന് കണ്ടെത്തി.

നട്ടെല്ലിലെ ഡിസ്‌കിന്റെ തള്ളലുണ്ടാകുന്ന 'ഡിസ്‌ക് പ്രൊലാപ്‌സ്' എന്ന രോഗമായിരുന്നു താരത്തെ ബാധിച്ചിരുന്നത്. കഠിന വേദനയുമായി ആശുപത്രിയിൽ എത്തിയ മോഹൻലാലിന് ആദ്യദിവസത്തെ പരിശോധനകൾക്കു ശേഷം അടുത്ത ദിവസം തന്നെ ശസ്ത്രക്രിയ വേണ്ടി വരുമെന്ന് കരുതി. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വേദനയിൽ കുറവു വന്നതോടെ ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു. പത്തു ദിവസത്തെ സമ്പൂർണ്ണ വിശ്രമമവും മരുന്നുകളുമാണ് ഡോക്ടർമാർ നിർദേശിച്ചത്.

ഓണം റിലീസായി പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രമായ 'പെരുച്ചാഴിയുടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടത്തിലാണ് മോഹൻലാൽ കലശലായ നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിച്ച് രണ്ടു ദിവസം കഴിഞ്ഞു അദ്ദേഹം ആശുപത്രി വിട്ടതായി വാർത്തകൾ വന്നിരുന്നെങ്കിലും അമൃത ആശുപത്രി ന്യൂറോളജി വിഭാഗം അദ്ദേഹത്തെ രഹസ്യമായി ചികിത്സിക്കുകയായിരുന്നു. തെറ്റായ വാർത്തകൾ പുറത്തു വരാതിരിക്കാൻ ആശുപത്രി അധികൃതർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം മോഹൻലാൽ ഇന്ന് ആശുപത്രി വിടും. ഇന്നു പാലക്കാട് നടക്കുന്ന ഷൂട്ടിങ്ങിനു പോകുമെന്നാണ് കരുതുന്നത്. ദീർഘ യാത്രകളും ശാരീരികായാസമുള്ള രംഗങ്ങളിലെ അഭിനയത്തിലും കുറച്ചു ദിവസത്തേയ്ക്ക് ശ്രദ്ധവേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ആശുപത്രി വാസത്തിനിടയിൽ അമൃതാനന്ദമഠത്തിലെ അമ്മ സന്ദർശിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP