Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കലാഭവൻ ഷാജോൺ സംഗീത രംഗത്തും ചുവടുറപ്പിക്കുന്നു; ഞങ്ങളുടെ വീട്ടിലെ അതിഥികളിൽ നാടൻ പാട്ടുമായി നടനെത്തും

കലാഭവൻ ഷാജോൺ സംഗീത രംഗത്തും ചുവടുറപ്പിക്കുന്നു; ഞങ്ങളുടെ വീട്ടിലെ അതിഥികളിൽ നാടൻ പാട്ടുമായി നടനെത്തും

ഗായകരാകുന്ന നടന്മാരുടെ പട്ടികയിലേക്ക് ഒരാൾ കൂടി. കോമഡിയനായി തുടങ്ങി വില്ലൻ വേഷങ്ങളിലേക്കും ക്യാരക്ടർ വേഷങ്ങളിലേക്കും ചുവടുമാറി വെന്നിക്കൊടി പാറിച്ച കലാഭവൻ ഷാജോണാണ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറുന്ന പുതിയ താരം. പുതിയ ചിത്രം  ഞങ്ങളുടെ വീട്ടിലെ അതിഥികളിൽ' ആണ് നടൻ ഗാനം ആലപിക്കുന്നത്. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിൽ ഡപ്പാങ്കൂത്ത് ഫീലുള്ള ഒരു നാടൻപാട്ടാണ് ഷാജോൻ പാടുന്നത്. രതീഷ് വേഗ തന്നെയാണ് ഷാജോണിലെ ഗായകനെ കണ്ടെത്തി അദ്ദേഹത്തിന് അവസരം നൽകിയതും.

'ഷാജോൺ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് സംഗീതം ഇഷ്ടമാണെന്നും ഗാനം ആലപിക്കാൻ കഴിവുണ്ടെന്നും. രണ്ട് വരി എനിക്ക് പാടിത്തരികയും ചെയ്തിരുന്നു. 'ഞങ്ങളുടെ വീട്ടിലെ അതിഥികൾ' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ആ ശബ്ദം യോജിക്കുമെന്ന് എനിക്ക്തോന്നി.' രതീഷ് വേഗ പറഞ്ഞു.

സ്റ്റുഡിയോയിൽ വളരെ ആത്മവിശ്വാസത്തോട് കൂടിയാണ് ഷാജോൺ പാടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധികം സമയമൊന്നും എടുക്കാതെയാണ് ഷാജോൺ വർക്ക് പൂർത്തിയാക്കിയതെന്നും രതീഷ് വ്യക്തമാക്കി. ജോഷിയുടെ 'റൺ ബേബി റൺ' എന്ന ചിത്രത്തിൽ മോഹൻലാലിനെക്കൊണ്ട് ആറ്റുമണൽ പായലിൽ എന്ന ഗാനം പാടിച്ചത് രതീഷായിരുന്നു. ആ ഗാനം ഹിറ്റ്‌ലിസ്റ്റിൽ ഇടംനേടുകയും ചെയ്തിരുന്നു.സിബി മലയിലാണ് 'ഞങ്ങളുടെ വീട്ടിലെ അതിഥികൾ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജയറാമും പ്രിയാമണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കലാഭവൻ മണിയെ അനുകരിച്ചുകൊണ്ടാണ് മിമിക്രിവേദിയിൽ ഷാജോൺ ശ്രദ്ധേയനായത്. മണിയുടെ ഡ്യൂപ്പായി മൈഡിയർ കരടിയിൽ അഭിനയിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP