Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അത്രക്ക് ഹരമില്ലെങ്കിലും ഇത് വ്യത്യസ്തമായ, നിർബന്ധമായും കാണേണ്ട സിനിമ; തീ പാറുന്ന അഭിനയവുമായി വീണ്ടും ഫഹദ്! പക്ഷേ, ഇഴച്ചിലും ആശയക്കുഴപ്പവും വില്ലനാവുന്നു; ആവറേജിൽ ഒതുങ്ങി തൈക്കുടം ബ്രിഡ്ജ്

അത്രക്ക് ഹരമില്ലെങ്കിലും ഇത് വ്യത്യസ്തമായ, നിർബന്ധമായും കാണേണ്ട സിനിമ; തീ പാറുന്ന അഭിനയവുമായി വീണ്ടും ഫഹദ്! പക്ഷേ, ഇഴച്ചിലും ആശയക്കുഴപ്പവും വില്ലനാവുന്നു; ആവറേജിൽ ഒതുങ്ങി തൈക്കുടം ബ്രിഡ്ജ്

എം മാധവദാസ്

ഹദ് ഫാസിൽ എന്ന കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ മലയാള സിനിമ കണ്ട വിസ്മയിപ്പിക്കുന്ന ഭാവത്തിന്റെ ഒടുക്കത്തിന്റെ തുടക്കമാണ് 'മറിയംമുക്കെന്ന്', ആ കൂതറ സിനിമ കണ്ടതിന്റെ ദേഷ്യത്തിൽ എഴുതിപ്പോയതിന് കെറുവിച്ച ഒരുപാട് വായനക്കാരോട് ഇതാ ഈ ലേഖകന്റെ പ്രായശ്ചിത്തം. 'ഹരം' എന്ന പുതിയ ചിത്രത്തിലെ ഫഹദിന്റെ അഭിനയം നിങ്ങൾ ഒരിക്കലും വിട്ടുകളയരുത്. ഭാവം, പ്രകൃതം, ആകാരം, നോട്ടം, ചിരി എന്നിവയിലൊക്കെ ചില പ്രത്യേകതകൾ കൊണ്ടുവന്ന് ഫഹദങ്ങോട്ട് തകർക്കയാണ്. ഒരു സംശയവും വേണ്ട, ഇത്തവണത്തെ ദേശീയ അവാർഡിനുവരെ ഈ നടനം പരിഗണിക്കപ്പെടും.

ഇനി സിനിമയിലേക്കുവരാം. ഇത് കാണാനുള്ള പ്രേരണ ഫഹദ്ഫാസിൽ എന്ന നടന്റെ മിനിമം ഗ്യാരണ്ടി ആയതുകൊണ്ടാണ് ആദ്യമേ തന്നെ അദ്ദേഹത്തിന്റെ കാര്യം പറഞ്ഞത്. ഒരു ശരാശരി മലയാളി പ്രേക്ഷകനെ സംബന്ധിച്ചു നോക്കുമ്പോൾ വ്യത്യസ്തമായ പരീക്ഷണമാണിത്. അതുകൊണ്ടുതന്നെ നല്ല സിനിമയെ സ്‌നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ടതും. കുറച്ചുകൂടി മുന്തിയ ആസ്വാദന നിലവാരം ആവശ്യപ്പെടുന്ന ചിത്രവുമാണിത്.

ശ്യാമപ്രസാദിനെപ്പോലുള്ള ഒരു മികച്ച സംവിധായകന്റെ ചിത്ര സംയോജകനായ വിനോദ് സുകുമാരനാണ് രചനയും എഡിറ്റിങ്ങും കൂടി നിർവഹിച്ച് ഒരു പുതുമുഖ സംവിധായകന്റെ യാതൊരു സഭാകമ്പവും ഇല്ലാതെ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. കൊത്തിനുറക്കുന്നതുപോലുള്ള നഗരക്കാഴ്ചകൾ ചേർന്ന ഫ്രെയിമുകളും, പ്രത്യേക കളർ ടോണും, കാസ്റ്റിങ്ങും കാമറയും സംഭാഷണവുമെല്ലാം നൂറുശതമാനം പെർഫക്ട്. ഒരു കഥാപാത്രവും മോശമായില്ല. എടുത്തു പറയേണ്ടത് ഇതിലെ അതിമനോഹരമായ സംഭാഷണങ്ങളാണ്. ചിലയിടത്തൊക്കെ ഫിലോസഫികൂടി ഒരു അനൂപ് മേനോൻ ലൈൻ കടന്നുവരുന്നോ എന്ന് സംശയമുണ്ടെിലും ഉദയ കൃഷ്ണനും സിബിയുമൊക്കെ തട്ടിവിടുന്ന ചത്ത ഡയലോഗുകൾക്കിടയിൽ ഇവയൊക്കെ എന്തൊരു ആശ്വാസമാണ്.

മെട്രോ മലയാളി സംസാരിക്കുന്ന, ഇംഗ്ലീഷ് ഏറെയുള്ള പതിവ് രീതി ഈ സിനിമ സത്യസന്ധമായി പിന്തുടരുന്നു. സിനിമ കഴിഞ്ഞിറങ്ങിയ ഒരാൾ പറഞ്ഞപോലെ ഇംഗ്ലീഷിലെടുത്ത മലയാളസിനിമയാണിതെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഫേസ്‌ബുക്കിലൊക്കെ കുത്തിക്കളിച്ച് തീർത്തും ലാഘവ ബുദ്ധിയോടെ തീയേറ്ററിലിരിക്കുന്ന ഒരു പ്രേക്ഷക സമൂഹത്തെയല്ല, ഫിലിംഫെസ്റ്റിവൽ ഓഡിയൻസ് പോലുള്ള മികച്ച ആസ്വാദകരെയാണ് ഈ സിനിമ ആഗ്രഹിക്കുന്നത്. അത്രക്ക് ഹരവും ഓളവും ഉണ്ടാക്കാനായില്ലെങ്കിലും പൊള്ളാച്ചിപ്പടങ്ങളിലും തറവാട് സിനിമകളിലും തത്തിക്കളിക്കുന്ന നമ്മുടെ മുഖ്യധാരയിൽ ഇതുപോലുള്ള പരീക്ഷണങ്ങൾ വേണം. അതുകൊണ്ടു തന്നെ ഹരത്തെ അഭിവാദ്യം ചെയ്തു തുടങ്ങുമ്പോഴും 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന മികച്ച സിനിമയിൽ രാജീവ് രവിക്കു പറ്റിയ അതേ അബദ്ധം ഈ സിനിമക്കും പറ്റിയെന്ന് കാണാതിരിക്കാനാവില്ല. സംവിധായകൻ എന്താണോ ഉദ്ദേശിച്ചത് അത് പ്രേക്ഷകരിലേക്ക് എത്തിയില്ല.മെട്രോ മലയാളി സംസാരിക്കുന്ന, ഇംഗ്ലീഷ് ഏറെയുള്ള പതിവ് രീതി ഈ സിനിമ സത്യസന്ധമായി പിന്തുടരുന്നു. സിനിമ കഴിഞ്ഞിറങ്ങിയ ഒരാൾ പറഞ്ഞപോലെ ഇംഗ്ലീഷിലെടുത്ത മലയാളസിനിമയാണിതെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഫേസ്‌ബുക്കിലൊക്കെ കുത്തിക്കളിച്ച് തീർത്തും ലാഘവ ബുദ്ധിയോടെ തീയേറ്ററിലിരിക്കുന്ന ഒരു പ്രേക്ഷക സമൂഹത്തെയല്ല, ഫിലിംഫെസ്റ്റിവൽ ഓഡിയൻസ് പോലുള്ള മികച്ച ആസ്വാദകരെയാണ് ഈ സിനിമ ആഗ്രഹിക്കുന്നത്.

വീണ്ടും ഒരു പാതിവെന്ത പരീക്ഷണം

ലയാള സിനിമകളിൽ ഏറെയൊന്നും വന്നിട്ടില്ലാത്ത മൊട്രോമലയാളിയുടെ ജീവിതവും, ആൺപെൺ ബന്ധങ്ങളിലെ മാറിയ അർഥ തലങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. കമിതാക്കളുടെ നഗരമായ ബാംഗ്ലൂരിലെ ഒരു കാൾ സെന്ററിലെ ജീവനക്കാരനായ ബാലകൃഷ്ണൻ എന്ന ബാലുവും (ഫഹദ് ഫാസിൽ) സഹപ്രവർത്തകയായ ഇഷയും (രാധിക ആപ്‌തേ) ഒരു പ്രത്യേക സാഹചര്യത്തിൽ പ്രണയിച്ച് വിവാഹിതാരാവുന്നു. പീന്നീട് കേരളത്തിലേക്ക് സ്ഥലം മാറുന്ന ഇവർ, പ്രത്യേകിച്ച് ഒരു കാരണവുമില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നിച്ചുകൊണ്ട് പിരിയുകയാണ്. ഇവിടെയാണ് കഥയുടെ പഞ്ച് കിടക്കുന്നത്. എന്തിനാണ് ബാലുവും ഇഷയും പരിയുന്നതെന്ന് കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞില്ല.

സത്യത്തിൽ അതിസങ്കീർണമായ ഒരു രാഷ്ട്രീയ പ്രശ്‌നം ഇവിടെ പറയുന്നുണ്ട്. ബാലു ഏത് മൾട്ടി നാഷണൽ കമ്പനിയിൽ പണിയെടുക്കുമ്പോഴും സമത്വത്തിൽ വിശ്വസിക്കുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ്. അയാൾ കോളേജിലെ തന്റെ ഭൂതകാലത്തിൽ അഭിമാനിക്കുന്നു. പണം പണം എന്ന് മാത്രം മന്ത്രമുരുവിട്ട് ജീവിക്കുന്നവർക്കിടയിൽ വായനയും സംഗീതവും അൽപ്പം സാമൂഹിക പ്രവർത്തനവുമായി തന്റെ ജീവിതം സർഗാത്മകമാക്കുന്നുണ്ട് അയാൾ. എന്നാൽ ഇഷക്ക് മാനുഷികമായ എല്ലാ ഗുണങ്ങളും വേണ്ടുവോളം ഉണ്ടെങ്കിലും, ഇവയോടൊക്കെ സമരസപ്പെടുന്ന ഒരു മനസാണ്. കോർപ്പറേറ്റ് ലോകത്തിൽ പതിവുള്ളപോലെ പ്രായോഗിക ബുദ്ധി. പക്ഷേ ഈ അഭിരുചി വ്യത്യാസം ഫലപ്രദമായി പ്രേക്ഷകനിൽ എത്തുന്നില്ല. ബാലുവിൽനിന്ന് അകലുമ്പോഴും ഇഷ അയാളെ പൂർണമായും തള്ളിപ്പറയുന്നില്ല. താൻ ആശയക്കുഴപ്പത്തിലാണെന്നാണ് അവൾ പറയുന്നത്. വെട്ടൊന്ന് മുറി രണ്ട് പോലുള്ള കാഴ്ചാശീലമുള്ള നമുക്ക് ഇതൊക്കെ പലപ്പോഴും ദഹിക്കാതാവുന്നു.

ബാലുവിന്റെ പാത്ര സൃഷ്ടിയിലുമുണ്ട് ഇതേ ആശയക്കുഴപ്പങ്ങൾ. തുടക്കത്തിൽ എത് കാലാവസ്ഥയോടും പൊരുത്തപ്പെടുന്നവനെന്ന് തോന്നിക്കുന്ന ഇയാൾ പൊടുന്നനെ അറബിക്കഥയിലെ ശ്രീനിവാസന്റെ ചില ശീലങ്ങൾ എടുത്തിടുന്നു. (ഒരു വിമോചന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ആധുനിക ലോകത്ത് നിങ്ങൾക്ക് ജോലിയെടുത്ത് ജീവിക്കാനാവില്ല എന്ന തെറ്റായ സന്ദേശമാണ് ഇത്തരം സിനിമകൾ പ്രചരിപ്പിക്കുന്നത്) ഇഷയുടെ തകർന്ന പഴയ പ്രണയത്തെ കുത്തിനോവിക്കുന്ന വാക്കുകൾ, അയാൾ ഉയർത്തിപ്പിടിച്ച ലംഗ നീതിക്ക് വിരുദ്ധവുമാണ്. പക്ഷേ അപ്പോഴും ഇരുട്ടിൽ മാത്രം പ്രണയിക്കാൻ കഴിയുന്ന കേരളീയ സമൂഹത്തെക്കുറിച്ചും, വെറും ഷോ ആകുന്ന പ്രതിഷേധങ്ങളെറിച്ചും, തകരുന്ന കുടുംബബന്ധങ്ങളെക്കുറിച്ചുമൊക്കെയുള്ള കൃത്യവും ലക്ഷ്യവേധിയുമായ നിരീക്ഷണങ്ങൾ സിനിമ മുന്നോട്ടുവെക്കുന്നു. ഒരു വനിതാ ദിനത്തിന് മുമ്പും പിമ്പുമായി വരുന്ന കഥയിൽ സ്ത്രീയോട് കേരളീയ സമൂഹം എങ്ങനെ പെരുമാറുന്നുവെന്നും പ്രതിപാദിക്കുന്നു. ബാലു ഇഷ പ്രണയത്തകർച്ചക്ക് സമാന്തരമായി ഒരു എക്‌സ്ട്രാ നടിയുടെയും ഒരു തെരുവിലെ സാധാരണക്കാരന്റെയും (യുവനടൻ ശ്രീകുമാർ ഈ വേഷം ഉജ്ജ്വലമായി ചെയ്തിട്ടുണ്ട്) പ്രണയവും ദുരന്തവും ചിത്രീകരിക്കുന്നതിലൂടെ ജീവിതത്തിന്റെ മറ്റൊരു തലം സിനിമ കാണിച്ചുതരുന്നു.

നോൺലീനിയർ ബാധക്കൊപ്പം ഇഴച്ചിലും

ന്യൂജൻ സിനിമകളുടെ ചില പതിവ് വിലക്ഷണങ്ങൾ 'ഹര'ത്തിലും ആവർത്തിക്കപ്പെടുന്നുണ്ടതെന്ന് കാണാതെ വയ്യ. വലിയൊരു മഗ്ഗിൽ കാപ്പികുടിച്ചുകൊണ്ട് തുടങ്ങുന്ന പ്രണയം, സ്ഥാനത്തും അസ്ഥാനത്തും കടന്നുവരുന്ന സംഗീതം, നോൺലീനിയർ കഥാഗതി തുടങ്ങിയവയൊക്കെ. സത്യത്തിൽ ഈ കഥ നോൺലീനിയർ ആയി എടുക്കുന്നതിനുപകരം, കൃത്യമായി വികസിച്ചാൽ യാതൊരു കുഴപ്പവുമുണ്ടാവില്ല എന്ന് മാത്രമല്ല, സാധാരണ പ്രേക്ഷകർക്കിടയിലെ സങ്കീർണതകൾ കുറഞ്ഞുകിട്ടുകയും ചെയ്യുമായിരുന്നു. എന്നാൽ കുളിക്കാതെയും നനയ്ക്കാതെയും നടന്ന പഴയ അസ്തിത്വവാദികളെപ്പോലെ ആധുനികനാകണമെങ്കിൽ നോൺ ലീനിയർ ആയി കഥപറയണം എന്ന തെറ്റിദ്ധാരണ എങ്ങനെയോ ഇവരിലൊക്കെ ഉറച്ചുപോയിരിക്കുന്നു. ഇടക്കിടെ ഫ്‌ളാഷ്ബാക്ക് കടന്നുവരുന്നത് ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നു. 'അന്നയും റസൂലും' വിജയിച്ചതോടെ വന്നുപെട്ട ഇഴച്ചിൽ മാനിയയാണ് മറ്റൊന്ന്. പ്രതീക്ഷയുണർത്തുന്ന ഒരു തുടക്കത്തിനുശേഷം ആദ്യപകുതിയുടെ പല ഭാഗത്തും പ്രേക്ഷകന് നന്നായി ബോറടിക്കുന്നുണ്ട്. രണ്ടര മണിക്കൂറുള്ള സിനിമയുടെ ദൈർഘ്യവും കുറയ്ക്കാമായിരുന്നു.അവസാന സീനുകളിലൊക്കെ എത്തുമ്പോഴേക്കും ഇഴച്ചിലിന്റെ പാരമ്യം കാരണം ഇത് എങ്ങനെയെങ്കിലും ഒന്നും തീർന്നുകിട്ടിയാൽ മതിയായിരുന്നെന്ന് ആശിച്ചുപോവും!ഇടക്കിടെ ഫ്‌ളാഷ്ബാക്ക് കടന്നുവരുന്നത് ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നു. 'അന്നയും റസൂലും' വിജയിച്ചതോടെ വന്നുപെട്ട ഇഴച്ചിൽ മാനിയയാണ് മറ്റൊന്ന്. പ്രതീക്ഷയുണർത്തുന്ന ഒരു തുടക്കത്തിനുശേഷം ആദ്യപകുതിയുടെ പല ഭാഗത്തും പ്രേക്ഷകന് നന്നായി ബോറടിക്കുന്നുണ്ട്. രണ്ടര മണിക്കൂറുള്ള സിനിമയുടെ ദൈർഘ്യവും കുറയ്ക്കാമായിരുന്നു.അവസാന സീനുകളിലൊക്കെ എത്തുമ്പോഴേക്കും ഇഴച്ചിലിന്റെ പാരമ്യം കാരണം ഇത് എങ്ങനെയെങ്കിലും ഒന്നും തീർന്നുകിട്ടിയാൽ മതിയായിരുന്നെന്ന് ആശിച്ചുപോവും!

ആവറേജിലൊതുങ്ങി തൈക്കുടം

ടുത്തകാലത്ത് ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന തൈക്കുടം ബ്രിഡ്ജ് എന്ന ബാൻഡ് ആദ്യമായി സിനിമാ സംഗീത സംവിധാനത്തിലേക്ക് വന്നതും 'ഹര'ത്തിന്റെ പ്രത്യേകതായണ്. എന്നാൽ വലിയ ബഹളത്തോടെ വന്ന തൈക്കുടം സംഗീതം ആവറേജിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ പൊതു മൂഡിന് അനുസരിച്ചു തന്നെയാണ് സംഗീതം നീങ്ങുന്നതും. വിദേശ ബാൻഡുകളെ അന്ധമായി കോപ്പിയടിക്കാതെ സ്വന്തമായി ഒരു വ്യക്തിത്വവും കേരളീയതയും കൊണ്ടുവരാൻ തൈക്കുടം ഇനിയും നന്നായി ഗൃഹപാഠം ചെയ്യേണ്ടിയിരക്കുന്നു. ബോൾഗാട്ടി ധർമ്മജനും രമേഷ് പിഷാരടിയുമൊക്കെ ഈയിടെ പരിഹസിച്ച് കൊന്നതുപോലെ എന്തെല്ലാമോ ചില വരികൾ തട്ടിക്കുട്ടി, യാതൊരു അർഥവുമില്ലാതെ മുടിയഴിച്ചിട്ട് അലറിയാൽ അത് ബാൻഡാവില്ല.

രഞ്ജി പണിക്കരെയും മധുപാലിനെയും പോലുള്ള നല്ല നടന്മാർ ഈ സിനമയിൽ അത്ര ശോഭിച്ചില്ല. മധുപാൽ വക്കീലിന്റെ ഉപദേശങ്ങൾ താങ്ങാനാവുന്നില്ല. രഞ്ജി പണിക്കരുടെ സംഭാഷണങ്ങൾ കൃത്രിമത്വം അനുഭവപ്പെടുന്നു. നായിക രാധികാ ആപ്‌തേയും ഉപനായിക, അമീനയായി വന്ന രാജശ്രീ ദേശ പാണ്ഡേയും അഭിനയിച്ച് തകറക്കുന്നുണ്ട്. ക്യാമറക്കു പിറകിൽ സതീഷ് കുറുപ്പാകുമ്പോൾ പ്രത്യേകിച്ചൊന്നും പറയേണ്ട കാര്യമില്ലല്ലോ?

വാൽക്കഷ്ണം: ഈ സിനിമ കണ്ടിറങ്ങിയപ്പോൾ രണ്ടേരണ്ടു കാര്യമാണ് പിടികിട്ടാത്തത്. എന്തിനാണ് ഇതിന് ഹരമെന്ന് പേരിട്ടത്? സെൻസർബോർഡ് ഈ സിനിമക്ക് എന്തിനാണ് എ സർട്ടിഫിക്കേറ്റ് നൽകിയത്? ഇതിനേക്കാൾ എത്രയോ വൾഗറുകൾക്ക് യു സർട്ടിഫിക്കേറ്റ് നൽകുന്നവർ, ഈ വാട്‌സാപ്പ് കാലത്ത് എന്താണാവോ ഈ സിനിമയിൽ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP