Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർഗം പുതുക്കി പണിയാൻ ഒരുമിച്ച് പരിശ്രമിക്കാം.. കാശ്മീരിന് സഹായം അഭ്യർത്ഥിച്ച് മോഹൻലാൽ ഫേസ്‌ബുക്കിൽ

സ്വർഗം പുതുക്കി പണിയാൻ ഒരുമിച്ച് പരിശ്രമിക്കാം.. കാശ്മീരിന് സഹായം അഭ്യർത്ഥിച്ച് മോഹൻലാൽ ഫേസ്‌ബുക്കിൽ

തിരുവനന്തപുരം: സഞ്ചാരികളുടെ സ്വർഗ്ഗമായിരുന്ന കാശ്മീർ താഴ്‌വര പ്രളയക്കെടുതിയിൽ നരകതുല്യമായി മാറിയിരിക്കയാണ്. ജനലക്ഷങ്ങൾ പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നു. ഇങ്ങനെ ദുരിതകയത്തിൽ കഴിയുന്ന കാശ്മീരിന് സഹായം ചെയ്യാൻ അഭ്യർത്ഥിച്ച് മലയാളം സിനിമയുടെ പ്രിയതാരം മോഹൻലാൽ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് മോഹൻലാൽ കാശ്മീരിനെ സഹായിക്കാൻ അഭ്യർത്ഥന നടത്തിയത്.

പ്രളയം തുടച്ചുമാറ്റിയ കശ്മീരിന്റെ സന്തോഷവും സൗന്ദര്യവും തിരികെ പിടിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നാണ് മോഹൻലലിന്റെ അപേക്ഷ. ഇതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും താരം അഭ്യാർത്ഥിക്കുന്നു. താരം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആയിരത്തിലേറെ പേർ ഒരു മണിക്കൂറിനകം വീഡിയോ ഷെയർ ചെയ്തു കഴിഞ്ഞു. നേരത്തെ സുരേഷ് ഗോപി ഒരു നിശ്ചിത തുക കാശ്മീർ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയിരുന്നു.

കാശ്മീരിന് സഹായം അഭ്യർത്ഥിക്കുന്ന മോഹൻലാലിന്റെ വീഡിയോ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP