Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാൻ പൃഥിരാജ്! തീയറ്ററുകളിൽ ചിരി നിറയ്ക്കാൻ ടമാർ പഠാർ

സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാൻ പൃഥിരാജ്! തീയറ്ററുകളിൽ ചിരി നിറയ്ക്കാൻ ടമാർ പഠാർ

കേരള പൊലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടിക്കാനാകാത്ത പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിനെ പിടിക്കാൻ പൃഥിരാജിനാകുമോ? തീയറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന ടമാർ പഠാർ എന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പിനെ പിടിക്കാൻ നടക്കുന്ന എസ്പി പൗരന്റെ വേഷത്തിലാണ് പൃഥിരാജ് എത്തുന്നത്. ദിലീഷ് നായരാണ് ടമാർ പഠാർ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ഒരു ഉത്തമ പൗരൻ സമൂഹത്തിന്റെ ഭാഗമാവുകയും ജന്മനാടിന് വേണ്ടപ്പെട്ടവനായിരിക്കുകയും വേണം. അതുകൊണ്ടാണ് അച്ഛൻ അയാൾക്ക് പൗരൻ എന്നു പേരിട്ടത്. പൊലീസ് ഉദ്യോഗസ്ഥനായ മകനോട് ആച്ഛൻ ആവശ്യപ്പെട്ടത് സുകുമാരക്കുറുപ്പിനെ പിടിക്കാനും. അച്ഛന്റെ ഈ ആഗ്രഹം നിറേവറ്റാനുള്ള പൗരന്റെ ശ്രമങ്ങളാണ് സിനിമ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്. ഇതിനിടെ പൗരന്റെ വഴിയിലേയ്ക്ക് ജംബർ തമ്പിയും ക്രോസ് ബെൽറ്റ് മണിയും കടന്നു വരുന്നു.

ബിജു മേനോൻ, മണിയൻ പിള്ള രാജു, കോട്ടയം റഷീദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് 'ടമാർ പഠാർ' നിർമ്മിക്കുന്നത്. മലയാള സിനിമയിൽ ശ്രദ്ധേയായി കൊണ്ടിരിക്കുന്ന യുവനടി ശ്രിന്ദ അഷാബ് പൃഥ്വിരാജിന്റെ നായികയായി എത്തും. ഒരു ടെലിവിഷൻ അവതാരകയുടെ വേഷമാണ് ശ്രിന്ദയ്ക്ക്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP