Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരേഷ് ഗോപിയുടെ പിടിവാശികൾ നിർമ്മാതാക്കളെ പ്രകോപിച്ചുവോ?; ഐ ഓഡിയോ ലോഞ്ചിലേക്ക് നടനെ ക്ഷണിച്ചില്ല

സുരേഷ് ഗോപിയുടെ പിടിവാശികൾ നിർമ്മാതാക്കളെ പ്രകോപിച്ചുവോ?; ഐ ഓഡിയോ ലോഞ്ചിലേക്ക് നടനെ ക്ഷണിച്ചില്ല

സിനിമയിൽ എല്ലാവരെയും മുൾമുനയിൽ നിർത്തുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സുരേഷ് ഗോപി ജീവിതത്തിലും അങ്ങനെയൊക്കെ തന്നെയാണ്. തന്റെതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത സുരേഷ് ഗോപി പലതവണ ഇതിന്റെ പേരിൽ രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയുമൊക്കെ അപ്രീതിക്ക് പാത്രമായിട്ടുണ്ട്. ഇപ്പോഴിതാ കോളിവുഡിൽനിന്നും സമാനമായ ഒരു വാർത്ത കേൾക്കുന്നു.

ശങ്കർ വിക്രമിനെ നായകനാക്കി എടുത്ത ഐ എന്ന ചിത്രത്തിൽ വില്ലൻവേഷം അവതരിപ്പിക്കുന്ന സുരേഷ് ഗോപിക്ക് ഐയുടെ ഓഡിയോ ലോഞ്ചിലേക്ക് പ്രവേശനം കിട്ടാത്തത് ചിത്രീകരണത്തിനിടെ നിർമ്മാതാക്കളെ പ്രകോപിച്ചതിനാലാണെന്ന് സൂചന. ഐയുടെ ചിത്രീകരണം നീണ്ടുപോയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഐയ്ക്ക് വേണ്ടി സുരേഷ് ഗോപി നൽകിയ ഡേറ്റ് കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞില്ല. ഇതോടെ തന്റെ ഭാഗങ്ങൾ വേഗം തീർക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. കൂടാതെ സുരേഷ് ഗോപിയുടെ ചില പിടിവാശികൾ നിർമ്മാതാക്കളെ പ്രകോപിപ്പിച്ചുവെന്നും സൂചനയുണ്ട്. അതേതുടർന്ന് ഐയുടെ ഓഡിയോ ലോഞ്ചിങ് ചടങ്ങിന്റെ ടിക്കറ്റ് സുരേഷ് ഗോപിക്ക് നൽകിയിലെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വാർത്തകളോട് സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല.

വിക്രമും സുരേഷ് ഗോപിയും ഉൾപെടെ വൻതാരനിരയെ അണിനിരത്തി നടത്തിയ ഐയുടെ ഓഡിയോ ലോഞ്ചിൽ ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്‌നഗർ, ഓസ്‌കാർ ജേതാവ് എ.ആർ റഹ്മാൻ, സൂപ്പർതാരം രജനികാന്ത്, മുൻ നിര നായികമാർ തുടങ്ങിയവരാണ് പങ്കെടുത്തത്. ചിത്രത്തിലെ വില്ലനായ സുരേഷ് ഗോപിയുടെ അസാന്നിധ്യം അന്നു തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നേരത്തെ ഐ ടീസറിൽ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കിയിരുന്നു. ഐ ചിത്രീകരണം നീണ്ടുപോയത് സുരേക് ഗോപിയുടെ മലയാളത്തിലെ പ്രോജക്റ്റുകളെയും ബാധിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP