Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷാ ഭീഷണി; ഷാരുഖും ഡോൺ വണ്ടി സ്വന്തമാക്കി; 10 കോടി മുടക്കിയ കാറിൽ ബോംബ് പ്രൂഫ് സംവിധാനവും

സുരക്ഷാ ഭീഷണി; ഷാരുഖും ഡോൺ വണ്ടി സ്വന്തമാക്കി; 10 കോടി മുടക്കിയ കാറിൽ ബോംബ് പ്രൂഫ് സംവിധാനവും

ടുത്ത സുഹൃത്തായ അലി മൊറാനിയുടെ വീടിന് നേരെയുള്ള ആക്രമണത്തെ തുടർന്ന് സുരക്ഷാഭീഷണി കണക്കാക്കി ഷാരൂഖും 10 കോടിയുടെ ബോംബ് പ്രൂഫ് ബെൻസ് കാർ സ്വന്തമാക്കി. വിവിഐപികൾക്കുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത മെഴ്‌സിഡസ് ബെൻസിന്റെ ബോംബ് പ്രൂഫ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

മൊറാനിയുടെ ബിഎംഡബ്ല്യു കാറിനു നേരെയും വീടിനുനേരെയും അന്ന് ആക്രമണം നടന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഷാരുഖിന് നേരെയും ആക്രമണം ഉണ്ടായേക്കാമെന്ന ഭീതി ഉടലെടുത്തതാണ് സുരക്ഷ നിലനിർത്തുന്ന കാർ സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഭാര്യ ഗൗരിയോടൊപ്പം ഷാരൂഖ് വോട്ട് ചെയ്യാൻ വന്നത് ഈ വണ്ടിയിൽ ആയിരുന്നു. ബോളിവുഡിൽ ഷാരൂഖിന് മാത്രമല്ല ബുള്ളറ്റ്-ബോംബ് പ്രൂഫ് ബെൻസ് ഉള്ളത്. ഷാരുഖിന്റെ ചിരവൈരിയായ അമീർഖാനും ഈ ഡോൺ വണ്ടി സ്വന്തമായുണ്ട്.

മെഴ്‌സിഡസ് ബെൻസിന്റെ എസ് 600 സീരിസിലുള്ള കാറാണ്. ബുള്ളറ്റ് പ്രൂഫും ബോംബ് പ്രൂഫും ആക്കി മാറ്റിയെടുത്തത്. ഏകദേശം പത്തുകോടി രൂപയാണ് ഇതിന് ചെലവായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP