Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ജലജീവിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രം; ഓൾഡ്മാനും മക്ഡോർമണ്ടും മികച്ച അഭിനേതാക്കൾ; സാം റോക്ക്വെലിനു മികച്ച സഹനടൻ; മികച്ച സഹനടി ആലിസൺ ജാനി; ഓസ്‌കർ വേദിയിൽ ശ്രീദേവിക്കും ശശി കപൂറിനും ആദരവ്

ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ജലജീവിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രം; ഓൾഡ്മാനും മക്ഡോർമണ്ടും മികച്ച അഭിനേതാക്കൾ; സാം റോക്ക്വെലിനു മികച്ച സഹനടൻ; മികച്ച സഹനടി ആലിസൺ ജാനി; ഓസ്‌കർ വേദിയിൽ ശ്രീദേവിക്കും ശശി കപൂറിനും ആദരവ്

ലോസ് ആഞ്ചലസ്: ശീതയുദ്ധകാലത്ത് ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ഒരു ജലജീവിയും തമ്മിലുള്ള ബന്ധവും റഷ്യൻ സൈന്യം ജീവിയെ ഉപയോഗിക്കാൻ ശ്രമിക്കുന്നതിന്റെയും കഥ പറഞ്ഞ ഷേപ്പ് വാട്ടറിനാണ് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌ക്കർ പുരസ്‌കാരം.

മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങൾ ഉൾപ്പടെ മൊത്തം നാലു പുരസ്‌കാരങ്ങൾ നേടിയ ഗ്യുലെർമോ ഡെൽ ടോറോയുടെ ഷേപ്പ് ഓഫ് വാട്ടർ തന്നെയാണ് തൊണ്ണൂറാം അക്കാദമി അവാർഡ്ദാനച്ചടങ്ങിൽ നിറഞ്ഞുനിന്നത്.

സംവിധാനം (ഗ്യുല്ലെർമോ ഡെൽ ടോറോ), മ്യൂസിക്-ഒറിജിനൽ സ്‌കോർ- (അലക്സാണ്ടർ ഡെസ്പ്ലാറ്റ്), പ്രൊഡക്ഷൻ ഡിസൈൻ-പോൾ ഡെൻഹാം ഓസ്റ്റർബെറി, ഷെയ്ൻ വിയു, ജെഫ്രി എ മെൽവിൻ എന്നിവയിലാണ് ഷേപ്പ് ഓഫ് വാട്ടർ നേടിയ മറ്റ് പുരസ്‌കാരങ്ങൾ.

മാർട്ടിൻ മക്‌ഡോനായുടെ ആക്ഷേപഹാസ്യ പ്രധാനമായ ത്രീ ബിൽബോർഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിനു മികച്ച സഹനടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ടാണ് ഓസ്‌കാറിനു തുടക്കം കുറിച്ചത്. മികച്ച ചമയത്തിനും കേശാലങ്കാരത്തിനുമുള്ള പുരസ്‌കാരം ഡാർക്കസ്റ്റ് അവർ നേടി. പുരസ്‌കാര പ്രഖ്യാപനം ഡോൾബി തീയറ്ററിൽ പുരോഗമിക്കുകയാണ്.

മികച്ച സിനിമ പുരസ്‌കാരത്തിനായി ഒൻപതു ചിത്രങ്ങളാണ് രംഗത്തുള്ളത്. മെക്‌സിക്കൻ സംവിധായകനായ ഗില്യർമോ ദെൽ തോറോയുടെ പ്രണയകഥ ദ ഷേപ്പ് ഓഫ് വാട്ടർ ആണ് 12 നാമനിർദ്ദേശങ്ങളുമായി മുന്നിട്ടു നിൽക്കുന്നത്. ഷേപ്പ് ഓഫ് വാട്ടറിന് കടുത്ത വെല്ലുവിളി ഉയർത്തി ബിൽബോർസും ഡൻകർക്കും രംഗത്തുണ്ട്.

തൊണ്ണൂറാമത് ഓസ്‌കർ വേദിയിൽ അന്തരിച്ച ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശി കപൂറിനും ആദരവ്. അവാർഡുകൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ആദരവ് അർപ്പിച്ചത്. ഡോൾബി തീയേറ്ററിലെ സ്‌ക്രീനിൽ ഇരുവരുടേയും ചിത്രങ്ങൾ പ്രദർശിപ്പിച്ച ശേഷം ലഘുവിവരണം നൽകുകയായിരുന്നു. ശ്രീദേവിയെ കൂടാതെ ബോഗെർ മൂറെ, ജെറി ലെവിസ്, മാർട്ടിൻ ലാൻഡൗ, ജൊനാഥൻ ഡെമി എന്നിവർക്കും ഓസ്‌കർ വേദിയിൽ ആദരം അർപ്പിച്ചു.

ഇതുവരെ പ്രഖ്യാപിച്ച അവാർഡുകൾ

സഹനടൻ: സാം റോക്ക്വെൽ
90 -ാം ഓസ്‌കാറിലെ ആദ്യ പുരസ്‌കാരം സാം റോക്ക്വെല്ലിന്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് സാം റോക്ക്വെൽ നേടിയത്. ത്രീ ബിൽബോർഡ്സ് ഔട്ട് സെഡ് എബ്ബിങ്ങ്, മിസോറി എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം.

കേശാലങ്കാരം: ഡേവിഡ് മലിനോവ്സ്‌കി, ലൂസി സിബ്ബിക് (ഡാർക്കസ്റ്റ് അവർ)

വസ്ത്രലങ്കാരം: മാർക്ക് ബ്രിഡ്ജസ് (ഫാന്റം ത്രഡ്).
1950 കളിലെ ലണ്ടനിലെ ഫാഷൻ ലോകത്തെക്കുറിച്ചുള്ള സിനിമയാണ് ഫാന്റം ത്രഡ്. കാലഘട്ടത്തിന് യോജിക്കുന്ന വസ്ത്രാലങ്കാര വിഭാഗത്തിൽ ഏറെ പ്രശംസ നേടിയ ചിത്രമാണ്.

ഡോക്യുമെന്റി ഫീച്ചർ: ഇക്കരസ്
അഞ്ച് ഡോക്യുമെന്റികളെ തള്ളിയാണ് ഇക്കരസ് ഡോക്യുമെന്റി ഫീച്ചർ വിഭാഗത്തിൽ ഓസ്‌കാർ പുരസ്‌കാരം സ്വന്തമാക്കിയത്. ബ്രയൻ ഫോഗലാണ് ഇക്കരസിന്റെ സംവിധായകൻ. സൈക്കിൽ റേസിൽ ഉപയോഗിക്കുന്ന സ്പോർട്സ് ഉത്തേജകയെക്കുറിച്ചുള്ള ഡോക്യുമെന്റിയാണ് ഇക്കരസ്. ഒരു ത്രില്ലർ ഡോക്യുമെന്റിറിയുടെ സ്വഭാവമാണ് ഇക്കരസിന്.

ശബ്ദസംയോജനം: റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ ( ഡെൻകർ )
ശബ്ദമിശ്രണം: ഗ്രിഗ് ലാൻഡേക്കർ, ഗാരി എ.റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ (ഡെൻകർ)
കിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഡെൻകർക്ക് രണ്ട് ഓസ്‌കാർ പുരസ്‌കാരങ്ങൽ ലഭിച്ചു. മികച്ച ശബ്ദസംയോജനവും മികച്ച ശബ്ദമിശ്രണത്തിനുമുള്ള അവാർഡുകൾ ഡെൻകർക്ക് നേടി. എട്ടോളം ഓസ്‌കാർ നോമിനേഷനുകളുമായാണ് ക്രിസ്റ്റഫർ നോളന്റെ ഡെൻകർക്ക് ഓസ്‌കാറിനെത്തിയത്. 1940 ലെ ഫ്രഞ്ച് യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഡെൻകർക്ക്

കലാസംവിധാനം: പോൾ ഡെൻഹാം ഓസ്റ്റെർബെറി (ദ ഷേപ്പ് ഓഫ് വാട്ടർ )
ഗുലിർമോ ഡെൽ ടോറോ സംവിധാനം ചെയ്ത സിനിമയാണ് ദ ഷേപ്പ് ഓഫ് വാട്ടർ.

വിദേശ ഭാഷാ ചിത്രം: ഫന്റാസ്റ്റിക്ക് വുമൺ (സംവിധാനം : ചിലെ )

സഹനടി: ആലിസൺ ജാനി ( ഐ, ടോണിയാ)

ഹ്രസ്വ ആനിമേറ്റഡ് ഷോർട്ട് ഫിലിം: ഡിയർ ബാസ്‌ക്കറ്റ് ബോൾ ( സംവിധാനം: ഗ്ലെൻ കിയെൻ, കോബ് ബ്രയന്റ് )

ആനിമേഷൻ ചിത്രം: കൊക്കോ (സംവിധാനം: ലീ ഉൻക്രിച്ച്, ഡർലാ കെ.ആൻഡേഴ്സൺ )

വിഷ്വൽ എഫക്റ്റ്സ്: ബ്ലേഡ് റണ്ണർ 2049 ബ്ലേഡ് റണ്ണർ 2049 (ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ.ഹൂവർ )

ചിത്ര സംയോജനം: ലീ സ്മിത്ത് ( ചിത്രം: ഡൻകിർക്ക്)

ഡോക്യുമെന്ററി ഷോർട്ട് ഫിലിം: ഹെവൻ ഈസ് എ ട്രാഫിക്ക് ജാം ഓൺ ദി 405 ( സംവിധാനം: ഫ്രാക്ക് സ്റ്റീഫൽ )

ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ദി സൈലന്റ് ചൈൽഡ് ( സംവിധാനം: ക്രിസ് ഓവർട്ടൺ, റേച്ചൽ ഷെന്റൺ)

24 വിഭാഗങ്ങളിലാണ് ഇന്ന് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ഹാർവിൻ വെയിൻസ്റ്റ്യൻ വിവാദം സൂചിപ്പിച്ച് കൊണ്ടാണ് ഡോൾബി തീയറ്ററിൽ ജിമ്മി കിമ്മിൽ 90 ാമത് ഓസ്‌കാർ പുരസ്‌കാര ചടങ്ങുകൾ തുടങ്ങിയത്. ലൈംഗിക അപവാദങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ടയാളാണ് ഹാർവിൻ വെയിൻസ്റ്റ്യൻ. സിനിമാ മേഖലയിൽ നിന്ന് വെയിൻസറ്റിയൻ പുറത്താക്കപ്പെട്ടതും. തൊട്ടുപിറകെ സ്ത്രീമുന്നേറ്റങ്ങളിലുണ്ടായ വളർച്ചയെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ടാണ് ജിമ്മി 90 -ാം ഓസ്‌കാർ പുരസ്‌കാരം ചടങ്ങുകൾ ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP