Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയ്റ്റ് പാക്ക് ബോഡി കാണിക്കാൻ ഷാരൂഖിന് ഫോട്ടോഷോപ്പ് വേണ്ട; ആരാധകരെ കോരിത്തരിപ്പിച്ച് കിങ് ഖാൻ

എയ്റ്റ് പാക്ക് ബോഡി കാണിക്കാൻ ഷാരൂഖിന് ഫോട്ടോഷോപ്പ് വേണ്ട; ആരാധകരെ കോരിത്തരിപ്പിച്ച് കിങ് ഖാൻ

രോ വർഷവും ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ ഷാരൂഖ് ഖാനിൽനിന്ന് ഉണ്ടാകുന്നത്. ബോളിവുഡിന്റെ രാജാവായി ഷാരൂഖിനെ നിലനിർത്തുന്നതും അതുതന്നെ. ഫറാ ഖാനുമൊത്തുള്ള ഹാപ്പി ന്യൂ ഇയറിന്റെ റിലീസിനായി ബോളിവുഡ് ആവേശപൂർവം കാത്തിരിക്കുമ്പോൾ, തന്റെ കരുത്ത് വെളിവാക്കി കിങ് ഖാൻ വീണ്ടും വാർത്തകളിൽ നിറയുന്നു.
ഫറാ ഖാൻ സംവിധാനം ചെയ്ത ഓം ശാന്തി ഓം എന്ന സിനിമയിലാണ് തന്റെ സിക്‌സ് പാക്ക് ശരീരവുമായി ഖാൻ നൃത്തമാടിയത്. ദർദെ ഡിസ്‌കോ എന്ന ഗാനത്തിന് സിക്‌സ് പാക്ക് ഷാരൂഖ് ഡാൻസ് ചെയ്തപ്പോൾ, ആരാധകരും കൂടെ നൃത്തമാടി. ഓം ശാന്തി ഓം ബോളിവുഡ് ചരിത്രത്തിലെ വലിയ ഹിറ്റുകളിലൊന്നായി മാറി.
ഹാപ്പി ന്യൂ ഇയറിലും ഷാരൂഖ് തന്റെ ശരീരം പ്രദർശിപ്പിക്കുന്നുണ്ട്. എയ്റ്റ് പാക്കുമായി ഷാരൂഖ് പോസ്റ്ററുകളിൽ നിറഞ്ഞപ്പോൾ, അതു വെറും
ഫോട്ടോഷോപ്പ് ട്രിക്കെന്നാണ് പലരും കരുതിയത്. എന്നാൽ, തനിക്ക് യഥാർഥത്തിൽ എയ്റ്റ്പാക്ക് ശരീരമാണുള്ളതെന്ന് ഷാരൂഖ് കഴിഞ്ഞ ദിവസം തെളിയിച്ചു. അമേരിക്കയിലെ ഗൂഗിൾ ഹെഡ്ക്വാർട്ടേഴ്‌സ് സന്ദർശനത്തിനിടെയാണ് ആരാധകർക്ക് മുന്നിൽ തന്റെ ഷർട്ട് ഉയർത്തി എയ്റ്റ്പാക്കിന്റെ ദൃശ്യം ഷാരൂഖ് കാണിച്ചുകൊടുത്തത്. ഹാപ്പി ന്യൂ ഇയറിന്റെ പ്രചാരണത്തിനുവേണ്ടിയാണ് ഷാരൂഖ് ഗൂഗിൾ ആസ്ഥാനത്ത് എത്തിയത്. സംവിധായിക ഫറാഖാന് പുറമെ, സഹതാരങ്ങളായ ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, സോനു സൂദ്, ബോമാൻ ഇറാനി, വിവാൻ സിങ് എന്നിവരും ഷാരൂഖിനൊപ്പമുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP