Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം എന്നു നിന്റെ മൊയ്തീൻ; നടന്മാർ ജയസൂര്യയും പൃഥ്വിരാജും; നടി പാർവതി; സംവിധായകൻ ജയരാജ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം എന്നു നിന്റെ മൊയ്തീൻ; നടന്മാർ ജയസൂര്യയും പൃഥ്വിരാജും; നടി പാർവതി; സംവിധായകൻ ജയരാജ്

തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കഴിഞ്ഞ കൊല്ലത്തെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള അവാർഡ് എന്ന് നിന്റെ മൊയ്തീനാണ്.

ഒറ്റാൽ ഒരുക്കിയ ജയരാജാണു മികച്ച സംവിധായകൻ. സു സു സുധീ വാൽമീകത്തിലെ പ്രകടനത്തിനു ജയസൂര്യയും മൊയ്തീനിലെയും ഇവിടെയിലെയും അഭിനയത്തിനു പൃഥ്വിരാജും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. എന്നു നിന്റെ മൊയ്തീൻ, ചാർലി എന്നിവയിലൂടെ പാർവതി മികച്ച നടിയായി.

വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ സംവിധായകൻ ഭദ്രനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പത്തൊമ്പത് അവാർഡുകളിൽ പത്തെണ്ണം 'എന്ന് നിന്റ മൊയ്തീൻ' നേടി.

മറ്റു പുരസ്‌കാരങ്ങൾ:

  • സ്വഭാവനടൻ പ്രേംപ്രകാശ് (നിർണായകം)
  • സുധീർ കരമന (എന്നു നിന്റെ മൊയ്തീൻ)
  • സ്വഭാവനടി ലെന (എന്നു നിന്റെ മൊയ്തീൻ, ആലിഫ്)
  • പുതുമുഖ നടൻ കുമരകം വാസുദേവൻ, മാസ്റ്റർ അശാന്ത് ഷാ (ഒറ്റാൽ)
  • പുതുമുഖനടി പാർവതി രതീഷ് (മധുരനാരങ്ങ)
  • തിരക്കഥാകൃത്ത് ആർ. ഉണ്ണി, മാർട്ടിൻ പ്രക്കാട്ട് (ചാർലി)
  • ഛായാഗ്രഹകൻ ജോമോൻ ടി ജോൺ (എന്നു നിന്റെ മൊയ്തീൻ, നീന, ചാർലി)
  • സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ (പ്രേമം)
  • പിന്നണിഗായിക മധുശ്രീ നാരായണൻ (ആലിഫ്)
  • ഗായകൻ വിജയ് യേശുദാസ് (പ്രേമം)
  • കലാസംവിധാനം ഗോകുൽദാസ് (എന്നു നിന്റെ മൊയ്തീൻ)
  • മേക്കപ്പ് രഞ്ജിത് അമ്പാടി (എന്നു നിന്റെ മൊയ്തീൻ)
  • വസ്ത്രാലങ്കാരം സമീറ സനീഷ് (ചാർലി, നീന)
  • പുതുമുഖ സംവിധായകൻ ആർ.എസ്.വിമൽ (എന്നു നിന്റെ മൊയ്തീൻ)
  • മികച്ച നിർമ്മാതാക്കൾക്കുള്ള ഹാരി പോത്തൻ അവാർഡ് ബിനോയ് ശങ്ക്രാന്ത്, സുരേഷ് രാജ് (എന്നു നിന്റെ മൊയ്തീൻ)

വാർത്താസമ്മേളത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ, സെക്രട്ടറി എം. രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറി കല്ലിയൂർ ശശി, ജൂറി അംഗങ്ങളായ ജലജ, അഴകപ്പൻ, ദർശൻരാമൻ, ഭൂമിനാഥൻ, ജെ. പള്ളാശ്ശേരി, വി.പി.കെ. മേനോൻ എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP