1 usd = 64.55 inr 1 gbp = 90.38 inr 1 eur = 80.12 inr 1 aed = 17.58 inr 1 sar = 17.21 inr 1 kwd = 215.74 inr

Feb / 2018
20
Tuesday

ആദം ജോൺ അഥവാ ശരിക്കും ഗ്രേറ്റ് ഫാദർ! ഇത് വ്യത്യസ്തമായ ഡാർക്ക് ത്രില്ലർ, കഥക്കും സംവിധാനത്തിനും സംഗീതത്തിനുമൊക്കെ കൈയടി; 'എസ്രക്ക്' ശേഷം വീണ്ടും വിജയ ചിത്രവുമായ പ്രഥ്വീരാജ്; പരസ്യം കിട്ടാത്തതിന്റെ ചൊരുക്കിൽ മാതൃഭൂമിയൊക്കെ നടത്തുന്നത് തറ കുപ്രചാരണം

September 05, 2017 | 06:09 AM | Permalinkഎം.മാധവദാസ്

'ഇങ്ങനെയാക്കെ പറയാമോ'! നമ്മുടെ ഹരീഷ് പെരുമണ്ണയെയും നിർമ്മൽ പാലാഴിയെയുമൊക്കെ ജനപ്രിയ താരങ്ങളാക്കിയ സ്‌കിറ്റിലെ പ്രശസ്തമായ ഒരു ട്രോൾ വാചകമാണ്, ആദം ജോൺ എന്ന പ്രഥ്വീരാജിന്റെ ഓണ ചിത്രം കണ്ടപ്പോൾ തോന്നിയത്. എന്തൊരു പച്ചനുണയാണ് മാതൃഭൂമിയെപ്പോലുള്ള നമ്മുടെ ചില മുഖ്യധാരാ മാധ്യമങ്ങൾ എഴുതിവിടുന്നത്.തങ്ങൾക്ക് പരസ്യം തരാത്തതിന്റെ ചൊരുക്കിൽ ഇവരൊക്കെ ആദ്യദിനത്തിൽതന്നെ ഉണ്ടാക്കിയ നെഗറ്റീവ് റിവ്യൂകൾ കാരണം ഈ പടം തീരെ പ്രതീക്ഷയില്ലാതെയാണ് കണ്ടത്. പക്ഷേ സത്യം പറയട്ടെ, അവസാനത്തെ അരമണിക്കൂറിലൊക്കെ ഞെട്ടിപ്പോയി. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രമേയത്തിന്റെ ചുവടുപിടിച്ച് ഒരു മികച്ച ഡാർക്ക് ത്രില്ലർ ഒരുക്കാൻ, നവാഗത സംവിധായകനും എഴുത്തുകാരനുമായ ജിനു. വി.എബ്രഹാമിന് കഴിഞ്ഞിട്ടുണ്ട്.നിങ്ങൾ ധൈര്യമായി ഈ പടത്തിന് ടിക്കറ്റെടുത്തോളൂ.തുടക്കത്തിലെ അൽപ്പം ലാഗ് ഒഴിച്ചാൽ ഈ രണ്ടരമണിക്കൂർ നഷ്ടമാവില്ല.

ഒരേ അച്ചിൽ കറക്കിക്കുത്തിയ പ്രമേയങ്ങൾ കണ്ടുമടുത്ത മലയാള സിനിമക്ക് ജിനുവിന്റെ ഈ വ്യത്യസ്തമായ സ്‌ക്രിപ്റ്റ് മുതൽക്കൂട്ടാണ്.( ചില വിദേശ സിനിമകളുമായും ,ടി.ഡി രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര' എന്ന വിഖ്യാതനോവലിന്റെയും പ്രമേയവുമായി കഥക്ക് സാമ്യമുണ്ടെങ്കിലും, തീർത്തുപറയാം ഇത് കോപ്പിയടിയല്ല) സ്‌കോട്ട്‌ലൻഡിലും എഡ്വിൻബറോയിലുമൊക്കെയാണ് കഥ നടക്കുന്നത്. ഷെർലക്ക് ഹോംസ് കഥകളിലൂടെയുംമറ്റും മലയാളിക്ക് സുപരിചിതമായ ആ ഇംഗ്‌ളീഷ് നാടിന്റെ മിസ്റ്റിക്ക് ബ്യൂട്ടി ശരിക്കും ഒപ്പിയെടുത്തിട്ടുണ്ട് ജിത്തു ദാമോദറിന്റെ ക്യാമറ.പശ്ചാത്തലത്തിൽ ഗോപീസുന്ദറും കസറി. ശബ്ദ കോലാഹലമില്ലാതെ എങ്ങനെ ഒരു ത്രില്ലറിന്റെ മുഴവൻ ഭീതിയും ടെൻഷനും പ്രേക്ഷകരിൽ എത്തിക്കാമെന്നതിന്റെ ക്‌ളാസിക്ക് ഉദാഹരണമാണ് ഈ പടത്തിലെ ഗോപിയുടെ വർക്ക്. (മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതം ഓർത്തുനോക്കുക) ദീപക്ക്‌ദേവിന്റെ സംഗീതത്തിനും ഇമ്പമേറെയാണ്.

പക്ഷേ ഈ പടത്തിൽ ശരിക്കും സല്യൂട്ട് ചെയ്യേണ്ടത് നായകൻ പ്രഥ്വീരാജിനെയാണ്. തന്റെ ഇമേജ് ബൂസ്‌ററിങ്ങിനായി പ്രഥ്വി ഈ പടത്തിൽ ഒന്നും ചെയ്തിട്ടില്ല.സിനിമയുടെ ഗതിക്ക് അന്ത്യന്താപേക്ഷിതമായ രീതിയിൽ അവസാനമാണ് ഒരു സംഘട്ടനമുള്ളത്. അതും ഓവറാവുന്നില്ല. നല്ല കഥയാണ്, നല്ല തിരക്കഥയാണ്, ക്യാമറയും സംഗീതവും, അഭിനയവും ഒന്നും മോശമായിട്ടില്ല. എന്നിട്ടും ഈ ചിത്രത്തെ കുപ്രചാരണത്താൽ തകർക്കാൻ ശ്രമിക്കുന്നവരോട് 'ഇങ്ങനെയാക്കെ പറയമോ' എന്നേ ചോദിക്കാനുള്ളൂ. പക്ഷേ കുറ്റം മാത്രം കണ്ടുപിടിക്കാനാണെങ്കിൽ, ഏത് സിനിമയിലുമെന്നപോലെ നിങ്ങൾക്ക് ഒരു പാട് എണ്ണം ഇവിടെയും കിട്ടും. പിന്നെ കിം കി ഡുക്കിന്റെയോ, അകീരാ കുറസോവയുടേയാ സിനിമയൊന്നുമല്ലല്ലോ ഇത്. ഒരു പക്കാ കമേർഷ്യൽ പടം പ്രതീക്ഷിച്ച് ടിക്കറ് എടുത്തുകയറുന്നവർക്ക് നിരാശയുണ്ടാവില്‌ളെന്ന് ഉറപ്പുതരാം. പ്രതിഭാദാരിദ്രം കൊടുമുടിയിലത്തെിയ മലയാള സിനിമയിൽ, പണിയറിയുന്ന പുതിയ പയ്യന്മാർ വരുന്നതിനെ സ്വാഗതം ചെയ്യുന്നതിന് പകരം, പരസ്യം കിട്ടാത്തതിന് കുപ്രാചാരണം നടത്തുന്നവനെയാക്കെ, നമ്മുടെ പിണറായി ഒരിക്കൽ പറഞ്ഞപോലെ 'പരമനാറി'യെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കാനുള്ളത്!

ശരിക്കും ഗ്രേറ്റ് ഫാദർ!

ഇത് ഒരു ഗ്രേറ്റ് ഫാദറിന്റെ കഥയാണെന്ന് ഒറ്റവാക്കിൽ പറയാം. സ്വന്തം മകൾ, തൻേറതാണെന്ന്‌പോലും അവകാശപ്പെടാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽപെട്ടുപോയ ആദം ജോൺ എന്ന കർഷകന്റെ കഥ.യു.കെയിൽ തന്റെ അനുജനും കുടുംബത്തോടുമൊപ്പമാണ് അയാളുടെ മകൾ വളരുന്നത്. അവരുടെ അരുമ മകളായി.ഫ്രാൻസിൽ സ്ട്രാബറി കർഷകരുടെ ഒരു മീറ്റിങ്ങിനത്തെിയ ആദംജോൺ അനിയൻ ഉണ്ണിയെയും ( ചിത്രത്തിൽ രാഹുൽ മാധവ്) കുടുംബത്തെയും സന്ദർശിക്കുമെന്ന് വിളിച്ചറിയിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. എന്നാൽ പിറ്റേന്ന് അയാൾക്ക് കാണേണ്ടിവന്നത് തന്റെ അമ്മയുടെ മൃതദേഹമാണ്. മകൾ ഇളയുടെ ബർത്ത്‌ഡേ പാർട്ടിക്കായി സാധനങ്ങൾ വാങ്ങുന്നതിനിടെ അവളെ ചിലർ തട്ടിക്കൊണ്ടുപോകുന്നു. ചെറുത്തുനിൽക്കാൻ ശ്രമിച്ച അച്ചമ്മയെ വെടിവെച്ചിട്ട്!

സംസ്‌ക്കാരചടങ്ങിനത്തെിയ ആദമിന് സംഭവത്തിൽ വല്ലാത്ത ദുരൂഹതോനുന്നു. ഉണ്ണിയും, ഭാര്യ ശ്വേതയും (ഭാവന), ആർക്കാണ് നിങ്ങളോട് ഇത്ര വലിയ പകയുള്ളത് എന്ന ആദമിന്റെ ചോദ്യത്തിനുമുന്നിൽ പരുങ്ങുകയാണ്.

ഇതോടെ ആദം ജോൺ തന്റെ യാത്ര മാറ്റിവെച്ച് മകൾക്കായുള്ള അന്വേഷണത്തിലാണ്. തുടക്കത്തിലെ മന്ദതമാറി തുടർന്നങ്ങോട്ട് ചിത്രം ത്രില്ലറിന്റെ സ്വഭാവം കൈവരിക്കയാണ്.ഒരിക്കൽ ഒരു പ്രത്യേക സാഹചര്യത്തിൽ മകളെ ഉപേക്ഷിക്കേണ്ടിവന്നതിനുള്ള പ്രായശ്ചിത്തമെന്നോണം, താൻ ജീവൻകൊടുത്തും അവളെ രക്ഷിക്കുമെന്ന് ആദം ജോൺ ഉറപ്പിക്കുന്നു. ഈ കിഡ്‌നാപ്പ് ഡ്രാമയൊക്കെ നാം 'കിലുക്കത്തിലെ' കിട്ടുണ്ണി പറഞ്ഞപോലെ കുറേ കണ്ടതാണ്. പക്ഷേ ആര് തട്ടിക്കൊണ്ടുപോയി,അത് എന്തിന് എന്നിടത്താണ് കഥയുടെ മർമ്മവും സസ്‌പെൻസും.അതാവട്ടെ മലയാള സിനിമ കണ്ട വാർപ്പ് മാതൃകയുടെ മോഡലിലുമല്ല. അത് നിങ്ങൾ കണ്ടുതന്നെ അനുഭവിക്കുക.സിനിമ തീരുമ്പോൾ നമ്മൾ അറിയാതെ പറഞ്ഞപോവും, ആദം ജോൺ ശരിക്കും ഒരു ഗ്രേറ്റ് ഫാദർ ആണെന്ന്.അതാണ്് സംവിധായകന്റെ മിടുക്ക്.മാസ്റ്റേഴസ്, ലണ്ടൻ ബ്രിഡ്ജ് എന്നീ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത രണ്ടു സിനിമകൾക്ക് തിരക്കഥയെഴുതിയ ജിനു വി.എബ്രഹാമിന് ഇപ്പോൾ അഭിമാനിക്കാം. ഇയാൾ പൊളിക്കും. ഒന്നുകൂടി ഗൃഹപാഠം ചെയ്താൽ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ ഇടയിലേക്ക് ജിനുവിനും കസേരവലിച്ചിട്ട് ഇരിക്കാം.

താര ജാടയില്ലാത്തെ പ്രഥ്വീ; പക്ഷേ അഭിനയം?

താരത്തിനെ പൊക്കിയടിക്കാനായി കഥ മാറ്റിയെഴുതേണ്ടി വരുന്നതാണെല്ലോ, മലയാളത്തിലെ എഴുത്തുകാരിൽ, പ്രത്യേകിച്ചും പുതുമുഖങ്ങൾ നേരിടുന്ന ഏറ്റവും വലിയ സർഗാത്മക പ്രതിസന്ധി.ഈ ചിത്രത്തിലും പ്രഥ്വി കഥയെ തനിക്കായി ഊതിവീർപ്പിക്കാതെ സ്വതന്ത്രമായി വിട്ടതിന്റെ ഗുണം കാണാനുണ്ട്.ഹീറോയിസമല്ല, ഇനിയൊന്നും നഷ്ടപ്പെടാൻ ഇല്ലാത്തതിന്റെ നിർഭയത്വമാണ് ആദം ജോണിനെ മുന്നോട്ട് നയിക്കുന്നത്.പക്ഷേ ചിലയിടത്തൊക്കെ അദ്ദേഹത്തിന്റെ ഭാവ പ്രകടനങ്ങൾ ഓവറാവുന്നുണ്ട്. വാസ്തവം,വർഗം,സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെയൊക്കെ നമ്മെ അസൂയപ്പെടുത്തിയ നിയന്ത്രിതാഭിനയത്തിന്റെ സൗന്ദര്യം ഇവിടെ ചിലയിടത്തൊന്നും രാജുവിന് കിട്ടുന്നില്ല.

കൂടെ അഭിനയച്ചവരിൽ ആരും മോശമാക്കിയിട്ടില്ല. നായിക എന്ന് പറയാൻ ഈ പടത്തിന്റെ പ്രമേയം ആരെയും ആവശ്യപ്പെടുന്നുമില്ല. ജോണിന്റെ ഭാര്യയായി വരുന്ന മിഷ്ടി ചക്രവർത്തി എന്ന ബംഗാളി നടി എതാനും സീനുകളിൽ മാത്രമേയുള്ളൂ.പിന്നെയുള്ളത് ഭാവനയാണ്. സീനുകൾ അത്രയൊന്നുമില്‌ളെങ്കിലും ആ കഥാപാത്രത്തിലാണ് കഥയുടെ താക്കോൽ. സ്വസിദ്ധമായ ശൈലിയിൽ ശ്വേതയുടെ വികാര വിചാരങ്ങളെയും ആത്മ സംഘർഷങ്ങളെയും ഭാവന ഭംഗിയാക്കിയിട്ടുണ്ട്.പ്രഥ്വീരാജിന്റെ സുഹൃത്തായി വേഷമിട്ട് നരേൻ ചിത്രത്തിൽ ആദ്യവസാനം നിറഞ്ഞ് നിൽക്കുന്നുണ്ട്.രാഹുൽ ഗോവിന്ദ്, മണിയൻപിള്ള രാജു, സിദ്ധാർഥ് ശിവ, ലെന തുടങ്ങിയവരൊന്നും മോശമാക്കിയിട്ടില്ല.ഏതാനും വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.

അവസാനമായി ഒരു രഹസ്യം മാത്രം വെളിപ്പെടുത്തട്ടേ.അത് പറയാതെ വയ്യാത്തതുകൊണ്ടണ്.കൈ്‌ളമാക്‌സിൽ നായകൻ മരിക്കുന്ന ഒരു മിലയാള ചിത്രം കണ്ടിട്ട് കാലമെത്രയായി!സകലരെയും അടിച്ച് പരിപ്പിളക്കി, കൊന്ന് കൊലവിളിച്ച്, തന്റെ ലക്ഷ്യം സാധിക്കുന്ന വെള്ളരിക്കാപ്പട്ടണത്തിലെ നായകരെയാണ് കഴിഞ്ഞ കുറെക്കാലമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.ഫാൻസ് എന്ന വിഡ്ഡിക്കൂട്ടത്തിനുവേണ്ടി വീരശൂര പരാക്രമിയാവേണ്ടിവരുന്ന നായകർക്ക് വെടിയേറ്റ് തലച്ചോർ റോഡിൽ തുളുമ്പിപ്പോയും, ബോംബേറിൽ തല തകർന്നാലും ജീവിച്ചേ മതിയാവൂ.അവിടെയാണ് ആദം ജോണിന്റെ വ്യതിരിക്തത. എന്നുവെച്ച് ഈ പടം ഒരു ട്രാജഡിയും അല്ല.മരണം കൊണ്ട് ജയിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ്.പ്രിയ പ്രേക്ഷകരേ അത് നിങ്ങൾ കണ്ടുതന്നെ അറിയുക.

വാൽക്കഷ്ണം: മാതൃഭൂമിയിലേക്ക് വീണ്ടും വരട്ടെ.തങ്ങളുടെ വായനക്കാർക്ക് മുന്നിൽ മൂന്നാംകിട ബ്‌ളാക്ക്‌മെയിലിങ്ങ് തന്ത്രമാണ് അത് മുന്നോട്ടുവെക്കുന്നത്. നിങ്ങൾക്ക് ഞങ്ങൾക്ക് പരസ്യം തന്നിട്ടില്‌ളെങ്കിൽ എഴുതിനാറ്റിച്ചുകളുമെന്ന ശൈലി.ഇനി നേരത്തെ മാതൃഭൂമി എഴുതിയ റിവ്യൂകൾ നോക്കുക.

അടുത്ത കാലത്തായി മോഹൻലാലിന്റെ ഒരു പട്ടാള ചിത്രം പുറത്തിങ്ങിയിരുന്നു. മേജർ രവി സംവിധാനം ചെയ്ത 'ബിയോണ്ട് ദ ബോർഡേഴ്‌സ്' എന്ന അസഹ്യമായ ആ ചിത്രത്തെ കുറിച്ച്, കട്ട ലാൽ ഫാൻസുകാർപോലും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ അത് അതിഗംഭീര ചിത്രമാണെന്ന് റിവ്യൂ എഴുതിയത് ഈ മാതൃഭൂമിയാണ്. എട്ടു നിലയിൽ പൊട്ടിയ, അസഹ്യമായ 'മറുപടി'എന്ന ചിത്രത്തിന്റെ റിവ്യുവിന്റെ മാതൃഭൂമിയുടെ തലക്കെട്ട് 'ഇത് സമൂഹത്തിനുള്ള മറുപടി'യെന്നാണ്. ഫുക്രിയെന്ന സിദ്ദിഖ് ചിത്രത്തെ 'ചിരിയുടെ പര്യായം' തന്നെയാക്കി മാതൃഭൂമി മാറ്റി. ജയരാജിന്റെ കോടികൾ പൊടിച്ചത്തെിയ വട്ടൻ ചിത്രമായ വീരത്തെ 'മാക്‌ബത്ത് അഥവാ ചതിയനായ ചന്തു' എന്ന തലക്കെട്ടിൽ പുകഴ്‌ത്താനും പത്രം മറന്നില്ല. നിർമ്മാതാക്കൾ തന്നെ സിനിമയെടുക്കാൻ ഒരുങ്ങിയ നിമിഷത്തെ ശപിച്ചിരിക്കുന്ന ഹണിബീ 2 എന്ന ചിത്രത്തെ 'കല്യാണവും കോമഡിയുമായി ഹണീബീ 2' എന്ന തലക്കെട്ടിൽ കിടിലൻ കോമഡി ചിത്രമാക്കി. ഇപ്പോൾ വില്ലനായ ദിലീപിന്റെ അവസാനത്തെ പരാജയഗാഥ ജോർജ്ജട്ടേൻസ് പൂരത്തെയും 'ജോർജ്ജട്ടേന്റെ കബഡിയും പിന്നെ കോമഡിയും' എന്ന തലക്കെട്ടിൽ ഉത്തമ സൃഷ്ടിയായി ഉയർത്തിക്കാട്ടി. വാലും തലയുമില്ലാതെ പോയ രഞ്ജിത്തിന്റെ പുത്തൻ പണം മാതൃഭൂമിക്ക് 'പത്തരമാറ്റുള്ള പുത്തൻപണമാണ'്. എന്തിനധികം അശ്‌ളീലം കുത്തിനിറച്ച ചങ്ക്‌സ് മാതൃഭൂമിക്ക് 'കാമ്പസിന്റെ ചങ്കിൽ തൊടുന്ന ചങ്ക്‌സ്' ആയി. ഇത്രയൊക്കെ എഴുതുന്ന ഉളിപ്പില്ലായ്മ പരസ്യം കിട്ടാതായതോടെ നല്ല ചിത്രങ്ങളെ തകർക്കുന്ന രീതിയിലേക്ക് മാറി. 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
എകെ ബാലൻ പാർട്ടി സെക്രട്ടറിയായില്ലെങ്കിൽ എൽഡിഎഫ് കൺവീനറാക്കി മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കും; വിവാദങ്ങളിൽപ്പെട്ട മന്ത്രിമാർ പലരും സ്ഥാനം ഒഴിയേണ്ടി വരും; സിപിഐക്ക് പകരം മാണിയെ മന്ത്രിസഭയിൽ എടുക്കാനും സാധ്യത; 19 മാസം കൊണ്ട് ഒരു മാറ്റവും വരുത്താൻ ആയില്ലെന്ന വിമർശനം ശക്തമാകവെ പാർട്ടി സമ്മേളനത്തിന് ശേഷം വരുന്നത് വമ്പൻ അഴിച്ചു പണി
കൊലയാളി സംഘത്തിൽ അഞ്ചുപേർ; ലക്ഷ്യമിട്ടത് കിട്ടുന്ന തക്കത്തിൽ കാലിന് വെട്ടി വീഴ്‌ത്താൻ; ഒരിക്കലും എഴുന്നേറ്റ് നടക്കരുതെന്ന് ഉറപ്പിച്ചു; കൊല പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെ; പിടിയിലായ പ്രതികളിൽ നിന്ന് നിർണായക മൊഴികൾ കിട്ടിയതോടെ പാർട്ടി ഗ്രാമങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് ഡിജിപി; ഡമ്മി പ്രതികളെന്ന് ആവർത്തിച്ച് കോൺഗ്രസ്
മാടമൺ ശ്രീനാരായണ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ കണ്ട് വാപൊളിച്ച് മുഖ്യമന്ത്രി; മുഖം കാണിച്ചിട്ട് പോകാനെത്തിയ പിണറായി വെള്ളാപ്പള്ളിയോട് സൗഹൃദം കാട്ടി ചെലവഴിച്ചത് ഒരു മണിക്കൂർ; ഒരു ക്ഷണത്തിലൂടെ ഗോകുലത്തെ വീഴ്‌ത്തിയും ബിജെപിയെ ഞെട്ടിച്ചും നിയമനാംഗീകാരങ്ങൾ ഉറപ്പിച്ചും എസ് എൻ ഡിപി നേതാവ്
താൻ ആദ്യമായിട്ടാണ് വിദേശ വനിതകളെ നേരിട്ടു കാണുന്നത്, അതുകൊണ്ട് അബദ്ധത്തിൽ ചെയ്ത് പോയതാണ്.. മാപ്പാക്കണം..!  കോവളം ബീച്ചിൽ വെച്ച് ഓസ്ട്രേലിയൻ സ്വദേശിനിയെ കടന്നു പിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി സജു പൊലീസിനോട് പറഞ്ഞത് ഇങ്ങനെ; ബീച്ചിലെത്തിയത് മുതൽ യുവാവ് സ്വഭാവ വൈകൃതം പ്രകടിപ്പിരുന്നതായി നാട്ടുകാർ
വി ടി ബൽറാമിനോട് കലിപ്പു തീരാതെ സിപിഎം സൈബർ പോരാളികൾ; ഇത്തവണ സോഷ്യൽ മീഡിയയിൽ പ്രചരണം കുടുംബവീട് ചൂണ്ടിക്കാട്ടി എംഎൽഎയുടെ 'ആഡംബര വസതി' എന്ന നിലയിൽ; ഡോക്ടറും എൻജിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരുമായ ആറ് മക്കൾ അടങ്ങുന്ന കുടുംബത്തിന് ഒരു മാസം തന്നെ 20 ലക്ഷത്തോളം വരുമാനം ഉണ്ടെന്ന് പറഞ്ഞ് വായടപ്പിക്കുന്ന മറുപടി നൽകി ബൽറാം; കണ്ണടച്ചു തുറക്കുന്ന വേഗതയിൽ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിൽ ഓഡിറ്റിങ് നടത്തിയോ എന്നും ചോദ്യം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ