Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവൻ മറന്നുള്ള ആരാധന വേണ്ടന്ന് ഫാൻസുകാരോട് ഇളയദളപതി; ഉണ്ണിക്കൃഷ്ണൻ തന്റെ ഹൃദയത്തിൽ എന്നുമുണ്ടാകും; കത്തിയുടെ റിലീസിങ്ങ് ആഘോഷത്തിനിടെ മരിച്ച മലയാളിയുടെ കുടുംബത്തെ അനുശോചനമറിയിച്ച് വിജയ്

ജീവൻ മറന്നുള്ള ആരാധന വേണ്ടന്ന് ഫാൻസുകാരോട് ഇളയദളപതി; ഉണ്ണിക്കൃഷ്ണൻ തന്റെ ഹൃദയത്തിൽ എന്നുമുണ്ടാകും; കത്തിയുടെ റിലീസിങ്ങ് ആഘോഷത്തിനിടെ മരിച്ച മലയാളിയുടെ കുടുംബത്തെ അനുശോചനമറിയിച്ച് വിജയ്

ചെന്നൈ: ഫഌ്‌സിൽ പാലഭിഷേകം നടത്തുന്നതിനിടെ മരിച്ച ആരാധകന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഇളയദളപതി വിജയ്. വിജയ്‌യുടെ കത്തി എന്ന സിനിമയുടെ റിലീസിങ്ങ് ആഘോഷത്തിനിടെയാണ് വിജയ് ഫാൻസ് വടക്കാഞ്ചേരി യൂണിറ്റ് സെക്രട്ടറിയായ ഉണ്ണിക്കൃഷ്ണൻ മരിച്ചത്. ഈ സാഹചര്യത്തിൽ അവേശത്തിൽ മതിമറന്ന ആരാധന വേണ്ടെന്നും സൂപ്പർ താരം നിർദ്ദേശിക്കുന്നു.

ജീവൻ പരിഗണിക്കാതെയുള്ള ആരാധന വേണ്ടെന്നും ഇളയദളപതി അഭ്യർത്ഥിക്കുന്നു. കത്തി കണ്ടിറങ്ങിയ ശേഷം വിജയ്‌യുടെ ഫഌ്‌സിൽ പാലഭിഷേകം നടത്തുന്നതിനിടെയായിരുന്നു വടക്കാഞ്ചേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണന്റെ മരണം. കുടുംബത്തിന്റെ വേദനയിൽ പങ്കാളിയാകുന്നു. ഉണ്ണിക്കൃഷ്ണൻ തന്റെ ഹൃദയത്തിൽ എന്നുമുണ്ടാകുമെന്ന് മാദ്ധ്യമങ്ങൾക്കയച്ച അനുശോചനസന്ദേശത്തിൽ പറയുന്നു. നികത്താനാകാത്ത വേദനയാണിത്. സുരക്ഷാമുൻകരുതലുകൾ ഇല്ലാതെ ആഘോഷങ്ങൾക്ക് ആരാധകർ മുതിരരുത് എന്ന അപേക്ഷയോടെയാണ് വിജയ് സന്ദേശം അവസാനിപ്പിക്കുന്നത്.

വടക്കാഞ്ചേരി കറ്റുകോട് താമസിക്കുന്ന ശിവദാസന്റെ മകൻ ഉണ്ണിക്കൃഷ്ണൻ(25) ആണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ വടക്കാഞ്ചേരി ജയഭാരത് മൂവീസിലാണ് അത്യാഹിതം. വിജയ്‌യുടെ കത്തി എന്ന സിനിമ ഇന്നലെയാണ് റിലീസ് ചെയ്തത്. അതിന്റെ പ്രചാരണാർഥം വിജയ് ഫാൻസ് തിയറ്ററിനോട് ചേർന്ന് 30 അടി ഉയരമുള്ള ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നു.

അതിൽ പാലഭിഷേകം നടത്തുന്നതിനായി ഉണ്ണിക്കൃഷ്ണനും ഫാൻസ് പ്രവർത്തകരായ പ്രഭു, രാകേഷ്, ഗ്രിഗറി എന്നിവരും പാലുമായി തിയറ്റർ കെട്ടിടത്തിൽ കയറിയതാണ്. വാദ്യമേളങ്ങളുമായി ഫാൻസുകാർ താഴെ നിന്നിരുന്നു. പാലഭിഷേകം നടത്തിയശേഷം ആവേശത്തോടെ കെട്ടിടത്തിനു മുകളിലൂടെ ഓടുന്നതിനിടയിൽ ആസ്ബസ്‌റ്റോസ് ഷീറ്റ് തകർന്ന് ഉണ്ണിക്കൃഷ്ണൻ താഴെയുണ്ടായിരുന്ന പഴയ കസേരയിലേക്കു വീഴുകയായിരുന്നു.

അവിടെയുണ്ടായിരുന്ന ഫാൻസ് പ്രവർത്തകർ ഉടൻ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോൾ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP