Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥികളുടെ പ്രണയരംഗങ്ങളുമായി ലിറ്റിൽ സൂപ്പർമാനിലെ ഗാനവും പുറത്ത്; ഒന്നര വർഷത്തെ പ്രയത്‌നത്തിനൊടുവിൽ ചിത്രം അടുത്ത മാസം പ്രദർശനത്തിന്

വിദ്യാർത്ഥികളുടെ പ്രണയരംഗങ്ങളുമായി ലിറ്റിൽ സൂപ്പർമാനിലെ ഗാനവും പുറത്ത്; ഒന്നര വർഷത്തെ പ്രയത്‌നത്തിനൊടുവിൽ ചിത്രം അടുത്ത മാസം പ്രദർശനത്തിന്

ഡ്രാക്കുളക്കു ശേഷം വിനയൻ സംവിധാനം ചെയ്യുന്ന ലിറ്റിൽ സൂപ്പർമാൻ അടുത്ത മാസം തിയേറ്ററിലെത്തും. ഒന്നര വർഷത്തോളം നീണ്ട നിർമ്മാണ ജോലികൾക്കു ശേഷമാണ് ചിത്രം പൂർത്തിയാകുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ കുട്ടികളെ ലക്ഷ്യംമിട്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനവും വിദ്യാർത്ഥികൾക്ക് പ്രിയങ്കരമാകുകയാണ്. ചിത്രത്തിലെ മുളം തണ്ടെന്തിനോ എന്ന് തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം യു ട്യൂബിലൂടെ പുറത്ത് വന്നത്.

മുഖ്യകഥാപാത്രമായ വില്ലി എന്ന സ്‌കൂൾ കുട്ടിയുടെ പ്രണയമാണ് ഗാനരംഗം. കൈതപ്രം എഴുതിയ വരികൾക്ക് മോഹൻ സിതാര സംഗീതം നൽകി ഗാനം സിയാദ് കെ ആണ് ആലപിച്ചത്. ഗ്രാഫിക്‌സിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിലെ ഗാനരംഗത്തിലും ഗ്രാഫിക്‌സു കൊണ്ടുള്ള കളികളുണ്ട്.

ആറ് കുട്ടികളെ കേന്ദ്രീകരിച്ചാണ് ലിറ്റിൽ സൂപ്പർമാന്റെ കഥ മുന്നേറുന്നത്. തന്റെ മാതാപിതാക്കളെ വധിച്ചവരോട് ഡാനി അവതരിപ്പിക്കുന്ന വില്ലി എന്ന കഥാപാത്രം പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബേബി നയൻ താര മധു, പ്രവീണ, കൃഷ്ണ, ദൃശ്യത്തിൽ തിളങ്ങിയ അൻസിബ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഡ്രാക്കുള ത്രിഡിക്ക് പിന്നിൽ പ്രവർത്തിച്ചവർ ഉൾപ്പെടെ ഹോളിവുഡിൽ നിന്നുള്ള കലാകാരന്മാർ ലിറ്റിൽ സൂപ്പർമാന്റെ ഗ്രാഫിക്‌സ് ജോലികൾക്കെത്തിയിരുന്നു.ആകാശ് ഫിലിംസിന് വേണ്ടി വിനയനും വി എൻ ബാബും ചേർന്നാണ് ലിറ്റിൽ സൂപ്പർമാൻ നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP