Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരണക്കാരന്റെ ഹീറോയാകാൻ ഫഹദ് വീണ്ടും; കോമഡിയും സസ്‌പെൻസും നിറഞ്ഞ മണിരത്‌നം ട്രയിലർ ഇപ്പോഴേ ഹിറ്റ്

സാധാരണക്കാരന്റെ ഹീറോയാകാൻ ഫഹദ് വീണ്ടും; കോമഡിയും സസ്‌പെൻസും നിറഞ്ഞ മണിരത്‌നം ട്രയിലർ ഇപ്പോഴേ ഹിറ്റ്

സാധരണക്കാരന്റെ ഹീറോയായി ഫഹദ് എത്തുന്ന മണിരത്‌നം 26 ന് തിയേറ്ററിലെത്തുന്നത്. സെഞ്ച്വറി ഫിലീംസിന്റെ നൂറാമത്തെ ചിത്രമായ മണിരത്‌നത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങിയതും സോഷ്യൽമീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ കോമഡിയും സസ്‌പെൻസും നിറച്ച സിനിമയുടെ ട്രീസർ പുറത്ത് വന്നപ്പോൾ ആരാധകർ വീണ്ടും വേശത്തിലായിരിക്കുകയാണ്.

മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം അസോസിയേറ്റായിരുന്ന സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യന്നത്.നിവേദ തോമസാണ് ചിത്രത്തിലെ നായിക. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മൂന്നാറിൽ നിന്ന് മറയൂരിലേക്ക് യാത്ര ചെയ്യുന്ന നീൽ എന്ന യുവാവിന്റെയും പിയ എന്ന പെൺകുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്.

റോഡ് മൂവി ഗണത്തില്പെടുത്താവുന്ന ചിത്രം കൂടിയായ ഇതിൽ ഫഹദ് ഫാസിൽ നായകനാകുന്ന ആദ്യത്തെ റോഡ് മൂവിയെന്നതാണ് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രഞ്ജി പണിക്കർ, ജോജു ജോർജ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിൽ സി. നാരായണനും അജിത് സി. ലോകേഷും ചേർന്നാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. നീർ ഡി.കുഞ്ഞയാണ് ഛായാഗ്രാഹണം. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. റഫീഖ് അഹമ്മദിന്റേതാണ് വരികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP