Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചു ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി; അജയ് ദേവ്ഗണിന്റെ സിങ്കം റിട്ടേൺസ് ഭേദിച്ചത് ബോക്‌സ് ഓഫീസ് ചരിത്രം

അഞ്ചു ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി; അജയ് ദേവ്ഗണിന്റെ സിങ്കം റിട്ടേൺസ് ഭേദിച്ചത് ബോക്‌സ് ഓഫീസ് ചരിത്രം

ഗർജിക്കുകയാണ് ഈ സിംഹം ബോക്‌സ് ഓഫീസിൽ. ത്രിമൂർത്തികളായ ഖാന്മാരുടെ തട്ടകമായ ബോളിവുഡിൽ മികച്ച നടനെന്നു പേരെടുത്ത അജയ് ദേവ്ഗണിന്റെ പുതിയ ചിത്രം സിങ്കം റിട്ടേൺസ് തകർത്തുവാരുന്നത് കോടികളാണ്. ഒന്നും രണ്ടുമല്ല. നൂറുകോടിയാണ് റിലീസ് ചെയ്ത് അഞ്ചുദിവസത്തിനുള്ളിൽ ഈ ചിത്രം കൊയ്തത്.

അജയ് ദേവ്ഗൺ-കരീന കപൂർ താരജോഡികളുടെ സിങ്കം റിട്ടേൺസ് മികച്ച അഭിപ്രായത്തിനൊപ്പം കളക്ഷനിലും സമീപകാല ചിത്രങ്ങളെയെല്ലാം കടത്തിവെട്ടിക്കഴിഞ്ഞു. ആദ്യദിനത്തിൽ ചിത്രത്തിന്റെ വരുമാനം സകല റെക്കോഡുകളും ഭേദിക്കുന്നതാണ്. 32.09 കോടി രൂപയാണ് ആദ്യദിനത്തിൽ ചിത്രം തൂത്തുവാരിയത്. രണ്ടാം ദിനം ഒരല്പം പുറകോട്ടു പോയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ അതു പരിഹരിക്കാൻ സിങ്കം റിട്ടേൺസിനായി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. രണ്ടാം ദിവസമായ ശനിയാഴ്ച 21.05 കോടി രൂപയായിരുന്നു കളക്ഷൻ. ഞായറാഴ്ച അത് 24.55 കോടിയായി ഉയരുകയും ചെയ്തു. തിങ്കളാഴ്ച 14.78 കോടി രൂപയും ചൊവ്വാഴ്ച 8.21 കോടിയും തിയറ്ററുകളിൽനിന്ന് വാരാൻ ചിത്രത്തിനായി.

അജയ് ദേവ്ഗണിന്റേതായി നൂറുകോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ചിത്രമാണ് സിങ്കം റിട്ടേൺസ്. സംവിധായകൻ രോഹിത് ഷെട്ടിയുടെ അക്കൗണ്ടിലെയും അഞ്ചാമത്തെ 100 കോടി ക്ലബ് ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ഗോൽമാൽ 3, സിങ്കം, ബോൽബച്ചൻ, സൺ ഓഫ് സർദാർ എന്നിവയാണ് അജയ് ദേവ്ഗണിനെ 100 കോടി ക്ലബ്ബിൽ അംഗമാക്കിയ മറ്റു ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP