1 usd = 73.48 inr 1 gbp = 96.05 inr 1 eur = 84.72 inr 1 aed = 20.00 inr 1 sar = 19.59 inr 1 kwd = 242.17 inr

Oct / 2018
20
Saturday

ഫയർമാൻ തീപാറുന്നു! ഇത് ദൃശ്യത്തിനുശേഷം കണ്ട മികച്ച ത്രില്ലർ, താരപദവി നിലനിർത്തി മമ്മൂട്ടി; ഇത് മെഗാ സ്റ്റാറിന്റെ വൺമാൻഷോ

February 26, 2015

മേജർ രവി മോഡൽ പട്ടാളക്കഥകൾ ധാരാളം കണ്ട മലയാള സിനിമയിൽ ഇന്നുവരെ ഒരു ഫയർഫോഴ്‌സുകാരന്റെ ജീവിതം സിനിമയായിട്ടില്ല. എന്നാൽ യുവ സംവിധായകൻ ദീപു കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഫയർമാൻ' പറയുന്നത് കനൽവഴികളിലൂടെ നടന്നുപോവുന്ന ഈ ജീവിതങ്ങളുടെ കഥയാണ്. (സത്യത...

അത്രക്ക് ഹരമില്ലെങ്കിലും ഇത് വ്യത്യസ്തമായ, നിർബന്ധമായും കാണേണ്ട സിനിമ; തീ പാറുന്ന അഭിനയവുമായി വീണ്ടും ഫഹദ്! പക്ഷേ, ഇഴച്ചിലും ആശയക്കുഴപ്പവും വില്ലനാവുന്നു; ആവറേജിൽ ഒതുങ്ങി തൈക്കുടം ബ്രിഡ്ജ്

February 23, 2015

ഫഹദ് ഫാസിൽ എന്ന കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ മലയാള സിനിമ കണ്ട വിസ്മയിപ്പിക്കുന്ന ഭാവത്തിന്റെ ഒടുക്കത്തിന്റെ തുടക്കമാണ് 'മറിയംമുക്കെന്ന്', ആ കൂതറ സിനിമ കണ്ടതിന്റെ ദേഷ്യത്തിൽ എഴുതിപ്പോയതിന് കെറുവിച്ച ഒരുപാട് വായനക്കാരോട് ഇതാ ഈ ലേഖകന്റെ പ്രായശ്ചിത്തം. 'ഹര...

ഈ ആട് ഭീകരജീവി തന്നെ; അസംബന്ധ കോമഡി നിറഞ്ഞ ഈ ചലച്ചിത്ര ആഭാസം കാണാൻ തീയറ്ററിൽ കയറുന്നവർ ഇടവേളയ്ക്ക് ശേഷം വീട്ടിൽ പോകുക; ഈ പണി നിർത്തി ജയസൂര്യ നാല് വാഴ വയ്ക്കട്ടെ

February 12, 2015

അഞ്ചാറ് സിനിമകൾക്ക് എഴുതുമ്പോഴേക്കും തിരക്കഥാകൃത്തുക്കൾ സംവിധായകരായി മാറുന്ന ട്രെൻഡിനെക്കുറിച്ച് കഴിഞ്ഞ തവണ പറഞ്ഞ് അധികം കഴിയും മുമ്പാണ് 'ആട് ഒരു ഭീകര ജീവിയാണെന്ന' അതിഭീകര സിനിമക്ക് പെട്ടുപോയത്. 'ഓം ശാന്തി ഓശാനായെന്ന' കൊള്ളാവുന്ന പടത്തിന്റെ തിരക്കഥാക...

മറിയംമുക്ക്: 'അന്നയ്ക്കും റസൂലി'നും 'ആമേനിൽ' ഉണ്ടായ സന്തതി; നിരാശപ്പെടുത്തി ജെയിംസ് ആൽബർട്ട്; ഇത് ഫഹദിന്റെ ഒടുക്കത്തിന്റെ തുടക്കം; ലാലിസം പോലെ 'ഫഹദ് ഫാസിസ'വും ഉണ്ടാകുന്നത് ഇങ്ങനെ!

February 08, 2015

നമ്മുടെ യുവനായകന്മാരുടെ സമകാലീന സിനിമകളുടെ യഥാർഥ പ്രതിസന്ധിയെന്താണ്? അത് കഞ്ചാവും കൊക്കെയിനുമൊന്നുമല്ല, സർഗാത്മക പ്രതിസന്ധിതന്നെയാണെന്ന് ഒരിക്കൽകൂടി അടിവരയിടുകയാണ് 'മറിയം മുക്ക്' എന്ന ഫഹദ് ഫാസിൽ സിനിമ. ഫേസ്‌ബുക്ക് വെളിച്ചപ്പാടുകൾ ആദ്യദിവസംതന്നെ അട്ടർ...

BIRDMAN നടനും നാടകവും ഓസ്‌കാർ ചിന്തയും

February 04, 2015

എന്റെ വിചാരങ്ങളും ചിന്തകളും അത് എന്റേത് മാത്രമാണ്. അതിനിടയിൽ സമൂഹമേ, നിങ്ങൾക്ക് യാതൊരു പങ്കുമില്ല. നിങ്ങളെ അത് ബാധിക്കാത്തിടത്തോളം എന്റെ ചിന്തകളിൽ ഞാൻ സ്വതന്ത്രനാണ്. എന്റെ ഭ്രാന്തമായ ലോകത്ത് നിങ്ങളുടെ സങ്കുചിതമായ നിയമങ്ങൾക്കു യാതൊരു സ്ഥാനവുമില്ല. എന്...

പിക്കറ്റ് 43: അതിർത്തികളെ മായ്ക്കുന്ന പട്ടാളക്കഥ; പൃഥ്വിരാജിന് കൈയടി, മേജർ രവിക്ക് ബിഗ് സല്യൂട്ട്; ഇനി വേണ്ടത് മിലട്ടറി ദേശീയതയിൽ നിന്നും നായർ ഗൃഹാതുരത്വത്തിൽ നിന്നുമുള്ള മോചനം!

January 31, 2015

മിമിക്രിയിലൂടെ യൂട്യൂബ് വഴി ഹിറ്റായ 'ജാലിയൻ കണാരേട്ടൻ' (ഗാന്ധിജി നിർബന്ധിച്ചിട്ടും കറൻസിയിൽ സ്വന്തം പടം കൊടുക്കാത്തയാൾ!) എന്ന ബഡായി കഥാപാത്രത്തിന്റെ അവസ്ഥയായിരുന്നു അടുത്തകാലം വരെ ഫേസ്‌ബുക്കിലും മറ്റും ചില ദോഷൈകദൃക്കുകൾ സംവിധായകൻ മേജർ രവിക്ക് ചാർത്തി...

'മിലി' പാതി വിടർന്ന പുഷ്പം; ഒപ്പം ഉപദേശംകൊണ്ടുള്ള ഭീകരാക്രമണവും! അമല പോളിന് കൈയടി; നിരാശപ്പെടുത്തി രാജേഷ് പിള്ള

January 27, 2015

ഒരു മികച്ച സിനിമയെടുത്ത ഏതൊരു സംവിധായകന്റെയും ബാധ്യതയാണ് തൊട്ടടുത്ത ചിത്രം. ആദ്യസിനിമ ഉയർത്തിയ പ്രതീക്ഷകൾ അപ്പോഴാണ് വലിയൊരു മഞ്ഞുമലയായി സംവിധായകനെന്ന കപ്പിത്താനുമുന്നിൽ ഉയർന്ന് നിൽക്കുക. തൊട്ടുമുന്നത്തെ സിനിമ ഒരു ചരിത്ര സംഭവമായാലോ? 2011ൽ ഇറങ്ങിയ രാജേ...

പ്രേക്ഷകർ 'നരക വാരിധിയിൽ'; വെടിതീർന്ന് ശ്രീനിവാസനും! രാജീവ് രവി പറഞ്ഞപോലെ, ഇത് കത്തിക്കേണ്ട തിരക്കഥ; ക്ലിക്കാവാതെ ശ്രീനി-സംഗീത കൂടുകെട്ടിന്റെ രണ്ടാം വരവ്

December 28, 2014

താരങ്ങൾക്കൊപ്പം സംവിധായകരും വെടിതീരുന്ന കലമാണിത്. വൊളൻണ്ടറി റിട്ടയർമെന്റ് സിനിമക്കാർക്കിടയിലുണ്ടെങ്കിൽ അത് നമ്മുടെ പഴയകാല ഹിറ്റ്‌മേക്കർ പ്രിയദർശന് കൊടുക്കണമെന്ന് 'ആമയും മുയലും' കണ്ടപ്പോൾ തോന്നിയിരുന്നു. നമ്മുടെ പ്രിയപ്പെട്ട ശ്രീനിവാസനും അക്കൂട്ടത്തിൽ...

'പീകെ' 'ഘർ വാപ്പസിക്കാലത്തെ' സാംസ്കാരിക പ്രതിരോധം; മതേതര ഇന്ത്യ രാജ്കുമാർ ഹിറാനിയോട് നന്ദി പറയുന്നു: ഹൃദയമുള്ള അന്യഗ്രഹജീവിയായി അമ്പരപ്പിച്ച് ആമിർ ഖാൻ!

December 27, 2014

മുട്ടിന് മുട്ടിന് പാട്ട്. അതിനിടയിൽ സ്റ്റണ്ടും നായകന്റെ കുറെ വീരശൂരപരാക്രമങ്ങളും. അൽപ്പം സെന്റിമെൻസും മേമ്പൊടിയായൊരു ഐറ്റം ഡാൻസും. നമ്മുടെ ഉദയകൃഷ്ണ സിബി കെ.തോമസ് കൂട്ട് എഴുതുന്ന മട്ടിൽ ഒരേ അച്ചിൽ വാർത്തവയായതിനാൽ കമേർഷ്യൽ ഹിന്ദി സിനിമകൾക്ക് പോയി സമയം ...

പ്രേക്ഷകർക്കുനേരെ കോമഡികൊണ്ടുള്ള ഭീകരാക്രമണം; വെടിതീർന്ന് പ്രിയദർശൻ! 'ആമയും മുയലും' കാശിനുകൊള്ളാത്ത ചവറുപടം

December 21, 2014

എന്റമ്മോ! ശത്രുക്കൾക്കുപോലും ഈ സിനിമ കാണേണ്ട ഗതിവരുത്തരുതേ. അത്രക്ക് അരോചകവും അസഹനീയവുമാണ് പഴയ ഹിറ്റ്‌മേക്കർ പ്രിയദർശന്റെ പുതിയ ചിത്രമായ ആമയും മുയലും. ഈ വർഷത്തെ ഏറ്റവും നല്ല സിനിമയേതാണെന്ന് തർക്കമുണ്ടാവാമെങ്കിലും 'ആമയും മുയലും' കണ്ടവർക്ക് 2014ലെ ഏറ്റ...

ഒരുസ്ത്രീയും പുരുഷനും ചുംബിക്കാനൊരുങ്ങിയാൽ വടിവെട്ടി തല്ലിയോടിക്കുന്ന കേരളത്തിൽ 'നിരോധിക്കപ്പെടേണ്ട' സിനിമ; തോക്കെടുത്ത് അലറുന്ന പഴയ ബോറടിക്കാലം ഒഴിവാക്കിയാൽ ഇത് സുരേഷ്‌ഗോപിയുടെ മൂന്നാം ജന്മം: ഡോൾഫിൻസ് ദീപൻ കലക്കി

November 28, 2014

പനയമുട്ടം സുര. എന്തൊരുപേരാണത്! ഓർമ്മയുണ്ടോ ഈ മുഖമെന്ന് പുതിയകാല പയ്യന്മാരോട് ചോദിക്കേണ്ടവിധം വർഷത്തിൽ രണ്ടോമൂന്നോ ചിത്രങ്ങൾ മാത്രമാക്കി ചാനലുകളിൽ 'ദേപോയി ദാ വന്നുകൊണ്ടിരിക്കുന്ന' അനുഗ്രഹീത നടൻ സുരേഷ് ഗോപിക്ക് വ്യാവസായിക മലയാള സിനിമയിലേക്കുള്ള തിരിച്ച...

ഈ പടം കണ്ടാൽ ആരും 'ഫ പുല്ലേ'ന്ന് പറഞ്ഞുപോകും; പൊട്ടക്കഥയും അരോചക ഭാവവുമയി വിനീത് ശ്രീനിവാസൻ, 'ഓർമ്മയുണ്ടോ ഈ മുഖം'ത്തിൽ ന്യൂജൻ സിനമയുടെ വികൃത മുഖം!

November 18, 2014

ഓർമ്മയുണ്ടോ, ഈ മുഖം...ഒരുകാലത്തെ കിടിലംകൊള്ളിച്ച സുരേഷ്‌ഗോപിയുടെ തകർപ്പൻ ഡയലോഗുകളിലൊന്നാണിത്. വിദേശരാജ്യങ്ങളിലൊക്കെ ഓരോ കാലഘട്ടത്തെയും സ്വാധീനിച്ച പഞ്ച് ഡയലോഗുകളെറിച്ച് ടൈം മാഗസിനൊക്കെ പൊതുജനങ്ങളുടെ ഇടയിൽ സർവേ നടത്താറുണ്ട്. കേരളത്തിൽ അങ്ങനെയൊന്നുണ്ടാ...

കഥയില്ലായ്മയുടെ കാലത്ത് കഥയും കാമ്പുമുള്ള ചിത്രം; ഒറ്റമന്ദാരം കവിത പോലെ സുന്ദരമായ ഒരു ജീവിതകഥ

November 15, 2014

കഥയില്ലായ്മകളുടെ കാലത്ത് ഒരു കഥയും കാമ്പുമുള്ള നല്ല ചിത്രം. അതാണ് ഒറ്റമന്ദാരം. ഈ മന്ദാരപുഷ്പത്തിൽ നിറയെയുണ്ട് ജീവിതം. ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ ഒറ്റമന്ദാരം തരുന്നത് വല്ലാത്തൊരു ചലച്ചിത്രാനുഭവമാണ്. ഒറ്റമന്ദാരം പൂവിട്ടുനിൽക്കുന്നതു കാണുമ...

ഇയ്യോബ് ഇടിവെട്ടാവുന്നു; ഇത് ആദ്യത്തെ ലക്ഷണമൊത്ത 'ന്യൂജനറേഷൻ' രാഷ്ട്രീയ ചിത്രം; ഹോളിവുഡ്ഡ് സിനിമകളെ വെല്ലുന്ന ഫ്രെയിമുകളുമായി അമൽനീരദ്; ഫഹദ് സൂപ്പർതാര പദവിയിലേക്ക്! വില്ലനായി ഞെട്ടിച്ച് ജയസൂര്യ

November 11, 2014

അടി, ഇടി, വെടി, കുടി, പിടി പിന്നെ മഴയത്ത് കുട നിവർത്തി നടക്കുന്ന സ്ലോമോഷനുകളും, മരുഭൂമിയിലുടെ ഒറ്റക്കൊരാൾ കോട്ടിട്ട്‌പോവുന്ന പാട്ടും, ഒരു ബെല്ലി ഡാൻസും. അമൽ നീരദ് എന്ന പ്രതിഭാധനനായ യുവസംവിധായകനെ ഫേസ്‌ബുക്കിലൂടെയും മറ്റും ഏറെ പരിഹസിച്ചവരാണ് നാം. അതിനെ...

യുപി സ്‌കൂൾ കുട്ടികളെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നു; അരുംകൊലകൾ നിറച്ചു പേടി ഉണർത്തുന്നു; സദാചാരവാദികൾ തല്ലിയോടിക്കേണ്ടത് വിനയൻ എന്ന സാമൂഹ്യദ്രോഹിയെ: ലിറ്റിൽ സൂപ്പർമാൻ അഥവാ ഒരിക്കലും മക്കളുമായി കാണാൻ പോകരുതാത്ത പൊട്ട സിനിമ

November 09, 2014

തലസ്ഥാനത്തെ കലാഭവൻ തീയറ്ററിൽ മക്കളുമായി വിനയന്റെ ലിറ്റിൽ സുപ്പർ മാൻ കാണാൻ പോയത് ഇതൊരു പൊട്ട സിനിമ ആയിരിക്കും എന്ന ഉത്തമ ബോധ്യത്തിൽ തന്നെയാണ്. എന്നാൽ മക്കളുമായി കാണാൻ പറ്റുന്ന സിനിമകൾ ഈ ന്യൂ ജനറേഷൻ കാലത്ത് കുറഞ്ഞു വരുന്നതിനാൽ കുട്ടികൾക്ക് വേണ്ടിയുള്ള ...

MNM Recommends