Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തുണികുറച്ച് ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്തത് പൂനത്തിന് വിനയായി; ചൂടൻ സാന്നിധ്യം അതിരുവിട്ടതിനാൽ ഫേസ്‌ബുക്ക് അക്കൗണ്ട് അധികൃതർ കട്ടാക്കി; നിരാശയോടെ താരം ട്വീറ്ററിൽ

തുണികുറച്ച് ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്തത് പൂനത്തിന് വിനയായി; ചൂടൻ സാന്നിധ്യം അതിരുവിട്ടതിനാൽ ഫേസ്‌ബുക്ക് അക്കൗണ്ട് അധികൃതർ കട്ടാക്കി; നിരാശയോടെ താരം ട്വീറ്ററിൽ

അമിതമായാൽ അമൃതും വിഷം എന്നു പറയാറില്ലേ. അത് സോഷ്യൽ മീഡിയയിൽ ആകുമ്പോൾ വിഷത്തിന് വീര്യം ഇത്തിരി കൂടും. സ്വന്തം നഗ്‌നത പ്രദർശിപ്പിച്ച് ആരാധകരെ കൂട്ടാൻ നോക്കിയ ബോളിവുഡ് സെക്‌സ് ബോംബായ പൂനം പാണ്ഡേയ്ക്ക് ഫെയ്‌സ് ബുക്കിന്റെ പണി.

തുണി കുറച്ച് ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്താണ് ഇപ്പോൾ താരത്തിന് തന്നെ വിനയായത്. പൂനം പാണ്ഡെയുടെ പേജ് ഫേസ്‌ബുക്ക് അധികൃതർ ഡിആക്ടിറ്റിവേറ്റ് ചെയ്തതാണ് താരത്തെ കടുത്ത നിരാശയിലാക്കിയത്. എല്ലാദിവസും മുടങ്ങാതെ ഫേസ്‌ബുക്ക് ഉപയോഗിച്ചിരുന്ന താരത്തിന് ഇപ്പോൾ ഇത് സഹിക്കാൻ പറ്റുന്നില്ല. ഫേസ്‌ബുക്ക് പോയ വിവരം കക്ഷി ട്വിറ്ററിലൂടെ ആരാധകരോട് പങ്കുവച്ചു.

തന്റെ പേജിന് ഇരുപത് ലക്ഷം ആരാധകരുള്ളതാണ്. എങ്ങനെയാണ് ഈ പേജ് വീണ്ടും ആക്ടിവേറ്റ് ചെയ്യുന്നതെന്ന് ഒന്നു പറഞ്ഞു തരാനാണ്പൂനത്തിന്റെ ആവശ്യം.

പൂനത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും പരിധി വിടുന്നതായി കണ്ടതോടെയാണ് ഫേസ്‌ബുക്ക് തന്നെ എട്ടിന്റെ പണി കൊടുത്തത്. പ്രകോപിപ്പിക്കുന്ന ചിത്രങ്ങൾ കൊണ്ടാണ് പൂനം തന്റെ പേജ് നിറച്ചിരിക്കുന്നത്ബിക്കിനിയിൽ ഐസ്ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത പൂനത്തിന്റെ ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റ് വഴി വൈറലായിക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP