1 usd = 64.81 inr 1 gbp = 90.27 inr 1 eur = 79.83 inr 1 aed = 17.65 inr 1 sar = 17.28 inr 1 kwd = 216.19 inr

Feb / 2018
21
Wednesday

പുള്ളിക്കാരൻ പാഷാണമാണ്! ഇത് ഉള്ളിൽ തട്ടുന്ന ഒറ്റ സീനുമില്ലാത്ത ചലച്ചിത്രാഭാസം; 67ാം വയസ്സിലെ മമ്മുക്കയുടെ 'മധുമോഹൻ കളി' അസഹനീയം; വെറുപ്പിക്കലിന്റെ ഭയാനകമായ വേർഷനുമായി ഇന്നസെന്റ്; ഇങ്ങനെ ആളെ പറ്റിക്കുന്നതിലും ഭേദം വല്ല വാർക്കപ്പണിയും ചെയ്ത് ജീവിക്കുന്നതാണ് നല്ലത്‌ ഭായ്

September 03, 2017 | 06:24 AM | Permalinkഎം മാധവദാസ്

ണ്ടെന്നുവച്ചാൽ, ഈ സ്വകാര്യ ചാനലുകളൊന്നുമില്ലാതെ, മലയാളിയുടെ കാഴ്ചാലോകം ദൂരദർശന്റെ ഭൂതല-ഭൂതല സംപ്രേഷണത്തിലൊതുങ്ങുന്ന കാലത്ത്, മധുമോഹൻ എന്നൊരു 'ഭീകര' സീരിയൽ നടൻ ഉണ്ടായിരുന്നു. ദൂരദർശനിൽ ഏത് സീരിയലെടുത്താലും ഇദ്ദേഹം ഉണ്ടാകും. സംവിധാനവും ഇഷ്ടൻ തന്നെ. ഏത് സ്ത്രീയിൽ മധുമോഹന്റെ ദൃഷ്ടി പതിഞ്ഞാലും അവൾക്ക് അയാളോട് പ്രേമം തോന്നും. പക്ഷേ മധു, മരാദ്യരാമനും മാതൃകാപുരുഷനുമായി അങ്ങനെ വടിപോലെ നടക്കുമെന്നതാണ് ഈ സീരിയലുകളുടെ പൊതുരൂപം.

അങ്ങനെ ഒരേ സമയം നാലുസ്ത്രീകൾക്കുവരെ മധുമോഹനോട് പ്രേമം തോന്നുന്ന, ചതുഷ്‌ക്കോണ വട്ടുകഥകൾ അക്കാലത്ത് ഉണ്ടായിട്ടുണ്ട്.അതുകൊണ്ടുതന്നെ 'മധുമോഹൻ സിൻഡ്രോം' എന്നായിരുന്നു നാട്ടുകാർ ഇതിനെ പേരിട്ട് വിളിച്ചത്.സെവൻത്ത് ഡേ എന്ന വിജയിച്ച ചിത്രത്തിനുശേഷം ശ്യാംധർ സംവിധാനം ചെയ്ത 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രത്തിൽ, 67ാംവയസ്സിലും മേക്കപ്പിന്റെ കടപ്പാടിൽ കുട്ടപ്പനായി നമ്മുടെ മമ്മൂക്ക, പ്രേമിക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ ഒരിക്കൽകൂടി മധുമോഹനെ ഓർത്തുപോയി.രണ്ടുസ്ത്രീകൾക്ക് ഒരേ സമയം പ്രണയം തോന്നിയിട്ടും നമ്മുടെ ഈ പടത്തിൽ നമ്മുടെ പുള്ളിക്കാരൻ മധൂമോഹനനെപ്പോലെ തന്നെ!

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ഓർമ്മിക്കാൻ ഒറ്റ സീൻപോലമില്ലാത്ത ചവറു ചിത്രം. ഒറ്റവാക്കിൽ ഈ പാഷാണത്തെ അങ്ങനെയേ പറയാൻ പറ്റൂ. ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീവിരുദ്ധത, അശ്‌ളീലം, ദ്വയാർഥ പ്രയോഗം എന്നിവക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല ഈ പൊട്ടക്കഥയെഴുതിയ രതീഷ് രവിയും സംവിധാനിച്ച ശ്യാം ധറും.ഇന്നസെന്റിന്റെയൊക്കെ അരോചകമായ കോമഡി കാണുമ്പോൾ ഇരിങ്ങാലക്കുടക്ക് ടാക്‌സി വിളിച്ചുപോയി ഒന്ന് പൂശാൻ തോന്നും. അത്രക്ക് ഹൊറിബിൾ! വെറുപ്പിക്കലിന്റെ ഭയാനകമായ വേർഷൻ.

പ്രിയപ്പെട്ട മമ്മുക്ക, ഒരുകാര്യം തുറന്ന് പറയട്ടെ.ഈ അറുബോറൻ കഥക്കൊക്കെ ഈ പ്രായത്തിൽ എന്തിന് തലവെച്ച് കൊടുക്കുകയാണ് താങ്കൾ. നല്ല പ്രായത്തിൽ താങ്കൾ ചെയ്തിട്ടില്ലാത്ത സെക്‌സ് ഓറിയന്റൻഡ് കോമഡി ഇപ്പോൾ പുറത്ത് എടുത്തിട്ട് എന്തുകാര്യം.ആ കോമഡി മൊത്തം ചീറ്റിപ്പോയിട്ടുമുണ്ട്. സഹതാരങ്ങളുമായി താങ്കൾക്ക് ഒരിക്കലും ലിങ്ക് കിട്ടുന്നുമില്ല. ഇത്തരം പൂതലിച്ച കഥകേട്ടപ്പോൾതന്നെ നോ പറഞ്ഞിരുന്നെങ്കിൽ വലിയൊരു ദുരന്തം ഒഴിവായി കിട്ടിയേനെ.

ആദ്യ ചിത്രമായ സെവൻത്ത് ഡേയിൽ തന്നെ പൃഥ്വി രാജിന്റെ ബിനാമിയെന്ന ചീത്തപ്പേര് ചാർത്തികിട്ടിയയാളാണ് ഇതിന്റെ സംവിധായകൻ ശ്യാം ധർ. കാരണം ആ ചിത്രം കാണാൻ കൊള്ളാവുന്ന കോലത്തിലാക്കിയതും സംവിധാനം ചെയ്തതും നടൻ പ്രഥ്വീരാജാണെന്ന് ഇൻഡസ്ട്രിയിൽ അങ്ങാടിപ്പാട്ടായിരുന്നു. ആദ്യ സിനിമയല്ലേ,അത് പോട്ടെന്ന് വെക്കാം. ഇപ്പോഴെന്തായി. മമ്മൂട്ടിയെപോലൊരു മെഗാതാരത്തിന്റെ ഡേറ്റ് കിട്ടിയിട്ടും ഒരു പ്രമേയം എടുത്തു ഫലിപ്പിക്കാൻ സംവിധായകനായോ.

പക്ഷേ മമ്മൂട്ടിയുടെ പേരിൽ കുറെ പാവങ്ങളുടെ കാശും സമയവും പോക്കറ്റടിക്കാൻ നിങ്ങൾക്കായി. മലബാറുകാർ പറയുന്നപോലെ, ഇതിലും ഭേദം വല്ല വാർക്കപ്പണിക്കും പോവുന്നതാണെന്ന് പറഞ്ഞാൽ, ഈ ചിത്രം കണ്ടിട്ടുണ്ടെങ്കിൽ വാർക്കപ്പണിക്കാർ മാനനഷ്ടത്തിന് കേസുകൊടുക്കും.

എന്തിനോ വേണ്ടിയൊരു കഥയും തിരക്കഥയും

ത്രയോ കേട്ട് ചെവി പഴകിപ്പോയ പഴഞ്ചൻ തുടക്കമാണ് ഈ പടത്തിനും. അതും നമ്മുടെ രഞ്ജി പണിക്കറുടെ വോയ്‌സ് ഓവറിൽ. അതിർത്തിയിൽ യുദ്ധമുണ്ടാവാൻ സാധ്യതയുണ്ടെന്ന് കേട്ടതോടെ ഭാര്യയെ കാണാനായി ഓടിവരുന്ന പട്ടാളക്കാരൻ. ജവാന്മാരെ ഈ രീതിയിലൊക്കെ തുടർച്ചയായി ബഫൂണുകളാക്കുന്ന എത്ര ചിത്രങ്ങളാണ് വരുന്നത്.അങ്ങനെയുണ്ടായ സന്തതിയാണ് നമ്മുടെ പുള്ളിക്കാരൻ. ജനിച്ചപ്പോഴെ പുള്ളിക്കാരന് സ്ത്രീ വിഷയത്തിൽ അപഖ്യാതിയുമുണ്ടായി. കുഞ്ഞിന്റെ കൈ നഴ്‌സിന്റെ അരുതാത്തിടത്ത് തട്ടിപ്പോയത്രേ. അതോടെ യെവൻ ആള് ശരിയല്‌ളെന്ന് നഴ്‌സ് തമാശിക്കുന്നുണ്ട്. (ഒരു നവജാത ശിശുവിന്റെ കൈയാണ് തട്ടിയത്. എന്തൊരു ഊളത്തരം.)  പിതാവ് ഇട്ട രാജകുമാരനെന്നപേരും പലയിടത്തും പുള്ളിക്കാരന് പാരയാവുന്നുണ്ട്.

രണ്ടു നായികമാരിൽ ആശാ ശരത്തിന്റെത് പതിവ് കഥകളിവേഷമാണ്. ഭംഗിയായി സാരിയുടത്ത് പൊട്ടുകുത്തി കേരളീയ സ്ത്രീയായി അണിഞ്ഞൊരുങ്ങി നടക്കുകയല്ലാതെ അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ദീപ്തി സതിക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്.തന്റെ റോൾ ദീപ്തി മോശമാക്കിയിട്ടില്ല. രൂപംകൊണ്ടും ഭാവംകൊണ്ടും ഈ യുവനടി പലപ്പോഴും കരീനാ കപ്പൂറിനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഒട്ടും അനുകരിക്കുന്നുമില്ല.പിന്നീടങ്ങോട്ടുള്ള ജീവിതത്തിലും സ്ത്രീകളുടെ പേരിൽ അപഖ്യാതികൾ കേൾക്കാനായി അയാളുടെ വിധി. സ്‌കൂളിൽ പഠിക്കുമ്പോൾ കിളിയെ പിടിക്കാൻ മരത്തിൽ കയറിയത് കുളിസീൻ കാണാനാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അതുതൊട്ട് ബ്രേസിയർ മോഷണംവരെ നമ്മുടെ പുള്ളിക്കാരൻ ആരോപിക്കപ്പെടുന്നു.(ഇവിടെയൊന്നും ലോജിക്ക് ചോദിക്കരുത്) അതുകൊണ്ടുതന്നെ വളർന്നിട്ടും അയാൾക്ക് ചീത്തപ്പേര് മാറുന്നില്ല. അനിയൻ കെട്ടിയിട്ടും കല്യാണവും ശരിയാവുന്നില്ല.

അങ്ങനെ പുരനിറഞ്ഞ് ബാച്ചിലറായി നിൽക്കുന്നതിനിടെയാണ്, ഇടുക്കിയിലെ രാജകുമാരിയിൽ നിന്ന് ടീച്ചഴേ്‌സ് ട്രെയിനറായി നമ്മുടെ രാജകുമാരൻ കൊച്ചിയിലേക്ക് വരുന്നത്. കൊച്ചിയിലത്തെിയ രാജകുമാരന് കൂട്ടുകാരായി തന്റെ ബാല്യകാല സുഹൃത്ത് ദിലീഷ് പോത്തന്റെ നേതൃത്വത്തിൽ ഒരു സംഘംതന്നെയുണ്ട്. ഹരീഷ് കണാരനും,ഇന്നസെന്റും ഒപ്പം ചേരുന്നതോടെ പിന്നെ അഡൾട്ട് കോമഡിയുടെ അയ്യരുകളിയാണ്. ഇവർ രാജകുമാരന്റെ ലൈംഗിക കന്വകാത്വം അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളൊക്കെ ഹാസ്യത്തേക്കാൾ ഓക്കാനമാണ് പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്.

അങ്ങനെ ഇരിക്കയൊണ് മഞ്ജരി, മഞ്ജിമ എന്നിങ്ങനെ പ്രാസഭംഗിയുള്ള പേരുള്ള രണ്ട് നായികമാർ പുള്ളിക്കാരന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.ആശാശരത്തും, ലാൽജോസിന്റെ നീന ഫെയിം ദീപ്തി സതിയുമാണ് ഈ വേഷങ്ങളിൽ. ഇവർ രണ്ടുപേർക്കുമിടയിലുള്ള ത്രികോണ പ്രണയമയാണ് രണ്ടാം പകുതിയിൽ ഈ ബോറൻ കഥ വലിച്ചുനീട്ടുന്നത്. അതിനിടക്ക് കുറേ പാട്ടുണ്ട്, എന്തിനോവേണ്ടിയുള്ള ഒരു വാഹനാപകടമുണ്ട്, ട്രെയിനർ എന്ന നിലയിലുള്ള മമ്മൂട്ടിയുടെ ചില ഗീർവാണങ്ങളുണ്ട്.കൈ്‌ളമാക്‌സിൽ എന്തോന്ന്. ഏത് അവിദഗ്ധനായ കാക്കാലനും പ്രവചിക്കാൻ കഴിയും. ഏതെങ്കിലും ഒരു പെണ്ണിനെ രാജകുമാരൻ കെട്ടും. അത്രതന്നെ.അവസാനത്തെ 20 മിനുട്ടൊക്കെ എങ്ങനെയെങ്കിലും ഈ പടം ഒന്ന് തീർന്ന് കിട്ടിയാൽ മതിയായിരുന്നു എന്ന അവസ്ഥയിൽ നാം എത്തിപ്പോവും.
രണ്ടു നായികമാരിൽ ആശാ ശരത്തിന്റെത് പതിവ് കഥകളിവേഷമാണ്. ഭംഗിയായി സാരിയുടത്ത് പൊട്ടുകുത്തി കേരളീയ സ്ത്രീയായി അണിഞ്ഞൊരുങ്ങി നടക്കുകയല്ലാതെ അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ദീപ്തി സതിക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്.തന്റെ റോൾ ദീപ്തി മോശമാക്കിയിട്ടില്ല. രൂപംകൊണ്ടും ഭാവംകൊണ്ടും ഈ യുവനടി പലപ്പോഴും കരീനാ കപ്പൂറിനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഒട്ടും അനുകരിക്കുന്നുമില്ല.
കോമഡികൊണ്ടുള്ള ഭീകരാക്രമണവുമായി ഇന്നസെന്റ്

വർഷത്തെ ഏറ്റവും മോശം നടനുള്ള എന്തെങ്കിലും അവാർഡ് ഉണ്ടെങ്കിൽ നിങ്ങൾക്കത് ഈ പടത്തിലെ കൊലമാസ് വെറുപ്പിക്കലിന് നമ്മുടെ ഇന്നച്ചന് കൊടുക്കാം.വയസ്സാംകാലത്തും പെൺകുട്ടികളെ മണപ്പിച്ചു നടക്കുന്ന ഒരു വഷളൻ കഥാപാത്രത്തെ അതിലും വഷളാക്കി അഭിനയിച്ചിട്ടിണ്ട് ഇന്നച്ചൻ.ഇയാളുടെ ഡയലോഗ് ഡെലിവറിയും ഭാവവുമൊക്കെ അസാധ്യബോറും. വായതുറന്നാൽ ഇഷ്ടൻ സെക്‌സ് കോമഡിയേ ചാറ്റൂ. ഒരു ഉദാഹരണം ഇതാ. പേളി മാണി അവതരിപ്പിച്ച കഥാപാത്രം, ചിത്രത്തിൽ സുഖമാണോ എന്ന് ചോദിക്കുമ്പോൾ ഇന്നച്ചൻ കഥാപാത്രത്തിന്റെ മറുപടി ഇങ്ങനെ.' ഇപ്പോൾ എന്ത് സുഖം, കാണുമ്പോൾ ഒരു കൗതുകം തന്നെ'. സിനിമയിൽ അല്ലായിരുന്നെങ്കിൽ മുഖമടച്ച് ഒരാട്ട്, എപ്പം കിട്ടിയേനെ എന്ന് ചോദിച്ചാൽ മതി.

രാജകുമാരന്റെ സുഹൃത്തായി വരുന്ന ഭാര്യയെപ്പേടി എന്ന ബി.പിയുള്ള ദിലീഷ് പോത്തന്റെ കഥാപാത്രവും ടൈപ്പാണ്.ന്യൂജൻ സിനിമയിൽ മേക്കിങ്ങ് വിപ്‌ളവം കൊണ്ടുവന്ന ദിലീഷിന്, നടൻ എന്ന നിലയിൽ കിട്ടുന്നതൊക്കെ സ്റ്റീരിയൊ ടൈപ്പായ ഓഞ്ഞ കഥാപാത്രങ്ങളാണ്.ഭേദം ഹരീഷ് പെരുമണ്ണയാണ്. ഹരീഷിന്റെ ചില കൗണ്ടറുകളും ഡയലോഗുകളുമൊക്കെയാണ് പ്രേക്ഷകരെ അൽപ്പമെങ്കിലും പിടിച്ചിരുത്തുന്നത്.

രണ്ടു നായികമാരിൽ  ആശാ ശരത്തിന്റെത് പതിവ് കഥകളിവേഷമാണ്. ഭംഗിയായി സാരിയുടത്ത് പൊട്ടുകുത്തി കേരളീയ സ്ത്രീയായി അണിഞ്ഞൊരുങ്ങി നടക്കുകയല്ലാതെ അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ദീപ്തി സതിക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്.തന്റെ റോൾ ദീപ്തി മോശമാക്കിയിട്ടില്ല. രൂപംകൊണ്ടും ഭാവംകൊണ്ടും ഈ യുവനടി പലപ്പോഴും കരീനാ കപ്പൂറിനെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഒട്ടും അനുകരിക്കുന്നുമില്ല.

സൂപ്പർസ്റ്റാർ സിൻഡ്രോം കൈവിടാതെ മമ്മൂട്ടി

തുടക്കത്തിൽ ചിത്രം കാണുമ്പോൾ നമുക്ക് തോന്നുക ചെയ്യാത്ത കുറ്റത്തിന് നിരന്തരം അപഖ്യാതി കേൾക്കേണ്ടിവന്ന് സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുപോവുന്ന ഒരു പാവം ഇടുക്കിക്കാരന്റെ കഥയാണെന്നാണ്.അങ്ങനെയാണെങ്കിൽ ചിത്രം ഒരു വ്യത്യസ്തമായ അനുഭവവും ആവുമായിരുന്നു. പക്ഷേ സംഭവിച്ചതോ. കഥ പുരോഗമിക്കുമ്പോൾ നമ്മുടെ പാവം നായകന് താരഗുണങ്ങൾ ഒന്നൊന്നായി കയറിവരുന്നു.

അയാൾ ഒന്നാന്തരം അദ്ധ്യാപകനാണ്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിൽ പരിഹാരകനാണ്.പ്രാസംഗികനാണ്. കവിയാണ്,പാട്ടുകാരനാണ്, സർവ്വോപരി കൊക്കയിക്കേ് വടത്തിലൂടെ ഇറങ്ങി കുട്ടിയെ പൊക്കിയെടുക്കാനും പ്രാപ്തനാണ്. അതായത് ഒരു മിനി സകലകലാവല്ലഭൻ തന്നെ. ഇതാണ് സൂപ്പർ സ്റ്റാർ സിൻഡ്രോം. ഇത് ബാധിച്ചുകഴിഞ്ഞാൽ പണ്ടത്തെപോലെ ഡൗൺ ടു എർത്തായ കഥാപാത്രങ്ങളൊന്നും ചെയ്യാൻ കഴിയില്ല. അല്‌ളെങ്കിൽ കഥയുടെ മുഖ്യധാരയുമായി യാതൊരു ബന്ധവുമില്ലാതെ ഒരു ബസ് മറിയുന്ന രംഗമൊക്കെ എന്തിനാണ്. സൂപ്പർ സ്റ്റാറിന് രക്ഷിക്കാൻ തന്നെ. ഈ താരജാഡയുടെ വൃത്തത്തിനുകത്തുനിന്നേ ശ്യാംധറിനെപ്പോലുള്ളവർക്ക് കഥയൊരുക്കാൻ കഴിയൂ.പൊന്തന്മാടയും, സൂര്യമാനസവും,തനിയാവർത്തനവും ഒന്നും ഇനി ഉണ്ടാവില്ല. കാരണം അവയൊന്നും താര സിനിമകളല്ലല്ലോ.

കോമഡി എത്ര ബോറായാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് കൂടയുള്ള ആന്റോ ജോസഫിനെപ്പോലുള്ള സ്തുതി പാഠകർ ഒരിക്കലും പറഞ്ഞ് കൊടുക്കയുമില്ല. ദീപ്തി സതി മമ്മൂട്ടിയെ ഫോണിലൂടെ പ്രേമിക്കാൻ പഠിപ്പിക്കുന്ന രംഗവും, തസ്‌നീഖാന്റെ വേശ്യയുടെ കഥാപാത്രവും തമ്മിലുള്ള ബന്ധത്തിലുമൊക്കെ നടനെന്ന നിലയിലുള്ള മമ്മൂട്ടിയുടെ വഴക്കക്കുറവ് പ്രകടമാണ്. ഈ കഥാപാത്രം അദ്ദേഹത്തിന്റെ പ്രായത്തിനോ, പ്രകൃതത്തിനോ പറ്റിയതല്‌ളെന്ന് ചുരുക്കം.

ഇത് ഇത്രയും എക്‌സ്പീരിയൻസുള്ള മമ്മൂട്ടി തന്റെ പരിമിതികൾ മനസ്സിലാക്കുന്നില്‌ളെങ്കിൽ കഷ്ടമാണ്.ഈ ടൈപ്പ് കഥകേട്ടിട്ട് ഡേറ്റുകൊടുത്ത മമ്മൂട്ടിതന്നെയാണ് ഈ ദുരന്തത്തിന്റെ ഒന്നാം പ്രതി. താരജാടകളില്ലാതെ പച്ച മനുഷ്യനായി ഒരിക്കൽകൂടി വരൂ മമ്മുക്കാ. ഞങ്ങൾ ആരാധകർ കാത്തിരിക്കുന്നത് അതിനായാണ്.

വാൽക്കഷ്ണം: ഒരു കണക്കിന് 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന പേരും അന്വർഥമായി. മമ്മൂട്ടിയിലെ താരത്തിനുവേണ്ടി തന്നെ എടുത്ത ചിത്രമാണിത്. അല്ലാതെ നടനുവേണ്ടിയല്ല. പക്ഷേ ആ സ്റ്റാറിന്റെ ആരാധകകൂട്ടങ്ങളെയൊന്നും തീയേറ്റിൽ കണ്ടില്ല. സീറ്റുകൾ രണ്ടാം ദിനത്തിലും ഏറെയും കാലി. സാധാരണ ശിങ്കരിമേളവും, പടക്കം പൊട്ടിക്കലുമായി ഫാൻസ് മമ്മൂക്ക ചിത്രങ്ങൾ ആഘോഷമാക്കാറുണ്ടായിരുന്നു. ദൈവമേ, ഈ ഫാൻസിനും വിവരംവെച്ച് തുടങ്ങിയോ!

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
കണ്ണൂരിലെ സമാധാന യോഗത്തിൽ ബഹളവും വെല്ലുവിളിയും; പരസ്പ്പരം വിരൽചൂണ്ടി സംസാരിച്ച് പി ജയരാജനും സുരേന്ദ്രനും പാച്ചേനിയും; വിവാദമായത് എംഎൽഎമാരെ ക്ഷണിക്കാത്ത യോഗത്തിന്റെ ഡയസിൽ എംപി കെ കെ രാകേഷിനെ ക്ഷണിച്ചിരുത്തിയത്; വിവാദമായപ്പോൾ ഹാളിലേക്കെത്തി ചോദ്യം ചെയ്ത് യുഡിഎഫ് എംഎൽഎമാർ; ഷുഹൈബ് വധത്തിൽ സിപിഎമ്മിനെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയതോടെ നിസ്സഹായനായി മന്ത്രി എ കെ ബാലൻ; സമാധാനത്തിനായി ചേർന്ന യോഗം അലങ്കോലമായി പിരിഞ്ഞു
'അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോരാ, വെട്ടണം എന്ന് നിർദ്ദേശിച്ചു; നമുക്ക് ഭരണം ഉണ്ട്, പാർട്ടി സഹായിക്കും; കേസിൽ കുടുങ്ങില്ല, ഡമ്മിപ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് കിട്ടി; രക്ഷപെടുത്താമെന്ന് ഉറപ്പ് നൽകിയത് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ'; കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വെട്ടാൻ നിർദ്ദേശിച്ച നേതാവ് കൊണ്ടുപോയി; സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകി ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതി ആകാശ്‌
അഞ്ച് ദളങ്ങളിൽ നിന്നും ഒരു ദളം കാലം പറിച്ചെടുത്തു; കുട്ടികൾക്കായി ഒരുക്കിയ 'കഥപറയും മുത്തച്ഛനിലെ' നായിക; ടെലിഫിലിമുകളിലും സാന്നിധ്യമറിയിച്ചത് സിനിമാ നടിയാകണമെന്ന ആഗ്രഹവുമായി; ഡാൻസ് പ്രാക്ടീസിനിടെയുണ്ടായ കഴുത്ത് വേദനയിൽ രോഗം തിരിച്ചറിഞ്ഞു; ആത്മവിശ്വാസത്തോടെ പൊരുതിയെങ്കിലും ആതിര മോഹങ്ങൾ ബാക്കിയാക്കി മടങ്ങി; വിയോഗത്തിൽ തളർന്ന് എസ് എൻ കോളേജ്
ആരും കാണാതെ കൂടിന്റെ പുറകിലൂടെ എടുത്തു ചാടി; മനുഷ്യ മണം കിട്ടിയ സിംഹം അടുത്ത് എത്തും മുമ്പേ രക്ഷാപ്രവർത്തനം നടത്തി ജീവനക്കാർ; കണ്ടു നിന്നവർക്ക് പുഞ്ചിരിച്ച് ടാറ്റ കൊടുത്ത് ഒറ്റപ്പാലത്തുകാരനും; തിരുവനന്തപുരം മൃഗശാലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സിംഹക്കൂട്ടിൽ മുരുകൻ ഇറങ്ങിയത് സുരക്ഷാ വീഴ്ച തന്നെ
ഭർത്താവില്ലാത്ത സമയത്ത് യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി; പണത്തെ ചൊല്ലിയുള്ള തർക്കം അതിരുവിട്ടപ്പോൾ മർദ്ദിക്കാൻ കൈപൊക്കി ഹോട്ടൽ ജീവനക്കാരൻ; മുളക് പൊടി കണ്ണിലേക്കിട്ട് ചൂടുവെള്ളം എടുത്തൊഴിച്ച് പ്രതിരോധവും; തിരുവല്ലത്തെ ബാബു അതീവ ഗുരുതരാവസ്ഥയിൽ; കോവളത്തെ നാദിറയെ ജയിലിടച്ചതുകൊലപാതക കുറ്റം ആരോപിച്ചും
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ