Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകനെ പൊതുസമൂഹത്തിന്റെ സർക്കസിന് വിട്ടുകൊടുക്കാനില്ലെന്ന് ഷാരൂഖ് ഖാൻ; വിവാദങ്ങളിൽ നിരാശനെന്നും ബോളിവുഡ് സൂപ്പർ സ്റ്റാർ

മകനെ പൊതുസമൂഹത്തിന്റെ സർക്കസിന് വിട്ടുകൊടുക്കാനില്ലെന്ന് ഷാരൂഖ് ഖാൻ; വിവാദങ്ങളിൽ നിരാശനെന്നും ബോളിവുഡ് സൂപ്പർ സ്റ്റാർ

മുംബൈ: മകനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ രംഗത്ത്. ജനനത്തിന് മുമ്പ് കുട്ടിയുടെ ലിംഗ നിർണയം നടത്തിയെന്ന് ഷാരൂഖിനെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. വിവാദങ്ങളിൽ പൂർണമായും മൗനം പാലിച്ച ഷാരൂഖ് ഇപ്പോഴാണ് ആദ്യമായി മറുപടി നൽകുന്നത്. വാർത്താ ഏജൻസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മകനെക്കുറിച്ച് ഷാരൂഖ് മനസുതുറന്നത്.

ഇളയമകനായ അബ്‌റാമിനെ പൊതുസമൂഹത്തിന് തട്ടിക്കളിക്കാൻ ഇട്ടുകൊടുക്കുന്നില്ലെന്നാണ് ഷാരൂഖ് പറഞ്ഞത്. കഴിഞ്ഞ മെയിലാണ് വാടകഗർഭപാത്രത്തിന്റെ സഹായത്തോടെ ഷാരൂഖിനും ഭാര്യ ഗൗരിക്കും മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. എന്നാൽ കുഞ്ഞിന്റെ ജനനത്തിനു മുമ്പ് ലിംഗനിർണയം നടത്തിയെന്ന ആരോപണം ഷാരൂഖിനെതിരെ ഉയർന്നിരുന്നു.

''ഞാനൊരു നടനാണ്. പൊതുസമൂഹത്തിൽ നിന്ന് നല്ലതും ചീത്തയുമൊക്കെ ഏറ്റുവാങ്ങാൻ ഞാനുണ്ട്. എന്റെ മകനെ ഇതിൽ നിന്നെല്ലാം ഒഴിവാക്കണം''- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് വ്യക്തമാക്കി. മാദ്ധ്യമങ്ങളുടെ നല്ലതിനും ചീത്തയ്ക്കുമെല്ലാം താൻ വളമായിക്കോളാം. എന്നാൽ തന്റെ മക്കൾ പൊതുസമൂഹത്തിന്റെ 'സർക്കസിന്' ഇരയാകാനുള്ളവരല്ലെന്നും ഷാരുഖ് പറഞ്ഞു.

ലിംഗനിർണയം നടത്തിയെന്നതിന്റെ പേരിൽ ഷാരൂഖിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾ തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് ഷാരൂഖ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP