1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

മാസ്സിനുവേണ്ടി മാത്രമുള്ള മസാല !മമ്മൂട്ടി ഫാനലാത്തവർക്ക് ഇത് ശുദ്ധ കോപ്രായം; തെലുങ്കുപടങ്ങൾ നാണിച്ചുപോവുന്ന കത്തി സംഘട്ടനങ്ങൾ; ആകെയുള്ള ആശ്വാസം പ്രായത്തെ പിടിച്ചുകെട്ടുന്ന മമ്മൂട്ടിയുടെ കരിസ്മ; ചിത്രം കണ്ട യുവ തലമുറ പറയുന്നു; ഓട് മമ്മൂക്ക കണ്ടം വഴി!

December 23, 2017 | 06:40 AM | Permalinkഎം മാധവദാസ്

സത്യം പറയട്ടെ.'പുലിമുരുകന്റെ' വിജയം മലയാള വാണിജ്യ സിനിമയെ വല്ലാത്തൊരു അസ്തിത്വ പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്.ഇനി അതുക്കും മേലെ എന്തുകൊടുക്കും. മുരുകന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ പല നമ്പറുകളും ചികഞ്ഞ് പരീക്ഷിച്ച് നോക്കുകയാണ്, മാസ്സ് ഓഫ് ദി മാസ്സസ് എന്ന ടാഗ് കിട്ടാൻ. ശരിയാണ് ഉദയന്റെ തിരക്കഥയിൽ 'രാജാധിരാജ'യുടെ സംവിധായകൻ അജയ്വാസുദേവ് ഒരുക്കിയ 'മാസ്റ്റർ പീസ്' മമ്മൂട്ടി ആരാധകരെ ആവേശത്തിന്റെ ഹിമാലയത്തിൽ എത്തിച്ചത് ഈ ലേഖകൻ നേരിട്ട് സാക്ഷിയായതാണ്.

ഒരു സെമിത്രില്ലർ സ്വഭാവത്തിലുള്ള അന്വേഷണ കഥ, ഗുണ്ടാസാർ എന്ന് കുട്ടികൾ വിളിക്കുന്ന നായകൻ,..അടിപിടി പാട്ട് കൂത്ത്, ഒരു ഇൻട്രവൽ പഞ്ച്, കൈ്‌ളമാക്‌സിൽ ഒരു ട്വിസ്‌ററും. സിബി.കെ തോമസിനോടൊപ്പം ചേർന്ന് ഇരട്ട എഴുത്തുകാരായി നിന്നപ്പോഴും, സുരക്ഷിതമായി ഹിറ്റുകൾ ഒരുക്കിയ ആ ഫോർമുലതന്നെയാണ് ഉദയൻ ഇവിടെ പൊടി തട്ടിയെടുത്തിരിക്കുന്നത്. കുറ്റം പറയരുതല്ലോ, തുടക്കത്തിലെ ചെറിയ ലാഗിനുശേഷം, രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിലൂന്നി സംഘർഷമായ കാമ്പസും അവിടേക്ക് എഡ്വേർഡ് ലിവിംങ്ങ്സ്റ്റൺ എന്ന് പേരുള്ള എന്തിനുംപോന്ന അദ്ധ്യാപകനായി മമ്മൂട്ടി കയറിവരുന്നതുമൊക്കെയായി ആരാധകരെ പിടിച്ചിരുത്താനുള്ള കോപ്പൊക്കെ ഈ പടത്തിനുണ്ട്. പ്രായത്തെപിടിച്ചുകെട്ടുന്ന മമ്മൂട്ടിയുടെ കരിസ്മ കൊലമാസ്സാണ്.

കട്ട ഫാൻസുപോലും കൂക്കിപ്പോകുന്ന ബോറടിയായിരുന്നു മമ്മൂട്ടിയുടെ അടുത്തകാലത്തെ പല ചിത്രങ്ങളും. അതുകൊണ്ടുതന്നെയാവണം മാസ്റ്റർപീസിനെ ആരാധകർ തോളിലേറ്റുന്നതും.ഈ ബ്രഹ്മാണ്ഡ ഹൈപ്പ്മൂലം ആദ്യ രണ്ടാഴ്ചക്കാലംകൊണ്ടുതന്നെ ചിത്രം മുടക്കുമുതൽ തിരിച്ചുപിടിക്കുമെന്നും ഉറപ്പാണ്. പക്ഷേ അതുമതിയോ.നിങ്ങൾ മമ്മൂട്ടിയുടെ കട്ടഫാൻ അല്ലെങ്കിലോ. നിങ്ങൾ നല്ല സിനിമകളെ സ്‌നേഹിക്കുകയും വ്യത്യസ്തമായ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണെങ്കിൽ, ഇത് ശുദ്ധ കോപ്രായവും സാമാന്യബുദ്ധിയെ വെല്ലവിളിക്കുന്ന പോക്രിത്തരവുമായാണ് തോന്നുക.സാമാന്യ യുക്തിയില്ലാത്ത രംഗങ്ങൾ, ചത്ത സംഭാഷണങ്ങൾ,അരോചകമായ സംഗീതവും പശ്ചാത്തലവും, കൊടും കത്തി സംഘട്ടനങ്ങൾ. ന്യൂജൻ പിള്ളേർ ഇടവേളയാവുമ്പോഴേക്കും പോസ്റ്റുന്നു, ഒ.എം.കെ.വി അഥവാ ഓട് മമ്മൂക്ക കണ്ടം വഴി!

കാമ്പില്ലാത്ത കാമ്പസ് കഥ

എറിയതരം ഗുണ്ടകളെയും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത് ഒരുഒന്നൊന്ന ഗുണ്ടായാണ്. ഗുണ്ടാ സാർ എന്ന് കുട്ടികൾ വിളിക്കുന്ന ആരെയും കൂസാത്ത അദ്ധ്യാപകൻ.രണ്ട് വിദ്യാർത്ഥികളുടെ ദുരൂഹമരണങ്ങൾ കലുഷിതമാക്കിയ അന്തരീക്ഷത്തിലേക്ക് നമ്മുടെ സാർ എത്തുന്നതും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും തന്നെയാണ് ചിത്രത്തിന്റെ പ്‌ളോട്ട്.ഒറ്റനോട്ടത്തിൽ ലാൽജോസിന്റെ മോഹൻലാൽ ചിത്രമായ 'വെളിപാടിന്റെ പുസ്തക'വുമായി ഈ പടത്തിന് സാമ്യമുണ്ട്.

ആദ്യമേ പറഞ്ഞതുപോലെ, നിങ്ങൾ ഒരു മമ്മൂട്ടി ആരാധകൻ അല്ലെങ്കിൽ തലച്ചോർ വീട്ടിൽവെച്ചിട്ട് ഈ പടത്തിന് ടിക്കറ്റ് എടുത്താൽ മതി.ഹിറ്റ്‌മേക്കർ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉടനീളം ലോജിക്ക് എന്ന സാധനമില്ല. ഒരു വെള്ളരിക്കാപ്പട്ടണത്തിലെ കാമ്പസായാണ് ഇതിനെ തോന്നുക. വിദ്യാർത്ഥിരാഷ്ട്രീയ സംഘടനകളെയൊന്നും കാണാത ഇവിടം രണ്ട് കോളജ് ഗ്യാങ്ങുകൾ തമ്മിലുള്ള സ്ഥിരം ഫൈറ്റിന്റെ കേന്ദ്രമാണ്.അതും ഹോക്കിസ്റ്റിക്കൊക്കെ വെച്ചുള്ള മാരക തല്ലൽ.കോളജ് വിദ്യാർത്ഥികളുടെ പ്രായത്തിനും ശരീരഭാഷക്കും ഒട്ടും ചേരാത്ത കുറെ ചെറുപ്പക്കാരെയാണ് ഇവിടെ ഗ്യാങ്ങ്‌ലീഡർമാരാക്കിയത ( കാസ്റ്റിങ്ങ് ഇവിടെ അമ്പേ പാളി. ഈ കോളജ് കുമാരന്മാരുടെ പലരുടെയും മുഖത്ത് ഒന്നും വരുന്നില്ല.ചിലരൊക്കെ അഞ്ച്കിലോയുടെ തൂക്കക്കട്ടികൊണ്ട് മുഖത്ത് അടിച്ചാലും ഭാവം വരില്ലെന്ന മട്ടിൽ മസിലുപിടിച്ചുമാണ്.) കൊലപാതകവും അറസ്റ്റുമൊക്കെ ഇവിടെ വളരെ നിസ്സാരം.

ഒരു അദ്ധ്യാപക നിയമനം എങ്ങനെയാണ് നടക്കുക, ഇതിൽ 'ആമേനിലെ' പള്ളീലച്ചനുപകരം പുണ്യാളൻ വന്നതുപോലുള്ളതൊക്കെ നടക്കുമോയെന്നൊന്നും ഉദയകൃഷ്ണയോട് ചോദിക്കരുത്.അദ്ദേഹം ഒരു ഹിറ്റമേക്കറാണ്്!അവസാനം കഥകൊണ്ടുപോവുന്ന രീതിയൊക്കെ കണ്ടാൽ, 'ഫീകരമായ' ആ ഭാവനക്ക് നല്ല നമസ്‌ക്കാരം പറഞ്ഞുപോവും. ഇനി സാധാരണ ഇത്തരം പടങ്ങളിൽ കാണുന്നപോലെ, ചടുലമായ സംഭാഷണം രചിക്കാനും ഉദയകൃഷ്ണക്ക് ആയിട്ടില്ല. കൂളിങ്ങ് ഗ്‌ളാസിനെകുറിച്ചുള്ള കൊച്ചുവർത്തമാനം തൊട്ട്, എല്ലാം പഴഞ്ചൻ ഡയലോഗുകളാണ്.ഒരുസംഭാഷണവും മനസ്സിൽ തട്ടുന്നതായി തോന്നിയിട്ടില്ല.മലയാളത്തിലെ ഏറ്റവും വിലപിടിച്ച തിരക്കഥാകൃത്തിന്റെ തൂലികയാണ് ഈ പടത്തിലെന്ന് അറിയുമ്പോഴാണ്, നമ്മുടെ വ്യവസായിക സിനിമ എത്തിപ്പെട്ടിരിക്കുന്ന പ്രതിഭാദാരിദ്രത്തിന്റെ ആഴമറിയുക.

തെലുങ്ക് തോറ്റുപോവുന്ന കത്തി

കത്തിയെന്നുപറഞ്ഞാൽ ബ്രഹ്മാണ്ഡ കത്തിയാണ് ഈ പടത്തിലെ സംഘട്ടന രംഗങ്ങൾ.പോക്കിരി രാജപോലുള്ള ചവറുകൾ ഹിറ്റായാലുള്ള ദോഷം അതാണ്.ഒരുപടത്തിൽ ആറുപേരെ മമ്മൂട്ടി ഒറ്റക്കടിച്ച് താഴെയിട്ടാൽ, അടുത്ത പടത്തിൽ അത് പത്തായില്ലെങ്കിൽ ആരാധകർക്ക് ഏശില്ല.സ്ഥിരം മദ്യപാനികൾക്ക് സംഭവിക്കുന്നപോലെ ഡോസ് കയറ്റിക്കൊണ്ടുവന്നില്ലെങ്കിൽ കിക്ക് അറിയില്ല. അതുകൊണ്ടുതന്നെ ഈ പടത്തിലും മമ്മൂക്ക പത്തുപേരെയല്ല മുന്നിൽ കാണുന്നവരെയൊക്കെ അടിച്ചു മലർത്തുകയാണ്.അതും നമ്മുടെ അല്ലുഅർജ്ജുനനെ നാണിപ്പിക്കുന്ന രീതിയിൽ, വില്ലന്മാരെയാക്കെ അങ്ങോട്ട് എടുത്ത് എറിഞ്ഞ് പറപ്പിക്കയാണ്.

ഇങ്ങനെ ഇടിയേറ്റ് പറന്നുപോയ വില്ലൻ വീണ് ഒരു സ്‌കോർപ്പിയോ തകർന്നുപോവുന്നു! എന്റെമ്മേ, പ്രേക്ഷകന് ഒരു റിലാക്‌സേഷനുമില്ല.അപ്പോഴേക്കും അടുത്ത അടി തുടങ്ങി. സംഘട്ടനമൊക്കെ എത്രബോറായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കുക. ചില്ലുപൊട്ടിക്കുക, ഹോക്കിസ്റ്റിക്കുകൊണ്ട് അടിക്കുക, ബൈക്കും കാറും ചേസ് ചെയ്യുക തുടങ്ങിയ സ്ഥിരം ത്യാഗരാജൻ മാസ്റ്റുടെ കാലത്തുള്ള കലാപരിപാടികൾ തന്നെ. ഒരു വൃത്തംവരച്ച് അതിനുള്ളിൽനിന്ന് കൈയുംകാലും ഇളക്കുന്ന മമ്മൂക്കയുടെ ബ്രാൻഡഡ് സംഘട്ടന നമ്പറിന് പകരം, കയറിൽകെട്ടി ചാടിക്കലും പറന്നടിക്കലുമടക്കമുള്ള ചിലർ പീറ്റർഹെയിൻ ടെക്കനിക്കുകൾ ചിലയിടത്ത് കാണാം.

പ്രിയപ്പെട്ട മമ്മൂക്ക, ഉഗ്രൻ ആക്ഷൻ പടങ്ങൾ പിള്ളേർ ടൊറന്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന കാലമാണിത്.‌നിങ്ങളുടെ ആറാംനൂറ്റാണ്ടിലെ ഈ ആക്ഷൻ കാണുമ്പോൾ ഫാൻസ് എന്ന വിഡ്ഡിക്കൂട്ടം കൈയടിച്ച് ആർക്കുമെങ്കിലും, പുതുതലമുറ പുഛത്തോടെ ഒ.എം.കെ.വി എന്ന് അപ്‌ഡേററ് ചെയ്തിരിക്കും. കാലത്തിന്റെ മാറ്റം ഇത്രയും പരിചയമുള്ള അങ്ങേക്ക് മനസ്സിലായില്ലെങ്കിൽ പിന്നാർക്കാണ് ബോധ്യപ്പെടുക.

സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കാനാണോ ഈ പടം

മമ്മൂട്ടിക്കൊപ്പം സന്തോഷ്പണ്ഡിറ്റും ചിത്രത്തിൽ മുഖ്യവേഷം ചെയ്യുവെന്ന പ്രചാരണം വെറും സ്റ്റണ്ടായിരുന്നെന്ന് ഈ ചിത്രം കണ്ടപ്പോൾ വ്യക്തമായി.ഒരു പ്യൂണിന്റെ വേഷത്തിൽ വരുന്ന സന്തോഷിന് ഈ പടത്തിൽ ആകെ നാലഞ്ച് സീനുകളാണ് ഉള്ളത്.അതുതന്നെ പരമബോറും. സ്വയം പ്രഖ്യാപിത പണ്ഡിറ്റിനെ ബാധപൂർവം അപമാനിക്കാനയാണോ ഈ പടത്തിലേക്ക് വിളിച്ചതെന്നും ചിത്രം കണ്ടാൽ സംശയിച്ചുപോകും. ഇത്രകാലം മലയാള മുഖ്യധാര സിനിമ തീണ്ടാപ്പാടകലെ വെച്ചിരിക്കയായിരുന്നില്ലേ ഇയാളെ. ഇങ്ങനെ സ്വയം ഒരുകോമാളിയാവാതെ അറിയാവുന്ന എന്തെങ്കിലും തൊഴിലുചെയ്ത് ജീവിക്കുന്നതാണ് ഈ സാധുവിന് നല്ലത്.

അതുപോയെതന്നെ ഒരുകാലത്ത് കിടിലൻ വേഷങ്ങൾ ചെയ്ത ക്യാപ്റ്റൻ രാജുവിന്റെ സെൽഫ് ട്രോൾ കഥാപാത്രം പവനാഴിയും കേവല കൗതുകത്തിൽ ഒതുങ്ങി.ചിത്രത്തിന്റെ പ്രധാന തീമായ, കൊലപാതകം നടത്തിയത് അമിതാബച്ചനോളം പൊക്കമുള്ള ഒരാളാണെന്ന സാക്ഷിമൊഴിയെതുടർന്ന്, അന്വേഷണം ക്യാപ്റ്റൻ രാജുവിലേക്ക് എന്ന് റിപ്പോർട്ട് ചെയ്യുകയാണ് ഈ പടത്തിലെ മീഡിയ! തൊട്ടടുത്ത് താമസമുള്ള പൊക്കമുള്ള നടൻ ക്യാപ്റ്റനാണത്രേ. സാമാന്യബുദ്ധിയില്ലാത്ത രംഗങ്ങൾക്ക് ഇതിൽ കൂടുതൽ ഉദാഹരണം വേറെന്ത് വേണം. ഈ വാർത്തകേട്ട് 'എന്നെ അറസ്റ്റുചെയ്യൂ, അങ്ങിനെയെങ്കിലും ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവർ അറിയട്ടെ' എന്ന് പറഞ്ഞ് പവനാഴിയുടെ വേഷവുമിട്ട് പൊലീസ് സ്റ്റേഷനിൽ എത്തുകയാണ് നമ്മുടെ ക്യാപ്റ്റൻ രാജു. ദയനീയം തന്നെയാണ് സർ.വടക്കൻവീരഗാഥയിലെ അരിങ്ങോടരൊക്കെയായി ഒരുകാലത്തെ പ്രകമ്പനം കൊള്ളിച്ച താങ്കളെപ്പോലൊരു നടൻ ഇത്തരം കോപ്രായങ്ങൾക്ക് നിന്നുകൊടുക്കരുതായിരുന്നു.

തങ്ങൾക്ക് താഴ്‌ത്തിക്കെട്ടേണ്ടവരെ കെട്ടുന്നതിനൊപ്പം പൊക്കേണ്ടവരെ പൊക്കാനും ഈ പടത്തിന് നന്നായി അറിയാം. കഥയുടെ പുരോഗതിയിൽ ഒരു ഘടകമേ അല്ലെങ്കിലും ഒറ്റസീനിലേക്കായി സാക്ഷൽ ഉദയകൃഷ്ണയെ ചിത്രം കാണിക്കുന്നുണ്ട്.പുലിമുരുകന്റെ ഹിറ്റ് തിരക്കഥാകൃത്തെന്ന് പരിചയപ്പെടുത്തുകയും, അടുത്തപടം 'രാജാ ടു' വാണെന്ന് പറയിപ്പിക്കുകയും ചെയ്യുന്നുണ്ട്.വെറും ചീപ്പ് പബ്‌ളസിറ്റി കോപ്രായങ്ങൾ അല്ലാതെ എന്ത് പറയാൻ.

ഇതാ, ഓരോ വർഷവും പ്രായം കുറയുന്ന അത്ഭുത മനുഷ്യൻ!

മമ്മൂട്ടി ശരിക്കും ആ അർഥത്തിൽ അതിശയമാണ്.വേണമെങ്കിൽ ഒരു ലോകമഹാത്ഭുതം എന്ന് വിശേഷിപ്പിക്കാം. എങ്ങനെയാണ് ഈ മനുഷ്യൻ ഓരോ വർഷം കഴിയുന്തോറും ഇങ്ങനെ യുവാവായി വരുന്നത്.67വയസ്സുള്ള ഒരു വയോധികനാണ് ഈ ഫയർബ്രാൻഡ് പെർഫോമൻസ് നടത്തുന്നതെന്ന് ഓർക്കണം!

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ. ( മൂലക്കിരിക്കുന്ന പെൻഷനേഴ്‌സിനൊക്കെ ആ നിലക്ക് മാതൃകയാണ് ഈ നടൻ. ചിട്ടയായ വ്യായാമവും ഭക്ഷണനിയന്ത്രണവും കഠിനാധ്വാനവും ഉണ്ടെങ്കിൽ, ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചില്ലെങ്കിലും സൗന്ദര്യം നിങ്ങളെ തേടി വരും!) ചുള്ളൻ ലുക്കിൽ, കൈയിലൊരു കേഡിവളയും കൂളിങ്ഗ്‌ളാസുമായുള്ള ആ ഇൻട്രൊഡക്ഷൻ രംഗത്തുതന്നെ കൈയടിച്ചുപോവും. മമ്മൂട്ടിയുടെ കൊലമാസ്സ് പ്രകടനം കൂടിയില്ലായിരുന്നെങ്കിൽ ഈ ചിത്രം പൂർണമായും വേസ്റ്റ് ആയിപ്പോവുമായിരുന്നു. പക്ഷേ മുഖത്തേക്ക് വരുമ്പോഴോ.ഭാവാഭിനയത്തിന്റെ പുത്തൻ സൗന്ദര്യം മലയാളിക്ക് കാണിച്ചുകൊടുത്ത മമ്മൂട്ടിക്ക് നടിക്കാൻ പറ്റിയ ആമ്പിയറുള്ള യാതൊരു സീനും ഈ പടത്തിലില്ല.അതുകൊണ്ടുതന്നെ ലുക്കല്ലാതെ, വർക്ക് ഇവിടെ വിലയിരുത്താൻപോലും ആവില്ല.

മമ്മൂട്ടിയോട് കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് ഉണ്ണിമുകുന്ദന്റെതെന്ന് പറയാതെ വയ്യ.'രാമലീല' ദിലീപിന് അറംപറ്റിയെന്നപോലെ, ബലാൽസംഗക്കേസിൽ പ്രതിയായ ഉണ്ണിക്ക് ഈ പടം അറംപറ്റാതിരിക്കട്ടെ.മുകേഷ് പതിവ് 'തന്തകളിയിലും' ഉപദേശത്തിലും ഒതുങ്ങി. വ്യക്തമായ നായിക ഇല്ലാത്ത ഈ പടത്തിൽ ഐ.പി.എസ് ഓഫീസായി വന്ന വരലക്ഷ്മി ശരത്കുമാറിന്റെ പ്രകടനവും മോശമായില്ല.

പക്ഷേ ഉദയകൃഷ്ണയുടെ ചത്ത ഡയലോഗുകൾക്ക് കിടപിടിക്കുന്ന രീതയിൽ ബോറായത് ദീപക്‌ദേവിന്റെ സംഗീതമാണ്.ഒറ്റപ്പാട്ടും നന്നായിട്ടില്ല. പശ്ചാത്തല സംഗീതത്തിന്റെ ഭയാനകമായ വേർഷന്മൂലം, ചിത്രം കഴിഞ്ഞിറങ്ങിവരുന്നവർക്ക് തലവേദനക്കുള്ള ഗുളികയും ഇതിന്റെ നിർമ്മാതാക്കൾ നൽകിയാൽ നന്നായിരുന്നു.

സംവിധായകൻ എന്ന നിലയിൽ അജയ്വാസുദേവിനും അഭിമാനിക്കാനുള്ള വകുപ്പ് ഈ പടത്തിലില്ല.സംവിധായകന്റെ കൈയാപ്പ് പതിലഞ്ഞ ഒറ്റഷോട്ടുപോലുമില്ല. പക്ഷേ ഈ ക്രിസ്മസ് ഫെസ്റ്റിവൽ സീസണിൽ ആരാധകരുടെ തിരക്ക് മുതലെടുത്ത് ഈ പടം മുടക്കുമുതൽ തിരച്ചുപിടിക്കും.പക്ഷേ മമ്മൂട്ടിയെപ്പോലൊരു നടനിൽനിന്ന് ഈ തട്ടുപൊളിപ്പൻ പടം മാത്രം മതിയോ എന്നതാണ് അപ്പോഴും പ്രസക്തമായ ചോദ്യം.

വാൽക്കഷ്ണം: മുമ്പേ ഷൂട്ടിങ്ങ് കഴിഞ്ഞതാണെങ്കിലും 'രാമലീല'യെപ്പോലെ ചില പ്രശ്‌നങ്ങക്കുള്ള മറുപടിയും ഈ ചിത്രം യാദൃശ്ചികമാണെങ്കിലും നൽകുന്നുണ്ട്. നടി പാർവതി ഉയർത്തിവിട്ട 'കസബയിലെ' സ്ത്രീവിരുദ്ധ പരാമർശങ്ങൾ അറിഞ്ഞെന്നോണം ചില ഡയലോഗുകൾ ഈ പടത്തിലും കാണാം. 'ഐ ഡു റെസ്പക്ട് വുമൺ' എന്ന് ഇടക്കിടെ മമ്മൂട്ടിയെക്കൊണ്ട് പറയിപ്പിച്ചാൽ വലിയ സ്ത്രീപക്ഷ സിനിമയായിപ്പോയെന്നാണ് ഉദയകൃഷ്ണയുടെ 'ചെറിയ പുത്തിയിൽ' തോന്നിയത്. കട്ടക്കോമഡിയെന്നല്ലാതെ എന്തുപറയാൻ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
എത്രയും പെട്ടെന്ന് പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ചു; മകളെ ഉപേക്ഷിച്ച് മുങ്ങിയ ഭാര്യയെ വേണ്ടെന്ന നിലപാടിൽ ഭർത്താവും; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രവീണ കഴിയുന്നത് ചൊക്ലിയിലെ കുടുംബ വീട്ടിൽ; ആരേയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാതെ വിവാദ നായിക; ഇനി മൊബൈൽ ഷോപ്പുടമയെ കാണാൻ അനുവദിക്കില്ലെന്ന പറഞ്ഞ് ബന്ധുക്കളും; അംജദ് ഇപ്പോഴും ജയിലിൽ; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടത്തിൽ ഇനിയും ദുരൂഹതകൾ
ജോബിന്റെ കുടുംബ വീട്ടിൽ പോയത് പ്രകോപനമായി; പുത്രന്റെ ചോദ്യ ശരങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടിയപ്പോൾ ചെയ്തതുകൊടുംപാതകം; പെട്ടെന്നുള്ള പ്രകോപനത്തിൽ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി; ജയമോളുടെ വെളിപ്പെടുത്തൽ വിശ്വസിക്കാതെ പൊലീസ്; മൃതദേഹം കത്തിക്കാൻ പരസഹായം കിട്ടിയിട്ടുണ്ടെന്നും വിലയിരുത്തൽ
ഇരയെ മോശക്കാരിയാക്കി കേസ് ദുർബ്ബലമാക്കാൻ ഗൂഡ നീക്കം; പീഡന ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ ഉറപ്പായും പുറംലോകത്ത് എത്തുമെന്ന നിലപാടിലേക്ക് പ്രോസിക്യൂഷൻ; മാർട്ടിന്റെ മൊഴി മാറ്റത്തിൽ ജനപ്രിയ നായകന്റെ ഇടപടെൽ കണ്ടെത്താനും അന്വേഷണം; തെളിവ് കിട്ടിയാൽ നടന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും; ദിലീപിനെതിരെ വീണ്ടും നിലപാട് കടുപ്പിക്കാൻ പൊലീസ്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ