Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടി ഹെഡ്‌മാസ്റ്റർ; ആ സ്‌കൂളിലെ വികൃതിപ്പയ്യൻ മോഹൻലാലും; റായ് ലക്ഷ്മിയുടെ കമന്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു

മമ്മൂട്ടി ഹെഡ്‌മാസ്റ്റർ; ആ സ്‌കൂളിലെ വികൃതിപ്പയ്യൻ മോഹൻലാലും; റായ് ലക്ഷ്മിയുടെ കമന്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു

റായ് ലക്ഷ്മിയുടെ ഒരു കാര്യം. ഏതു സ്‌കൂളിലാണാവോ ഈ കുട്ടി പഠിച്ചത്. മമ്മൂട്ടി ഹെഡ്‌മാസ്റ്ററാണത്രേ. മോഹൻലാൽ ആ സ്‌കൂളിലെ കുസൃതിക്കുട്ടിയും. താരങ്ങളോട് ഇക്കാലത്ത് ഒരു അഭിപ്രായം ചോദിക്കാമെന്നു വച്ചാൽ അതിന് എന്തൊക്കെ അർഥങ്ങൾ എടുക്കേണ്ടിവരുമെന്ന് കണ്ടുതന്നെ അറിയേണ്ടി വരും.

സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് റായ് ലക്ഷ്മിയോട് അഭിപ്രായം ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ലഭിച്ചത്. മമ്മൂട്ടി ഒരു സ്‌കൂളിലെ ഹെഡ്‌മാസ്റ്ററാണെങ്കിൽ അതേ സ്‌കൂളിലെ വികൃതിപ്പയ്യനാണ് മോഹൻലാലെന്നാണ് റായ് ലക്ഷ്മി പറഞ്ഞത്. സോഷ്യൽ മീഡിയകളിൽ ഈ മറുപടി ചർച്ചയാകുകയാണിപ്പോൾ. നടി എന്തർഥത്തിലാണ് ഈ അഭിപ്രായം പറഞ്ഞതെന്നാണ് ചൂടേറിയ ചർച്ചകൾ.

ലക്ഷ്മി റായ് എന്ന പേരുമാറ്റി നടി റായ് ലക്ഷ്മിയായത് അടുത്തിടെയാണ്. മലയാളത്തിൽ മിക്ക സിനിമയിലും നടിയുടെ നായകരായത് സൂപ്പർ താരങ്ങളായിരുന്നു. റോക്ക് ആൻഡ് റോൾ, ഇവിടം സ്വർഗമാണ്, ക്രിസ്റ്റ്യൻ ബ്രദേഴ്‌സ്, അറബിയും ഒട്ടകോം പി മാധവൻ നായരും, കാസനോവ എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിച്ച റായ് ലക്ഷ്മി അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, രാജാധിരാജ എന്നീ സിനിമകളിൽ മമ്മൂട്ടിയുടെയും നായികയായി.

ഒരുമിച്ച് അഭിനയിച്ച സൂപ്പർ താരങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ അഭിപ്രായം ചോദിച്ചപ്പോഴാണ് നടി രസകരമായ മറുപടി പറഞ്ഞത്. തന്നെ ഒരുനടിയായി പരിഗണിച്ചതുപോലും മലയാള സിനിമയാണെന്ന് അടുത്തിടെ റായി ലക്ഷ്മി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP