Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിച്ചചട്ടിയിൽ കൈയിട്ടുവാരിയും പൊതുനിരത്തിൽ മൂത്രമൊഴിച്ചും അമീർഖാൻ! ആരെയും അമ്പരപ്പിക്കുന്ന ലുക്കുമായി പി കെയുടെ ടീസർ

പിച്ചചട്ടിയിൽ കൈയിട്ടുവാരിയും പൊതുനിരത്തിൽ മൂത്രമൊഴിച്ചും അമീർഖാൻ! ആരെയും അമ്പരപ്പിക്കുന്ന ലുക്കുമായി പി കെയുടെ ടീസർ

മുംബൈ: ഒരു ടേപ്പ് റെക്കോർഡർ കൊണ്ട് നാണംമറച്ച് നഗ്നനായി അമീർ ഖാൻ പ്രത്യക്ഷപ്പെട്ട പി കെയുടെ പോസ്റ്റർ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഈ വിവാദങ്ങളെ ഒക്കെ അസ്ഥാനത്താക്കുന്നതാണ് മിസ്റ്റർ പെർഫെക്ഷണിസ്റ്റിന്റെ പുതിയ ചിത്രത്തിന്റെ ആദ്യ ടീസർ. സിനിമയിൽ തന്നെ വിചിത്ര പ്രകൃതക്കാരനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് അമീറിന്റെ രംഗപ്രവേശം. തീർത്തും വ്യത്യസ്തമാ ഭാവത്തിലാണ് അമീറിനെ കാണാൻ സാധിക്കുക. പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുകയും, പൊതുനിരത്തിൽ മൂത്രമൊഴിക്കുകയും ചെയ്യുന്ന, തുണി മോഷ്ടിക്കുകയും ചെയ്യുന്ന രംഗങ്ങൾ ആദ്യ ടീസറിൽ ഉണ്ട്.

അന്യഗ്രഹത്തിൽ നിന്നെത്തുന്ന ആളെന്ന വിധത്തിലാണ് അമീറിനെ രാജ്കുമാർ ഹിറാനി പികെയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ചോദ്യങ്ങളുമായി നഗരത്തിലേക്കെത്തിയ അപരിചിതൻ എന്ന വിധത്തിലാണ് അമീറിനെ സംവിധായകൻ അവതരിപ്പിക്കുന്നത്. നീണ്ട ചെവിയും ഉണ്ട കണ്ണുകളുമുള്ള ഭാവത്തിലാണ് അമീർ പികെയിൽ പ്രത്യക്ഷപ്പെടുന്നത്.

ബോളിവുഡിലെ വമ്പൻഹിറ്റുകളിലൊന്നായ ത്രീ ഇഡിയറ്റ്‌സിന് ശേഷം ഹിറാനിയും ആമിർഖാനും കൈകോർക്കുന്ന ചിത്രം കൂടിയാണ് പി കെ. അനുഷ്‌കാ ശർമ്മയാണ് നായിക. വിധുവിനോദ് ചോപ്രയും രാജ്കുമാർ ഹിറാനിയും യുടിവിയുമായി സഹകരിച്ച് നിർമ്മിച്ച ചിത്രം കൂടിയാണിത്. സഞ്ജയ് ദത്ത്,ബൊമാൻ ഇറാനി,സൗരഭ് ശുകൽ എന്നിവരും കഥാപാത്രങ്ങളായുണ്ട്. ഏറെ കാലത്തെ പ്രേക്ഷകാരുടെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം ഡിസംവർ 19ന് തീയറ്ററുകളിൽ എത്തും. അമീർ സിനിമകൾക്കായി കാത്തിരിക്കുന്നവരെ ഏറെ സന്തോഷിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പുതിയ ടീസർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP