1 usd = 64.55 inr 1 gbp = 90.38 inr 1 eur = 80.12 inr 1 aed = 17.58 inr 1 sar = 17.21 inr 1 kwd = 215.74 inr

Feb / 2018
20
Tuesday

തേച്ചത് സിനിമ സുഖിച്ചുവന്ന പ്രേക്ഷകരെ; ഒന്നാം പകുതിയിലെ തകർപ്പൻ തുടക്കത്തിനു ശേഷം റോൾ മോഡൽസ് ബോർ മോഡൽസ് ആവുന്നു; കഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയാതെ വീർപ്പുമുട്ടി സംവിധായകൻ റാഫി; ആശ്വാസമായത് എനർജി പാക്ക് താര പ്രകടനം

June 28, 2017 | 06:55 AM | Permalinkഎം മാധവദാസ്

തേക്കുക എന്ന പുതിയൊരു വാക്ക്, കുമ്മനമടിയൊക്കെപ്പോലെ മലയാളം അർബൻ ഡിക്ക്ഷനറിക്ക് സംഭാവന ചെയ്തതാണെല്ലോ, 'റോൾമോഡൽസ്' എന്ന, ഹിറ്റ്‌മേക്കർ റാഫിയുടെ പുതിയ ചിത്രത്തിന്റെ ഭാഷാപരമായ പ്രത്യേകത.കാമുകനെ പറ്റിച്ച് മുങ്ങുന്ന കാമുകിയാണ് തേപ്പിന്റെ അടിസ്ഥാനം. 'തേച്ചില്‌ളെ പെണ്ണേ തേച്ചില്ലേ പെണ്ണേ,തേപ്പുപെട്ടിപോലെ വന്നിട്ടെന്നെ' എന്ന ഗോപീസുന്ദറിന്റെ തകർപ്പൻ ഗാനം, നമ്മുടെ ഫഹദ് ഫാസിലും കൂട്ടരും പാടിയത് വൈറൽ ആയതോടെതന്നെ ഈ പടത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിരുന്നു. പടക്കംപോലുള്ള തുടക്ക സീനുകളും, വിനായകന്റെയും, ഷറഫുദ്ദീന്റെയും, വിനയ്‌ഫോർട്ടിന്റെയും ഇടിവെട്ട് കോമഡികളും, ഫഹദ് ഫാസിലിന്റെ കരിസ്മയും ഒക്കെയായതോടെ ഷുവർ ഹിറ്റ് എന്റർടെയിനർ എന്ന് തോന്നിപ്പോയി.

അവിടെ ഇവിടെയായി കുറെ ക്‌ളീഷെകളും പഴയ പടങ്ങളുടെ കോപ്പികളും അളിഞ്ഞതും ഓഞ്ഞതുമായ തമാശകളും ഉണ്ടെങ്കിലും, ഒന്നാംപകുതിയങ്ങോട്ട് ഓടിത്തീരുകയായിരുന്നു. പക്ഷേ സെക്കൻഡ് ഹാഫിൽ പണി പാളി.ഇമോഷണൽ ഡ്രാമയും, അൽപ്പം സൈക്കോളജിക്കൽ മൂവും, ജീവിത വിജയത്തെക്കുറിച്ചുള്ള ആർക്കും കൊടുക്കാവുന്ന കുറേ ഉപദേശങ്ങളുമായി 'പരസ്പരം' സീരിയിലിന്റെ രൂപത്തിലൊരു പടപ്പ്. ഫസ്റ്റ് ഹാഫ് എടുത്ത സംവിധായകൻ തന്നെയാണോ, സെക്കൻഡ് ഹാഫ് എടുത്തതെന്ന് നാം അന്തിച്ചുപോവും. ഒരു വാണിജ്യ സിനിമക്ക്വേണ്ട എല്ലാ ചേരുവകളുമുള്ള പ്രമേയവും, ഒന്നാംകിട ആർട്ടിസ്റ്റുകളുമുണ്ടായിട്ടും തിരക്കഥകൂടി എഴുതിയ സംവിധായകൻ റാഫി കഥ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നൊ, എങ്ങനെ പടം അവസാനിപ്പിക്കും എന്നുപോലുമോ അറിയാതെ നട്ടം തിരിയുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.

നല്‌ളൊരു കച്ചവട ചിത്രത്തിന്മേലുള്ള ഒന്നാന്തരം തേപ്പായിപ്പോയി ഇത്. ഈ പനിക്കാലത്ത് ഒന്ന് ചിരിച്ച് ആസ്വദിക്കാമെന്ന് വിചാരിച്ച് ടിക്കറ്റെടുത്ത പ്രേക്ഷകന്റെ നേർക്കുള്ള ഒന്നൊന്നര തേപ്പ്! എന്നിരുന്നാലും നിങ്ങൾ വെറുമൊരു നേരമ്പോക്ക് എന്നനിലയിൽ സിനിമ കാണുന്ന വ്യക്തിയാണെങ്കിലും, സാമാന്യബുദ്ധിക്ക് ചലച്ചിത്രങ്ങളിൽ വലിയ സ്ഥാനമില്ല എന്ന് വിശ്വസിക്കുന്നയാളാണെങ്കിലും ഒറ്റത്തവണ കാണാവുന്ന ചിത്രമാണിത്.അടുത്തകാലത്ത് ഇറങ്ങിയ തറവളിപ്പുകളെ ഓർക്കുമ്പോൾ പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രവും.

ചിരിച്ചു തുടങ്ങി മോങ്ങലിലേക്ക്

ഒരുകണക്കിന് മലയാളം ചലച്ചിത്രലോകത്തിന് അഭിമാനിക്കാനുള്ള വകുപ്പുമുണ്ട്. അസാധ്യമായി പെർഫോംചെയ്യാൻ കഴിയുന്ന എത്രയെത്ര യുവതാരങ്ങളാണ് ഇവിടെയുള്ളത്. 'റോൾ മോഡൽസ്' പ്രിയദർശന്റെ ചില പടങ്ങളെപ്പോലെ പൂർണ്ണമായും പെർഫോമെൻസ് ഓറിയന്റഡ് മൂവിയാണ്. ക്രാഫ്റ്റിനേക്കാൾ ഇവിടെ കാസ്റ്റിങ്ങാണ് പ്രധാനം.( 80കളിലും 90കളിലുമൊക്കെ മലയാള സിനിമ പിടിച്ചു നിന്നത് കുറെ നടന്മാരുടെയും നടികളുടെയും അഭിനയത്തികവുകൊണ്ട് കൂടിയായിരുന്നു. ആ ഒഴുക്ക് പിന്നീട് കാണുന്നത് 2010ന് ശേഷമാണ്. തീർച്ചയായും ഈ പടത്തിൽ നിങ്ങൾക്ക് സൗബിൻ ഷാഹിർ എന്ന ന്യൂജൻ ജഗതിയെ മിസ്സ്‌ചെയ്യും!) ആ അർഥത്തിൽ പടം വൻ വിജയവുമാണ്. ഫറഫുദ്ദീന്റെ കൗണ്ടറുകളും, വിനായകന്റെ ബ്‌ളാക്ക് ഹ്യൂമറും, വിനയ്‌ഫോർട്ടിന്റെ ആക്ഷൻകോമഡിയും, ഫഹദ്ഫാസിലിന്റെ '24 നോർത്ത് കാതത്തിലെ' തന്റെ തന്നെ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന 'നിർഗുണ നായകന്റെ' ഐറണികളും എല്ലാം ചേരുമ്പോൾ ആദ്യപകുതി പലയിടത്തും ശരിക്കും പൊട്ടിച്ചിരിപ്പിക്കുന്നു.

ഒരു ശരാശരി മലയാളിയുടെ ജീവിതം സത്യത്തിൽ പറഞ്ഞാൽ വീട്ടുകാർക്കായുള്ള ഒരു സന്നദ്ധ പ്രവർത്തനമാണ്. ഇഷ്ടമുള്ള കളി കളിക്കാൻ അനുവദിക്കാതെ, ഇഷ്ടമുള്ള വിഷയം പഠിക്കാൻ അനുവദിക്കതെ, ഇഷ്ടമുള്ള ഇണയെ തെരഞ്ഞെുടുക്കാൻ സമ്മതിക്കാതെ, എല്ലാം രക്ഷിതാക്കളുടെ ഇഷ്ടത്തിന്. ആ പാതാളക്കുഴിയിൽ വീണുപോയി മാതാപിതാക്കൾക്ക്വേണ്ടി പഠിപ്പിസ്റ്റായ ഒരു ശരാശരി മല്ലുവാണ് ഫഹദിന്റെ ഗൗതമൻ.ഒട്ടും പ്രതികരണശേഷിയില്ലാതെ വളരുന്ന കുട്ടികൾ മാത്രമാണ് നല്ലവരെന്നും, എന്തെങ്കിലും ഒന്ന് പ്രതികരിക്കുന്നവൻ വഴക്കാളിയാണെന്നുമുള്ള മലയാളി മധ്യവർഗത്തിന്റെ ആ ബോധം ഒരിടത്ത് ഗൗതമൻ കൃത്യമായി പറയുന്നുണ്ട്.ആ ഘട്ടത്തിൽ റാഫിയുടെ തിരക്കഥയിൽ വ്യക്തമായ സ്പാർക്ക് കാണുന്നത്.പക്ഷേ പിന്നീടത് തിരഞ്ഞുപോവുന്നു.

കോളജിൽ പഠിക്കുന്നകാലത്ത് 'കിടു'വായിരുന്ന നമ്മുടെ നായകനിപ്പോൾ, വെറും കരിയറിസ്റ്റായ ഒരു ടെക്കി മാത്രമാണ്. ഒരു യന്ത്രത്തെപ്പോലെ ജോലിചെയ്തും ദിനേനെ 8 ലിറ്റർ വെള്ളം അളന്ന് കുടിച്ചും, അത് മൂത്രമൊഴിച്ചു തീർത്തും ഒരു യന്തിരനെപ്പോലെ അയാൾ ജീവിക്കുന്നു. കല്യാണ പ്രായമത്തെിയിട്ടും അയാൾക്ക് സ്ത്രീകളോട് യാതൊരു താൽപ്പര്യവുമില്ല. ആ ഘട്ടത്തിലാണ് സ്ഫടികത്തിലെ ചാക്കോ മാഷെപ്പോലെ ഇതിനൊക്കെ കാരണക്കാരായ ഗൗതമന്റെ പിതാവ് ( സിനിമയിൽ രഞ്ജി പണിക്കർ) ഗൗതമന്റെ പിരിഞ്ഞുപോയ കോളജ് ഫ്രൻഡ്‌സിനെ വിളിച്ചുവരുത്തി അവനെ വീണ്ടും വെടക്കാക്കി ഒരു മനുഷ്യനാക്കാൻ അഭ്യർത്ഥിക്കുന്നത്. ( 'ചിന്താവിഷ്ടയായ ശ്യാമളയിലെ'ശ്രീനിവാസനെയും ഇന്നസെന്റിനെയും മണക്കുന്നില്ലേ) അങ്ങനെയാണ് നമ്മുടെ വിനായകനും, ഫറഫും, വിനയുമൊക്കെ ഫഹദിനൊപ്പം എത്തുന്നത്.

പിന്നീടങ്ങോട്ട് ചിരിയുടെയും കൗണ്ടറുകളുടെയും വെടിക്കെട്ടാണ്. ഗൗതമൻ സ്വവർഗ്ഗാനുരാഗിയാണൊ എന്ന് അറിയാനുള്ള വിനായകന്റെയും ഷറഫുദ്ദീന്റെയുമൊക്കെ പരീക്ഷണം കണ്ടാൽ അടൂർ ഗോപാലകൃഷ്ണൻപോലും ചിരിച്ചു മറിഞ്ഞുപോവും. ഒടുവിൽ അവർ കണ്ടത്തെുന്നു. ഗൗതമന്റെ വിഷാദത്തിന് കാരണം 'തേച്ചിട്ടുപോയ' കാമുകിയാണെന്ന് ( സിനിമയിൽ നമിതാപ്രമോദ്). ഗോവയിൽ അഡ്വവഞ്ചർ സ്പോർട്സ് ട്രെയിനറായുള്ള അവളെതേടി അവരുടെ യാത്രയാണ് ശേഷം. തുടർന്നുള്ള ഫുൾ ലോക്കേഷൻ ഗോവയാണ്. ഗൗതമനെക്കുറിച്ചുള്ള ഒരു ത്രില്ലിങ്ങ് പഞ്ച് ഓർമ്മയുമായി, ആദ്യപകുതിക്ക് തിരശ്ശീല വീഴുമ്പോൾ, ഫോണിൽ സുഹൃത്തുക്കളെ വിളിച്ച് പടം കിടിലെന്ന് വിളിക്കുന്നവരെയൊക്കെ 'തേക്കുകയാണ്' രണ്ടാം പകുതി. ചിരി പിന്നീടങ്ങോട്ട് ഏങ്ങലും മോങ്ങലുമാവുകയാണ്.

രമണൻ റീലോഡഡ് പക്ഷേ...

പഞ്ചാബി ഹൗസും, തെങ്കാശിപ്പട്ടണവും അടക്കമുള്ള മലയാളി മറക്കാത്ത ഹിറ്റുകൾ സമ്മാനിച്ച റാഫി-മെർക്കാർട്ടിന് ജോഡിയിൽനിന്ന് വേർപെട്ടതിനുശേഷം, റിങ്ങ് മാസ്റ്റർ എന്ന ആവറേജ് ദിലീപ് ചിത്രമെടുക്കാനായിരുന്നു, ഈ ചിത്രത്തിൽ മികച്ച ഒരു വേഷവും ചെയ്ത സംവിധായകൻ റാഫിയുടെ യോഗം. പലചിത്രങ്ങളെയും അനുകരിച്ചപോലെ തന്റെ തന്നെ പഴയ ചിത്രത്തിലെ കഥാപാത്രങ്ങളെയും ഈ പടത്തിൽ റാഫി ഇറക്കിയിട്ടുണ്ട്. എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ട്രോളന്മാർ ആഘോഷമാക്കുന്ന 'പഞ്ചാബിഹൗസിലെ' സാക്ഷാൽ രമണനായി ഹരിശ്രീ അശോകൻ എത്തുമ്പോൾ തീയേറ്ററിലുള്ള കൈകയടി കേൾക്കേണ്ടതാണ്. പക്ഷേ അതു കഴിഞ്ഞിട്ടോ. രമണനങ്ങോട്ട് ഉപദേശിച്ച് വെറുപ്പിക്കലോട് വെറുപ്പിക്കലാണ്. പ്രിയപ്പെട്ട റാഫി ഈ രമണൻ ടു വല്ലാത്ത ചതിയായിപ്പോയി. രമണൻ വണ്ണിന് അപമാനമായിപ്പോയി ഈ ചെയ്ത്ത്. രമണൻ ഫാൻസുകാർ തല്ലുമെന്ന് തോന്നിയതുകൊണ്ടാവും ചിത്രം അവസാനിപ്പിക്കുമ്പോൾ അവർക്കുകൂടിയും നന്ദി പറയുന്നുണ്ട് സംവിധായകൻ.

രണ്ടാം പകുതിയിലെ മൊത്തം കഥാപാത്രങ്ങളുടെയും എതാണ്ട് അവസ്ഥ ഇങ്ങനെ കഥയില്ലായ്മയാണ്.ചിത്രം ഒരു ലവ്‌സ്റ്റോറി പ്‌ളസ് ഫാമിലിപാക്ക് ആക്കണോ, അതോ ഒരു സൈക്കോ ത്രില്ലർ ആക്കണോ എന്നൊക്കെ മുടിഞ്ഞ കൺഫ്യൂഷനാണ് സംവിധായകന്. അതിനിടയിൽ ചില വില്ലന്മാരും മെലോഡ്രാമകളുമായി കോമഡിക്കൂട്ടം ഉണ്ടാക്കിയ എല്ലാ ഫ്രഷ്‌നസ്സും പൊളിച്ചടുക്കുന്നു. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറെന്നപേരിൽ അവസാനം ചിത്രം അവസാനിക്കുമ്പോൾ, ആദ്യപകുതിയിൽ നല്ലതു പറഞ്ഞ പ്രേക്ഷകരൊക്കെ തെറി പറയാൻ മൊബൈൽ എടുക്കുകയാണ്!

തട്ടിക്കൂട്ടിയ തിരക്കഥതന്നെയാണ് ഈ പടത്തിന്റെ പ്രധാനദോഷമെന്നതിനാൽ രചയിതാവുകൂടിയായ സംവിധായകൻ റാഫി തന്നെയാണ് ഈ പടത്തിന്റെ ദുർഗതിക്ക് പ്രധാന കാരണക്കാരൻ. റാഫിയുടെ കൈയിൽ നല്‌ളൊരു വൺലൈനിലുണ്ട്, അതിലേക്ക് മികച്ച താരങ്ങളെ പ്‌ളേസ് ചെയ്യാനുമറിയാം. പക്ഷേ തുടർന്നങ്ങോട്ട് എന്തുചെയ്യണമെന്ന് പിടിയില്ല. എത്ര ഹിറ്റുകൾ ഉണ്ടാക്കിയ സംവിധായകനായായും തിരക്കഥയിൽ മരുന്നില്‌ളെങ്കിൽ കമഴ്ന്നടിച്ച് വീഴുമെന്ന് ഇത് കാക്കാത്തൊള്ളായിരാമത്തെ ഗുണപാഠമാണ്.

നടിച്ചുതിമർത്ത് കോമഡിക്കൂട്ടം

പക്ഷേ രണ്ടാം പകുതിയിലെ അസംബന്ധങ്ങളിൽപെട്ട് കഥ ഉഴലുമ്പോഴും പടത്തെ ലൈവാക്കി നിർത്തുന്നത് നമ്മുടെ കോമഡിക്കൂട്ടം തന്നെയാണ്.കൂട്ടത്തിൽ മികച്ചത് ഷറഫുദ്ദീൻ തന്നെയാണ്.'കമ്മട്ടിപ്പാടത്തെ' ഗംഗയുടെ പകർന്നാട്ടത്തിലൂടെ, അവാർഡിന്റെ തിളക്കത്തിൽ നിൽക്കുന്ന വിനായകൻ ഇത്തരം ഒരു വേഷം കമ്മിറ്റ് ചെയ്തതും നന്നായി. അവാർഡ് നമ്മുടെ പല മികച്ച നടന്മാർക്കും കമേർഷ്യൽ സിനിമയിൽനിന്നുള്ള പുറത്തേക്കുള്ള വഴിയാണെന്നും മറന്നുപോകരുത്.

ഫഹദിന്റെ അണ്ടർപ്‌ളേ ഈ പടത്തിലും ശരിക്കും വിജയിച്ചിട്ടുണ്ട്. കോളജ് കുമാരന്മാരായും ഈ താരങ്ങളെയൊക്കെ കൊണ്ടുവന്നിട്ടും ആ പ്രായ വ്യത്യാസം ഫീൽ ചെയ്യുന്നില്ല.രണ്ടാം പകുതിയിലെ പല വിരസരംഗങ്ങളും ഫഹദ് ആയതുകൊണ്ട് മാത്രമാണ് പ്രേക്ഷകർ സഹിച്ചത്.'24കാതത്തിലെയും', 'ബാംഗ്‌ളൂർ ഡെയ്‌സിലെയും' നായകനെ ഫഹദ് പലപ്പോഴും ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും, സൂക്ഷ്മാഭിനയത്തിൽ ഗൗതമൻ വേറയാണ്. അതാണ് നുമ്മ പറഞ്ഞ നടന്റെ മിടുക്ക്!

ഫഹദിനെപ്പോലെ ഏതാണ്ട് ഒരു വർഷത്തെ ഗ്യാപ്പിനുശേഷമാണ് നായിക നമിതാപ്രമോദിനെയും മലയാളം സ്‌ക്രീനിൽ കാണുന്നത്. സാധാരണ ശാലീന സുന്ദരിയുടെ സ്റ്റീരിയോ ടൈപ്പുകളിൽ കുടുങ്ങിപ്പോവാറുള്ള ഇവർ, കിടിലൻ മേക്ക്ഓവറുമായി ഗോവൻ സുന്ദരിയായണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്.മറ്റുള്ളവരോട് കട്ടക്കക്ക് കട്ടക്ക് അഭിനയിച്ച് പിടിച്ചുനിൽക്കുന്നുമുണ്ട് നമിത.എതാനും രംഗങ്ങളിലെ ഉള്ളുവെങ്കിലും നടി സിൻഡ്രയും ഈ പടത്തിൽ നന്നായി ചിരിപ്പിക്കുന്നു.മലയാള സിനിമയിലെ അടുത്തകാലത്തെ മികച്ച കണ്ടത്തെലാണ് ഈ നടി.നടന്മാരിൽ വെറുപ്പിച്ചത് നമ്മുടെ രഞ്ജിപ്പണിക്കർ മാത്രമാണ്. കാശു നന്നായി കിട്ടുന്നുണ്ട് എന്നുകരുതി ഒരേതരം വേഷം എത്രകാലം ഒരാൾക്ക് ചെയ്യാൻ കഴിയും. അവസാനമായി ഒന്നാശിച്ചുപോവുന്നു.രണ്ടാംപകുതിയിലെ ചില രംഗങ്ങളിൽ ഒന്നുകൂടി എഡിറ്റ് ചെയ്തിരുന്നെങ്കിൽ.

വാൽക്കഷ്ണം: ഫഹദിന്റെ ചിത്രമെന്നാൽ എന്തോ വലിയ സീരിയസ് സംഭവമാണെന്ന മുൻവിധി പ്രേക്ഷകനുണ്ടെന്ന് തോനുന്നു. ഫഹദ്, റാഫിയുടെ കോമഡി മാസ്പടത്തിൽ വന്നിട്ട് എന്ത് ചെയ്യാനായെന്ന ചോദ്യം സാധാരണക്കാരിൽ മുഴച്ചു നിൽക്കുന്നുണ്ട്. റമദാൻ മാസത്തിന്റെയടക്കം ഒരു മാസത്തെ ഗ്യാപ്പിനുശേഷം വന്ന ഫെസ്റ്റിവൽ മൂഡുള്ള ചിത്രമായിട്ടും തീയേറ്ററിൽ ഈ പടത്തിന് വലിയ ആരവമില്ലാത്തതിന് കാരണം ഒരു പക്ഷേ കനത്ത മഴക്കൊപ്പം ഇതുമായിരിക്കാം. ഒരു വേഷവും തനിക്ക് വഷങ്ങാത്തതല്‌ളെന്ന് പെർഫോമെൻസിലൂടെ ഫഹദ് തെളിയിക്കുന്നുണ്ടെങ്കിലും.ഈ ചാപ്പയടിയിൽനിന്നുള്ള മോചനമായിരക്കണം ഫഹദ് എന്ന നടന് ഇനി വേണ്ടതും.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
എകെ ബാലൻ പാർട്ടി സെക്രട്ടറിയായില്ലെങ്കിൽ എൽഡിഎഫ് കൺവീനറാക്കി മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കും; വിവാദങ്ങളിൽപ്പെട്ട മന്ത്രിമാർ പലരും സ്ഥാനം ഒഴിയേണ്ടി വരും; സിപിഐക്ക് പകരം മാണിയെ മന്ത്രിസഭയിൽ എടുക്കാനും സാധ്യത; 19 മാസം കൊണ്ട് ഒരു മാറ്റവും വരുത്താൻ ആയില്ലെന്ന വിമർശനം ശക്തമാകവെ പാർട്ടി സമ്മേളനത്തിന് ശേഷം വരുന്നത് വമ്പൻ അഴിച്ചു പണി
കൊലയാളി സംഘത്തിൽ അഞ്ചുപേർ; ലക്ഷ്യമിട്ടത് കിട്ടുന്ന തക്കത്തിൽ കാലിന് വെട്ടി വീഴ്‌ത്താൻ; ഒരിക്കലും എഴുന്നേറ്റ് നടക്കരുതെന്ന് ഉറപ്പിച്ചു; കൊല പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെ; പിടിയിലായ പ്രതികളിൽ നിന്ന് നിർണായക മൊഴികൾ കിട്ടിയതോടെ പാർട്ടി ഗ്രാമങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് ഡിജിപി; ഡമ്മി പ്രതികളെന്ന് ആവർത്തിച്ച് കോൺഗ്രസ്
മാടമൺ ശ്രീനാരായണ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ കണ്ട് വാപൊളിച്ച് മുഖ്യമന്ത്രി; മുഖം കാണിച്ചിട്ട് പോകാനെത്തിയ പിണറായി വെള്ളാപ്പള്ളിയോട് സൗഹൃദം കാട്ടി ചെലവഴിച്ചത് ഒരു മണിക്കൂർ; ഒരു ക്ഷണത്തിലൂടെ ഗോകുലത്തെ വീഴ്‌ത്തിയും ബിജെപിയെ ഞെട്ടിച്ചും നിയമനാംഗീകാരങ്ങൾ ഉറപ്പിച്ചും എസ് എൻ ഡിപി നേതാവ്
താൻ ആദ്യമായിട്ടാണ് വിദേശ വനിതകളെ നേരിട്ടു കാണുന്നത്, അതുകൊണ്ട് അബദ്ധത്തിൽ ചെയ്ത് പോയതാണ്.. മാപ്പാക്കണം..!  കോവളം ബീച്ചിൽ വെച്ച് ഓസ്ട്രേലിയൻ സ്വദേശിനിയെ കടന്നു പിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി സജു പൊലീസിനോട് പറഞ്ഞത് ഇങ്ങനെ; ബീച്ചിലെത്തിയത് മുതൽ യുവാവ് സ്വഭാവ വൈകൃതം പ്രകടിപ്പിരുന്നതായി നാട്ടുകാർ
വി ടി ബൽറാമിനോട് കലിപ്പു തീരാതെ സിപിഎം സൈബർ പോരാളികൾ; ഇത്തവണ സോഷ്യൽ മീഡിയയിൽ പ്രചരണം കുടുംബവീട് ചൂണ്ടിക്കാട്ടി എംഎൽഎയുടെ 'ആഡംബര വസതി' എന്ന നിലയിൽ; ഡോക്ടറും എൻജിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരുമായ ആറ് മക്കൾ അടങ്ങുന്ന കുടുംബത്തിന് ഒരു മാസം തന്നെ 20 ലക്ഷത്തോളം വരുമാനം ഉണ്ടെന്ന് പറഞ്ഞ് വായടപ്പിക്കുന്ന മറുപടി നൽകി ബൽറാം; കണ്ണടച്ചു തുറക്കുന്ന വേഗതയിൽ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിൽ ഓഡിറ്റിങ് നടത്തിയോ എന്നും ചോദ്യം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ