Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

65 കോടിയുമായി രാമലീല ഒന്നാമതെത്തിയപ്പോൾ 53 കോടി നേടി ഗ്രേറ്റ്ഫാദർ രണ്ടാമനായി; മുന്തിരിവള്ളികളും എസ്രയും ചേർന്നപ്പോൾ നാല് അമ്പത് കോടി ക്ലബ് ചിത്രങ്ങൾ; ടേക്ക് ഓഫും പറവയും സിഐഎയും 25 കോടി കടന്നു; മാസ്റ്റർ പീസിനും കുതിപ്പ്; 125 ചിത്രങ്ങൾ ഇറങ്ങിയതിൽ 26 എണ്ണം വിജയിച്ചു; ഓരാഴ്‌ച്ച പോലും തികയ്ക്കാതെ 25 ചിത്രങ്ങൾ; 1000 കോടി മുടക്കിയപ്പോൾ തിരിച്ചു കിട്ടിയത് 750 കോടി: മലയാള സിനിമക്ക് 2017ൽ സംഭവിച്ചത്

65 കോടിയുമായി രാമലീല ഒന്നാമതെത്തിയപ്പോൾ 53 കോടി നേടി ഗ്രേറ്റ്ഫാദർ രണ്ടാമനായി; മുന്തിരിവള്ളികളും എസ്രയും ചേർന്നപ്പോൾ നാല് അമ്പത് കോടി ക്ലബ് ചിത്രങ്ങൾ; ടേക്ക് ഓഫും പറവയും സിഐഎയും 25 കോടി കടന്നു; മാസ്റ്റർ പീസിനും കുതിപ്പ്; 125 ചിത്രങ്ങൾ ഇറങ്ങിയതിൽ 26 എണ്ണം വിജയിച്ചു; ഓരാഴ്‌ച്ച പോലും തികയ്ക്കാതെ 25 ചിത്രങ്ങൾ; 1000 കോടി മുടക്കിയപ്പോൾ തിരിച്ചു കിട്ടിയത് 750 കോടി: മലയാള സിനിമക്ക് 2017ൽ സംഭവിച്ചത്

എം മാധവദാസ്

ടോമിച്ചൻ മുളകുപാടത്തിന്റെ സമയമാണ് സമയം.കഴിഞ്ഞവർഷം പുലിമുരുകനിലൂടെ 150 കോടി ക്‌ളബിലത്തെിയ ടോമിച്ചനെ, ഇത്തവണയും ഭാഗദേവത രാമലീലയിലൂടെ തുണച്ചു. നടൻ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ റിലീസ് തന്നെ അനിശിച്തത്വത്തിലായെങ്കിലും ആ നെഗറ്റീവ് പബി്‌ളസിറ്റിപോലും ബോക്‌സോഫീസിൽ ടോമിച്ചന് ഗുണംചെയ്തു. (ഒരർഥത്തിൽ രാമലീല ടീം ആ നെഗറ്റീവ് പബ്‌ളിസിറ്റിയെയും തന്ത്രപൂർവം മാർക്കറ്റ് ചെയ്തു!ദിലീപ് ബലിയിടുന്ന പോസ്റ്ററൊക്കെ നോക്കുക.അതുകൊണ്ട് മാത്രമല്ല അടിസ്ഥാനമായി പടം ഒരു എന്റർടെയിനർ ആയതുകൊണ്ടാണ് ഹിറ്റായതെന്നത് വേറെകാര്യം) 2017ന്റെ വാർഷിക കണക്കെടുപ്പിൽ ഒന്നാമതത്തെിയതും രാമലീല തന്നെ.ആഗോള കളക്ഷൻ 65കോടി കഴിഞ്ഞ് നിൽക്കയാണ് അരുൺഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം.

'ദൃശ്യ'ത്തിന്റെ റിക്കാർഡ് തകർത്തുകൊണ്ട് രാമലീല 80കോടിനേടിയെന്നൊക്കെയുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. അങ്ങനെയാണെങ്കിൽ പുലിമുരുകനുശേഷം ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ രണ്ടാമത്തെ മലയാള ചിത്രം എന്നതും ടോമിച്ചന്റെ ക്രഡിറ്റിലാവും. പക്ഷേ ഇത് ശുദ്ധ തള്ളലാണെന്നും ചില സിനിമാ അനലിസ്‌ററുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യത്തെ 50ദിവസത്തെ കലക്ഷനുശേഷം രാമലീലക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായിട്ടില്ലെന്നും അപ്പോഴേക്കും പ്രമുഖ കേന്ദ്രങ്ങളിൽനിന്ന് ചിത്രം മാറിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. (നൂറു ദിവസത്തിനടുത്ത് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രമാണ് ദൃശ്യമെന്ന് ഓർക്കണം)തുടക്കം മുതൽക്കേ രാമലീലയുടെ കണക്കിൽ എന്തൊക്കെയോ സ്‌പെല്ലിങ്ങ് മിസ്റ്റേക്കുകൾ മണക്കുന്നുണ്ട്. പുലിമുരുകന് 25കോടി ചെലവായെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. പക്ഷേ പ്രത്യേകിച്ച് യാതൊരു സെറ്റിങ്ങ്‌സുമില്ലാത്ത ഈ പടത്തിന് 15കോടി നിർമ്മാണ ചെലവുണ്ടെന്ന് വന്നാൽ എന്തുപറയാൻ.

അതവിടെ നിൽക്കട്ടെ, എന്തയാലും രാമലീല 65കോടിയിലേറെ കളക്റ്റ് ചെയ്‌തെന്നത് വ്യക്തമാണ്.അതിന്റെ അടുത്തത്തൊൻ ഈ വർഷം ഒരു പടവും ഇല്ലായിരുന്നു.തൊട്ടടുത്ത ചിത്രം മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് 53കോടി മാത്രമാണ് കളക്ഷൻ.എന്നിരുന്നാലും മലയാള സിനിമയുടെ സാമ്പത്തിക അടിത്തറ ശക്തപ്പെട്ട വർഷമായിരുന്നു കടന്നപോയതെന്ന് നിസ്സംശയം പറയാം.കലാമൂല്യമുള്ള ചിത്രങ്ങൾ കുറവായിരുന്നെങ്കിലും. പാവം നമ്മുടെ പ്രേകഷകരെ സമ്മതിക്കണം.

അറുവഷളൻ ചിത്രമെന്ന് പേരിട്ട ചങ്ക്‌സ് പോലും ഇവിടെ 20കോടിയോളം നേടി വിജയ ചിത്രമായി.വിജയം അർഹിച്ച ചിത്രങ്ങളിൽ രണ്ടോമൂന്നോഎണ്ണം മാത്രമാണ് ഇത്തവണ പരാജയപ്പെട്ടത്.പക്ഷേ പരാജയം അർഹിച്ച എത്രയോ ചിത്രങ്ങൾ ഈ വർഷം വിജയിച്ചുകയറി! എന്തെങ്കിലും തരൂ ഞങ്ങൾ വിജയിപ്പിക്കാമെന്ന് പറഞ്ഞ് പ്രേക്ഷകർ ഇടിച്ചുകയറുന്ന കാലം.മലയാള സിനിമയുടെ സുവർണകാലം എന്നല്ലാതെ എന്തുപറയാൻ.ചങ്ക്‌സിനെയും, ജോമോന്റെ സുവിശേഷങ്ങളെയും ,പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിനെയും പോലുള്ള ചവറുകൾ വിജയിപ്പിച്ച പ്രേക്ഷകർക്ക് നല്ല ചിത്രങ്ങൾകൊടുത്താൽ എന്തായിരിക്കും പൂരമെന്ന് ചിന്തിക്കേണ്ടത് ഇവിടുത്തെ താരങ്ങളും സംവിധായകരും തന്നെയാണ്.

പുതിയ തീയേറ്റുകൾ വരുന്നു,സാറ്റലൈറ്റ് ഓവർസീസ് റൈറ്റ് കൂടുന്നു, പുതിയ ക്യാമറയും ആധുനിക സജ്ജീകരണങ്ങളും വരുന്നു, ബജററിന്റെ പരിമിതിയില്ലായെ പടമെടുക്കാൻ കഴിയുന്നു...മലയാള സിനിമ മുന്നോട്ടുതന്നെയാണെന്ന് 2017 അടിവരയിടുന്നു.

നാല് സൂപ്പർ ഹിറ്റുകൾ; പത്ത് ഹിറ്റുകൾ

മൊത്തം 125 ചിത്രങ്ങളിൽനിന്നായി എതാണ്ട് 1000കോടി രൂപ ഈ വ്യവസായത്തിൽ ഇറങ്ങിയതായാണ് കണക്ക്.അതിൽ വിജയമായ 26 ചിത്രങ്ങളുടെതടക്കം, 750കോടിയോളം തിരിച്ചു പിടിക്കയും ചെയ്തു.അതായത് മൊത്തം നഷ്ടം 250കോടി! പക്ഷേ ഈ കണക്ക് ഞെട്ടലല്ല ആശ്വാസമാണ് ഉണ്ടാക്കുക.എക്കാലവും മലയാള സിനിമ ഇങ്ങനെയായിരുന്നു. ഇപ്പോൾ ലാഭനഷ്ട അനുപാതം വല്ലാതെ കുറഞ്ഞിരിക്കുന്നുവെന്ന് മാത്രം.അതായത് സൂക്ഷിച്ച് ഇൻവസ്‌ററ് ചെയ്താൽ സിനിമയും ഒരു നല്ല ബിസിനസാണെന്ന് ചുരുക്കം.

നാല്‌സൂപ്പർ ഹിറ്റുകളും പത്ത് ഹിറ്റുകളാണ് ഈ വർഷം ഉണ്ടായത്. 50കോടി ക്‌ളബിലത്തെിയ, രാമലീല, ഗ്രേറ്റ്ഫാദർ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര എന്നിവ ഈ വർഷത്തെ ബ്‌ളോക്ക് ബസ്‌റററുകളാണ്. ആദ്യദിവസം തന്നെ ഇരുനൂറിലധികം ഷോകളുമായി ഫാൻസുകാർ ആഘോഷമാക്കിയ ഗ്രേറ്റ്ഫാദർ മമ്മൂട്ടിയുടെ മടങ്ങിവരവ്കൂടിയായിരുന്നു.ആദ്യമായി 50കോടി ക്‌ളബിലത്തെിയ മമ്മൂട്ടിചിത്രത്തിന്റെ ഇനീഷ്യൽ കളക്ഷനും സർവകാല റിക്കോർഡ് ആയിരുന്നു.

ജനതാഗാരേജ്,ഒപ്പം,പുലിമുരുകൻ എന്നീ ചിത്രങ്ങൾക്കുശേഷം ഇറങ്ങിയ മുന്തിരവള്ളികൾ, തുടർച്ചയായി 50കോടി ക്‌ളബിലത്തെുന്ന മോഹൻലാലിന്റെ നാലാമത്തെ ചിത്രം എന്ന ഖ്യാതിയും നേടി.കുടുംബപ്രേക്ഷകർ കൂട്ടത്തോടെ ഇരച്ചുകയറിയ ഈ ചിത്രം തന്നെയാണ് ലാലിന്റെ ഈവർഷത്തെ ഒരേയൊരു സൂപ്പർ ഹിറ്റും. പരമ്പരാഗത ഹൊറർമൂവികളിൽനിന്ന് വ്യത്യസ്തമായി എടുത്ത എസ്ര ഇനീഷ്യൽ കളക്ഷന്റെ ബലത്തിലാണ് 50കോടി ക്ലബ്ബിലത്തെിയത്.ഈ ചിത്രത്തിന് ഓവർസീസ് കളക്ഷനായി 10കോടി രൂപ കിട്ടിയെന്നത് പ്രഥ്വീരാജിന്റെ ക്രൗഡ് പുള്ളിങ്ങ് കപ്പാസിററിക്ക് തെളിവാണ്.

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഇറങ്ങിയ വില്ലൻ 25 കോടിയിലേറെ കലക്ട് ചെയ്തു. ഇമോഷണൽ ത്രില്ലർ ഗണത്തിൽ ഇറങ്ങിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ഉണ്ടായിരുന്നതെങ്കിലും ഇനീഷ്യൽ കളക്ഷനിൽ മുന്നിൽ നിന്നു. അതേസമയം മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ ലിസ്റ്റിലും ഒരു വിജയചിത്രം ഉണ്ടായിരുന്നു. കുറഞ്ഞ മുതൽമുടക്കിൽ എടുത്ത ഉദാഹരണം സുജാത 13 കോടിയോളം രൂപ കളക്റ്റ് ചെയ്തു. കുടുംബപ്രേക്ഷരാണ് ഈ സിനിമക്ക് കൂടുതലായി എത്തിയത്. 

ഒരാഴ്ചപോലും തികക്കാരെ 25ഓളംചിത്രങ്ങൾ!

അതിനിടയിലും എന്തിനോവേണ്ടി തിളക്കുന്ന സാമ്പർ എന്നപേരിൽ കുറേ ചിത്രങ്ങൾ വന്നു പോവുന്നുണ്ട്്.25ഓളം ചിത്രങ്ങൾ തീയേററിൽ ഒരാഴ്ചപോലും തികച്ചില്ല. ഇതിൽ മൂന്നുദിവസംപോലും തികക്കാനാവത്ത 11ചിത്രങ്ങളുണ്ട്!യാതൊരു പബ്‌ളിസിറ്റിയുമില്ലാതെയാണ് ഇവയൊക്കെ ഇറങ്ങുന്നത്.ഇത്രയും പണംമുടക്കി ചിത്രമെടുക്കുമ്പോൾ പ്രേക്ഷക ശ്രദ്ധയത്തൊനുള്ള മിനിമം പ്രചാരണമെങ്കിലും നടത്തേണ്ടതല്ലേ.

സോഷ്യൽമീഡിയയിൽ രണ്ടുചിത്രങ്ങളിട്ടാൽ ആളുകൂടുമെന്നത് തെറ്റിദ്ധാരണയാണെന്ന് പല ന്യൂജൻ ചിത്രങ്ങളുടെയും പരാജയം തെളിയിക്കുന്നു.ഹിന്ദി തമിഴ് ചിത്രങ്ങളെപ്പോലെ കൃത്യമായ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച്, വ്യക്തമായ ആസൂത്രണത്തോടെയും, പ്രചാരണ സംവിധാനത്തോടെയും പടം ഇറക്കാൻ നാം ഇനിയും പഠിക്കേണ്ടിയിരക്കുന്നു.ബാഹുബലിക്ക് ഇടയിൽപോലും ഇവിടെ ചെറിയ ചിത്രങ്ങൾ ഇറങ്ങി!സീസൺ പരിഗണിച്ച് റിലീസ് തീരുമാനിക്കാനും താരസിനിമകൾ ക്‌ളാഷ് ആകാതെയൊക്കെ നോക്കാനുമൊക്കെ മലയാള ഇൻഡസ്ട്രിയും ഇനിയും ശ്രമിക്കേണ്ടതുണ്ട്.

ഈ വർഷത്തെ വിജയചിത്രങ്ങൾ ഇവയാണ്.

1 രാമലീല-65കോടി (80കോടിയെന്ന കണക്ക് വിശ്വസനീയമല്ല)
2 ഗ്രേറ്റ്ഫാദർ -53കോടി
3മുന്തിരിവള്ളികൾ തളിർക്കുമ്പോൾ -52കോടി
4 എസ്ര-50കോടി
5 സിഐഎ-27.5കോടി
6 ടേക്ക്ഓഫ് -27കോടി
7 പറവ-25കോടി
8 മാസ്റ്റർ പീസ് -12കോടി(വെറും 4 ദിവസത്തിനുള്ളിൽ)ചിത്രം 25കോടി ക്ളബിലത്തെുമെന്നാണ്
ട്രേഡ് അനലിസ്റ്റുകകുളുടെ വിലയിരുത്തൽ.
9 ആട്-2- 8.5കോടി( 5ദിവസത്തിനുള്ളിൽ)ചിത്രം 25കോടി ക്ളബ് ഉറപ്പിച്ചതായണ് വിലയിരുത്തൽ.
10 വില്ലൻ-25 കോടി
11 ഗോദ-24കോടി
12 ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള-23കോടി
13 ഒരു മെക്സിക്കൻ അപാരത-22കോടി
14 തൊണ്ടിമുതലും ദൃക്സാക്ഷിയും-22കോടി
15 അങ്കമാലി ഡയറീസ് -21കോടി
16 വെളിപാടിന്റെ പുസ്തകം-20കോടി
17 ചങ്കസ്-20കോടി
18 ജോമോന്റെ വിശേഷങ്ങൾ-20കോടി
19 രക്ഷാധികാരി ബൈജു-19കോടി
20 ആദംജോൺ -17.5കോടി
21 പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്-16കോടി
22 സൺഡേ ഹോളിഡേ-15കോടി
23 മായാനദി-3കോടി( ആദ്യ ആറുദിവസത്തിനുള്ളിൽ) മികച്ച ചിത്രമെന്ന് പേരെടുത്തതിനാൽ ചിത്രം 15കോടിരൂപ മിനിമം നേടുമെന്നാണ് വിലയിരുത്തൽ.
24ഉദാഹരണം സുജാത-13 കോടി

മുടക്കുമുതൽ തരിച്ചുപിടിച്ചവ (സാറ്റലൈറ്റ് റെറ്റ് അടക്കം)

25 കെയർ ഓഫ് സൈറാബാനു
26 സഖാവ്
27 ഷെർലക്ക് ടോംസ്
28 ലവകുശ
29 പൈപ്പിൻ ചുവട്ടിലെ പ്രണയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP