Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനെന്ന് ഗോസിപ്പുകൾ; ബാഹുബലിക്ക് ശേഷം സിനിമയോട് ഗുഡ്‌ബൈ പറയും

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനെന്ന് ഗോസിപ്പുകൾ; ബാഹുബലിക്ക് ശേഷം സിനിമയോട് ഗുഡ്‌ബൈ പറയും

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ സിനിമാ താരം അനഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് കിവതന്ദികൾ. ആമേൻ ഫെയിം സ്വാതി റെഡ്ഡി വിവാഹിതയാകുന്നു എന്ന ഗോസിപ്പുകളെ നടി തന്നെ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന ഗോസിപ്പുകളും കോളിവുഡിൽ വ്യാപകമായത്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ബാഹുബലിയുടെ ചിത്രീകരണം പൂർത്തിയായാൽ ഉടൻ വിവാഹം നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം വിവാഹത്തോടെ സിനിമയിൽ നിന്നും നടി ഗുഡ്‌ബൈ പറയും എന്നതാണ് ആരാധകർക്ക് നിരാശപകരുന്ന വാർത്ത. രജനീകാന്ത് ചിത്രമായ ലങ്കയുടെ ചിത്രീകരണത്തിനിടെ നവാഗതസംവിധായകൻ പുതിയൊരു സ്‌ക്രിപ്റ്റുമായി അനുഷ്‌കയെ കാണാനെത്തിയെങ്കിലും താരം ഇതിൽ അഭിനയിക്കാനുള്ള ഓഫർ നിരസിക്കുകയായിരുന്നു.

നായികാപ്രാധാന്യമുള്ള സിനിമയുടെ കഥഅനുഷ്‌കയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. വിവാഹ തിരക്കിലേക്ക് നീങ്ങുന്നതിനാൽ സിനിമ ഇല്ലെന്നാണ് സംവിധായകനെ അനുഷ്‌ക്ക അറിയിച്ചതത്രേ. അതേസമയം വരൻ സിനിമാരംഗത്തു നിന്നല്ലെന്നാണ് വാർത്ത. ഒരു ബിസിനസ്സ്മാൻ ആണെന്നും ശ്രുതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP