Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സണ്ണി ലിയോൺ ആദ്യമായി കേരളത്തിലെ പൊതുവേദിയിൽ എത്തുന്നു; വനിതാ ഫിലിം അവാർഡ് നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ: ആവേശം പകരാൻ ബിപാഷ ബസുവിന്റെ ഐറ്റം ഡാൻസും

സണ്ണി ലിയോൺ ആദ്യമായി കേരളത്തിലെ പൊതുവേദിയിൽ എത്തുന്നു; വനിതാ ഫിലിം അവാർഡ് നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ: ആവേശം പകരാൻ ബിപാഷ ബസുവിന്റെ ഐറ്റം ഡാൻസും

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തിലെത്തും. വനിത ഫിലിം അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇരുവരും കേരള തലസ്ഥാനത്ത് എത്തുന്നത്. കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരമാണ് പരിപാടി അരങ്ങേറുക.

മലയാളത്തിലെയും കോളിവുഡിലെയും പ്രമുഖതാരങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ ബിപാഷയുടെയും സണ്ണിയുടേയും നൃത്തചുവടുകൾ കൂടുതൽ ആവേശം പകരും. പോൺ ചിത്രങ്ങളിലൂടെ യുവഹൃദയങ്ങളുടെ താരമായ സണ്ണി ലിയോൺ ആദ്യമായാണ് കേരളത്തിൽ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ താരങ്ങളായ ഹൻസിക, തപ്‌സി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

ആദ്യ ചിത്രമായ റാസ് മുതൽ സിനിമാപ്രേമികളുെട ആരാധാനാപാത്രമാണ് ബിപാഷ. ജോൺ എബ്രഹാമുമൊത്തുള്ള ജിസം, ഇംമ്രാൻ ഹക്ഷ്മിയുമൊത്തുള്ള റാസ് ത്രീ, കരൺ സിങ് ഗ്രോവറുമൊത്തുള്ള എലോൺ തുടങ്ങി എല്ലാ ചിത്രങ്ങളും ഭാഷയുെട അതിർ വരമ്പുകളില്ലാതെ മലയാളികളുെട മനസ്സിലുണ്ട്.

രണ്ട് തവണ യുകെ മാഗസീൻ ഈസ്റ്റേൺ ഐയുടെ സെക്‌സിയസ്റ്റ് വുമൺ ഇൻ ഏഷ്യ പട്ടം നേടിയ ബിപാഷയുടെ ബീഡി ജലൈലാ.. ഫൂങ്ക് ദേ.. തുടങ്ങിയ ഐറ്റം നമ്പറുകൾ ആരാധകർ എന്നും നെഞ്ചോട് ചേർത്തു വയ്ക്കുന്നവയാണ്. മലയാളികൾക്കായി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിത മാസിക ഒരുക്കുന്ന വേദിയിലും ബിപാഷയുടെ ഐറ്റം നമ്പറുകൾ നിറയും.

ഗ്ലാമർ ത്രില്ലർ മൂവികളിലൂടെ ബോളിവുഡിന്റെ പുതിയ സെൻസേഷനായ താരമായ സണ്ണി ലിേയാൺ ആദ്യമായാണ്‌ േകരളത്തിലെ ഒരു േവദിയിൽ എത്തുന്നത്. പൂജാ ഭട്ടിെന്റ ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സണ്ണി ഒറ്റ ചിത്രം കൊണ്ടുതന്നെ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി. സിഖ് മാതാപിതാക്കളുടെ മകളായി കാനഡയിലെ ഒൻടാരിയോയിൽ ജനിച്ച ഈ സുന്ദരി ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനഞ്ചോളം ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു. മസ്തിസാദെയാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അമീർ ഖാൻ അടക്കമുള്ളവർ സണ്ണിക്കൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നു പ്രഖാപിച്ചത് അടുത്തിടെ വാർത്തകളിൽ ചർച്ചാ വിഷയമായിരുന്നു.

ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളെ സാക്ഷി നിർത്തി മലയാളത്തിലെ അഭിനയപ്രതിഭകൾ കേരളത്തിലെ ജനങ്ങൾ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങും. പൃഥ്വിരാജാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. പാർവ്വതിയാണ് മികച്ച നടി. നിവിൻ പോളിയേയും നമിത പ്രമോദിനേയും മികച്ച ജനപ്രിയ താരങ്ങളായി തെരഞ്ഞെടുത്തു. കെപിഎസി ലളിതയ്ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.

എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ അഭിനയമാണ് പൃഥ്വിരാജിനെ അവാർഡിന് അർഹനാക്കിയത്. എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല, ചാർലിയിലെ ടെസ എന്നീ കഥാപാത്രങ്ങളുടെ പ്രകടനമാണ് പാർവ്വതിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ദിലീപും മംമ്തയുമാണ് മികച്ച താരജോഡികൾ. ചെമ്പൻ വിനോദും ലെനയുമാണ് സഹനടീനടന്മാർ. എന്നു നിന്റെ മൊയ്തീനാണ് മികച്ച ചിത്രം. ആർ.എസ് വിമൽ മികച്ച സംവിധായകനായി. അൽഫോൻ പുത്രന്റെ പ്രേമം ആണ് ജനപ്രിയ സിനിമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP