1 usd = 64.24 inr 1 gbp = 90.05 inr 1 eur = 79.74 inr 1 aed = 17.49 inr 1 sar = 17.13 inr 1 kwd = 214.86 inr

Feb / 2018
19
Monday

ജാഡ +അരവട്ട്+വെറുപ്പിക്കൽ= സോളോ; ശിവനും പഞ്ചഭൂതങ്ങളുമായി ഒരു പരീക്ഷണ പ്രഹസനം; കരിയറിലെ ഏറ്റവും മോശമായ ചിത്രങ്ങളിലൊന്നിന് തലവെച്ച് ദുൽഖർ; ഇത് കട്ട ഫാൻസു പോലും കൂക്കുന്ന ചിത്രം

October 06, 2017 | 06:43 AM | Permalinkഎം മാധവദാസ്

രു ചലച്ചിത്രത്തിൽ തന്നെ നാലുകഥകൾ.  ഈ കഥകളാവട്ടെ പരമശിവ സങ്കൽപ്പത്തിന്റെയും പഞ്ചഭൂതങ്ങളടെയും പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയത്. തീർന്നില്ല ബിജോയ്‌നമ്പ്യാർ എന്ന ബോളിവുഡ്ഡിൽനിന്ന് മല്ലുവുഡ്ഡിലേക്ക് വന്ന സംവിധായകന്റെ പരീക്ഷണം.ഓരോകഥകളും നാലുവർഷം മുന്നിലേക്കോ പിന്നിലേക്കോ പോയാണ് പൂർത്തീകരിക്കപ്പെടുന്നത്. പറയുമ്പോൾ വലിയ സംഭവും പരീക്ഷണവുമൊക്കെയായി തോന്നാമെങ്കിലും, ദുൽഖറിനെപ്പോലെ ഒരു കരിസ്മാറ്റിക്ക് നായകനെ കിട്ടിയിട്ടും സോളായിലെ നാലുകഥകളും അൽപ്പംപോലും മികവ് പുലർത്തുന്നില്ല. കാശുകൊടുത്ത് ടിക്കറ്റെടുക്കുന്ന പ്രേക്ഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കുന്ന പടപ്പാണിത്. ഒപ്പം അറുബോറും.

ശിവനും പഞ്ചഭൂതവുമൊന്നൊക്കെ പറഞ്ഞ് തുടങ്ങുന്ന തിരക്കഥകളെല്ലാം പഴഞ്ചനും തനിയാവർത്തനങ്ങളുമാണ്.ദൂർബലമായ തിരക്കഥയിൽ കെട്ടി ഉയർത്തിയ ഇവ ഓരോന്നും പ്രേക്ഷകന്റെ ക്ഷമയെ വല്ലാതെ പരീക്ഷിക്കുന്നു.പിന്നെയുള്ളത് അതിബുദ്ധിജീവി ജാഡയാണ്.എന്റെമ്മോ താങ്ങാനാവില്ല. ( അടുത്തകാലത്ത് ഇറങ്ങിയ പ്രഥ്വീരാജ് ചിത്രം ടിയാനിലാണ് ഇതുപോലെ ജാഡ കണ്ടത്) എന്തെല്ലാമേ, കാട്ടിക്കൂട്ടുന്നുണ്ട്. പക്ഷേ ഒന്നും ഏശുന്നില്ല.

വല്യവല്ല എന്തൊക്കെയേ കാര്യങ്ങളാവാം സംവിധായകൻ ഉദ്ദേശിച്ചത്. പക്ഷേ നമ്മുടെ ബുദ്ധിക്കുറവുകൊണ്ടാവാം പലതും ഉൾക്കൊള്ള്ളാൻ കഴിയുന്നില്ല. സലീകുമാർ പറഞ്ഞതുപോയെ 'ചിലപ്പോൾ എല്ലാറ്റിനും വല്യ അർഥങ്ങൾ ഉണ്ടാവും'. ബോളിവുഡിൽ സെയ്ത്താൻ, ഡേവിഡ് , വാസിർ എന്നീ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്റെ മാതൃഭാഷയിലേക്കുള്ള കടന്നുവരവ് അദ്ദേഹത്തിന്റെ പരീക്ഷണ ത്വരയിൽപ്പെട്ട് തകർന്നടിയുന്ന കാഴ്ചയാണ് സോളാ.ഇതിന് തലവെച്ചുകൊടുത്ത ദൂൽഖർ ആവട്ടെ തന്റെ കരിയറിലെ ഏറ്റവും മോശമായ ചിത്രങ്ങളിലൊന്നിന്റെ ഭാഗമാവുകയും ചെയ്തു.

ജാഡയിൽ ചാലിച്ച ദുരന്തം

മലയാള സിനിമയിൽ എറ്റവും കൂടുതൽ ആരാധകരുള്ള യുവ നടനാണ് ദുൽഖർ. തന്റെ പിതാവ് മമ്മൂട്ടിയെപോലെയല്ല, മിനിമം ഗ്യാരണ്ടി പുലർത്തുന്നവയായിരുന്നു ദുൽഖറിന്റെ സമീപകാല ചിത്രങ്ങൾ. പക്ഷേ ഇത്തവണ അതെല്ലാം തകർന്നു.

ഡി.ക്യൂ നാലു വ്യത്യസ്ത റോളുകളിൽ എത്തുന്നുവെന്നതും പ്രതീക്ഷ വർധിപ്പിച്ചു.ട്രെയിലറും പാട്ടുകളും കണ്ട് ഏറെ പ്രതീക്ഷയോടെയയായിരുന്നു ആദ്യഷോയ്ക്ക് 'കുഞ്ഞിക്കയുടെ' ആരാധകർ എത്തിയത്.എന്നാൽ വർണ്ണക്കടലാസ് പറത്തിയും ആർത്തുവിളിച്ചും മുന്നേറിയ ഫാൻസിന്റെ ആവേശം ആദ്യ പത്തുമിനിട്ടിൽ തന്നെ അവസാനിച്ചു.

രഞ്ജിത്ത് ഒരുക്കിയ കേരളാകഫേ,അമൽനീരദ് നിർമ്മിച്ച അഞ്ചുസുന്ദരികൾ,അടൂരിന്റെ നാലുപെണ്ണുങൾ തുടങ്ങിയ ചിത്രങ്ങളെപ്പോലെ ഒരു ചലച്ചിത്ര സമാഹാരമാണ് സോളോ. എന്നാൽ മേൽപ്പറഞ്ഞവയിലൊക്കെ ചില ചിത്രങ്ങൾക്ക് ആത്മാവ് ഉണ്ടായിരുന്നെങ്കിൽ സോളോ ഒരു സമ്പുർണ്ണ ദുരന്തമാണെന്ന് മാത്രം.

അമിഷ് ത്രിപാഠി രചിച്ച ശിവപുരാണം സീരീസിൽ ആകൃഷ്ടനായതുകൊണ്ടാവണം ബിജോയ് നമ്പ്യാർ ഇത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങിയത്.പ്രണയവും പ്രതികാരവും സംഹാരവും നിറയുന്ന വിവിധ ശിവഭാവങളിലേക്ക് ദുൽഖറിന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുന്നു. ( ഈ വൺലൈനിലായിരിക്കണം ദുൽഖർ വീണത്) പ്രമേയം പലതാവുമ്പോഴും ശിവ സങ്കൽപ്പമാണ് ഇവയെ ഒരു ചരടിലത്തെിക്കുന്നത്.ശേഖർ, ത്രിയോക്,ശിവ, രുദ്ര എന്നിങ്ങനെ ശിവന്റെ പേരുകളിലാണ് ഓരോ ദുൽഖർ കഥാപാത്രങ്ങളും സ്‌ക്രീനിലത്തെുന്നത്.

ജലം,വായു,അഗ്‌നി,ഭൂമി എന്നിങ്ങനെ നാലുഭൂതങ്ങളെ പാത്രങ്ങളാക്കുകയാണെന്നാണ് സംവിധായകന്റെ അവകാശ വാദം.ശേഖറിന്റെ കഥ പറയുന്ന ആദ്യ ചിത്രത്തിൽ മഴയായും കടലായുംമെല്ലാം ജലം സജീവ സാന്നിധ്യമാക്കിയിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളിൽ വായുവും അഗ്‌നിയുമൊക്കെ എങ്ങനെയാണ് പാത്രമാവുന്നതെന്ന് ചോദിച്ചാൽ, മുകളിലേക്ക് നോക്കി ശിവഭഗവാനോട് തന്നെ ചോദിക്കേണ്ടി വരും.കഥാപാത്രങ്ങൾ ചവിട്ടി നിൽക്കുന്നത് മണ്ണിലായതുകൊണ്ടും അവർ ശ്വസിക്കുന്നതുകൊണ്ടും ചില തീപ്പിടുത്തങ്ങൾ ഉള്ളതുകൊണ്ടും അഗ്‌നിയും ഭൂമിയും വായുവുമെല്ലാം ഉൾപ്പെടുന്നുവെന്ന് ആശ്വസിക്കാം!

പ്രണയവും, പ്രണയനഷ്ടവുമാണ് രണ്ടു കഥകളുടെ പ്രമേയം. മറ്റ് രണ്ട് കഥകളുടെ കേന്ദ്രം പ്രതികാരവും. ( നോക്കുക പുതുമ തൊലിപ്പുറമേയുള്ളൂ. ഇതൊക്കെ നാം എത്ര കണ്ടതാണ്) ഓരോ കഥകളം തുടങ്ങുന്നതിന് മുമ്പ് ശിവന്റെ രേഖാചിത്രങ്ങളും വായു, അഗ്‌നി, ഭൂമി, ജലം എന്നിവയെക്കുറിച്ചുള്ള ചില ശ്‌ളോകങ്ങളും കേൾക്കാം.എന്തൊരു വ്യത്യസ്തത!

കട്ട ഫാൻസുപോലും കൂക്കുമ്പോൾ!

അന്ധയായ നായിക രാധികയുടെയും (ധൻസിക) വിക്കുള്ള ശേഖറിന്റെയും തീവ്ര പ്രണയമാണ് ആദ്യ കഥ. കാണികൾക്കിതിൽ ഒരു ചുക്കും തോന്നില്ല. പക്ഷേ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും വ്യത്യസ്ത ഭാവങ്ങൾ പകർത്തുകയാണ് നമ്മുടെ സംവിധായകൻ.ഒഴുക്കൻ മട്ടിൽ കഥപറഞ്ഞുപോവുന്ന ഈ ഭാഗം പ്രത്യേകിച്ച് ഒരു വികാരങ്ങളും പകർന്നുനൽകാതെ അങ്ങനെ കടന്നുപോവും.കവി ഉദ്ദേശിച്ചത് എന്താണെന്ന്, വ്യക്തതയോടെ പറയാൻപോലും സംവിധായകന് കഴിഞ്ഞിട്ടില്ല.

രണ്ടാം കഥയിൽ ത്രിലോക് എന്ന ഡോക്ടറാണ് ദുൽഖർ.ആയിഷ (ആരതി വെങ്കിടേഷ്) എന്ന തന്റെ പ്രണയിനിയെ നഷ്ടപ്പെടുത്തിയവഗ്ഗേരാടുള്ള ത്രിലോകിന്റെ പ്രതികാരമാണ് ചിത്രം.ഇത്തരം കഥകൾ നിരവധി തവണ കേട്ടതിനാൽതന്നെ വലിയ പുതുമയൊന്നും പ്രേക്ഷകന് സമ്മാനിക്കുന്നില്ല.ഈ സമാഹാരത്തിൽ ഭേദപ്പെട്ട രീതിയിൽ ഒരുക്കിയ ഒരു ഭാഗവും ഇതുതന്നെയാണ്.

മൂന്നാമത്തെ കഥയിൽ ശിവൻ എന്ന ക്വട്ടേഷൻ സംഘാംഗമാണ് ദുൽഖർ.പിതാവിന്റെ കൊലക്ക് പ്രതികാരം ചെയ്യാനായി മുംബൈയിലത്തെുന്ന ശിവന്റെ ജീവിതമാണ് ഇതിൽ പറയുന്നത്.കുറേ വെടിവെപ്പും മററുമുള്ളതിനാൽ ഉറങ്ങുന്ന പ്രേക്ഷകരെ ഉണർത്താൻ ഈ ഭാഗത്തിന് സാധിക്കുന്നുണ്ട്.

അവസാന ചിത്രവും പ്രണയമാണ്. രുദ്രനെന്ന പട്ടാളക്കാരന്റെ കഥ.രുദ്രന്റെയും അക്ഷരയുടെയും ( നേഹാ ശർമ്മ) പ്രണയം പ്രേക്ഷകരുടെ ക്ഷമ ശരിക്കും പരീക്ഷിക്കുന്നു.അതിവിരസമായ രംഗങ്ങൾ, നാടകത്തിലേതുപോലുള്ള ഡയലോഗുകൾ, കെട്ടുറപ്പില്ലാത്ത കഥ, ഏങ്ങനെയെങ്കിലും ഒന്ന് തീർന്നുകിട്ടിയാൽ മതിയെന്ന് തോനുന്നു നിമിഷങ്ങൾ.ഗൗരവം നിറഞ്ഞ രംഗങ്ങളിൽ പോലും പ്രേക്ഷകർ കൂക്കിവിളിക്കണമെങ്കിൽ, അതും കട്ട ഫാൻസ് , എത്ര ബോറായിരിക്കുമെന്ന് ഓർക്കണം.

പഞ്ചഭൂതങ്ങളുടെയും ശിവന്റെയും പിന്നാലെ ഓടിത്തളർന്ന പ്രേക്ഷകരെ ഒരു വഴിക്കാക്കിക്കൊണ്ടാണ് ബിജോയ് നമ്പ്യാരുടെ പരീക്ഷണ ഗാഥ അവസാനിക്കുന്നത്.നാലുവർഷം മുന്നോട്ടും പിന്നോട്ടും പോവുന്ന ആഖ്യാനങ്ങളുടെ അവസാനമത്തെുമ്പോൾ 'ഞങ്ങളുടെ പത്ത്വർഷം നിങ്ങൾ പോക്കിയെല്ലോ' എന്നൊരു പ്രേക്ഷക വിലാപവും കേട്ടു.'

ബിജോയ് നമ്പ്യാർ ധന്യാ സുരേഷ്, ശ്രീദേവി തുടങ്ങിയവർ നേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.സോളോയുടെ തകർച്ചയിൽ പ്രധാന പ്രതികളും ഇവർ തന്നെ.പന്ത്രണ്ടോളം സംഗീതസംവിധായകർ ഒന്നിച്ചിട്ടും കേൾക്കാൻ ഇമ്പമുള്ള ഒരു ഗാനംപോലും ചിത്രത്തിലില്ല. മധുനീലകണ്ഠൻ, ഗീരീഷ് ഗംഗാധാരൻ, സേജൽ ഷാ എന്നിവരാണ് ഛായാഗ്രാഹകർ.

എന്നാലും ദുൽഖറിനെക്കൊണ്ട് ആവുന്നതൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. ദുൽഖറിന്റെ കുഴപ്പമാണ് ചിത്രത്തെ ബാധിച്ചതെന്ന് ആർക്കും പറയാനൊക്കില്ല. പക്ഷേ പാത്ര സൃഷ്ടിയിലെ വൈകല്യങ്ങൾ കാരണം അവയൊന്നും ഏറ്റിട്ടില്ല. നാലുനായികമാരും സാമാന്യം ബോറ് എന്നേ പറയാൻ കഴിയൂ.പരീക്ഷണങ്ങളാവാം.പക്ഷേ അത് ഒരു പരിധിക്ക് നിൽക്കണം എന്നേ ഒരു സാധാരണ പ്രേക്ഷകന് പറയാനുള്ളൂ. എന്റെ ശിവനേ എന്ന് നിലവിളിച്ചാണ് പലരും തീയേറ്റർ വിടുന്നതും!

വാൽക്കഷ്ണം: ന്യൂജൻ സിനിമകളെ പരിഹസിക്കാൻ സാധാരണ പറയാറുള്ളതാണ് കഞ്ചാവ് പടങ്ങളെന്ന്. പക്ഷേ ഈ ചിത്രത്തിന്റെ വാലും തലയുമില്ലാത്ത രീതികണ്ടപ്പോൾ ശരിക്കും കഞ്ചാവടിച്ചുതന്നെയാണോ പടമെടുത്തതെന്ന് തോന്നിപ്പോകുന്നു. ശിവമൂലിയെന്നും ശിവഗുളികയെന്നുമൊക്കെപ്പറഞ്ഞ് നല്ല ഒന്നാന്തരം കഞ്ചാവ് ലേഹ്യം, നോർത്തിലൊക്കെ സുലഭമാണെന്നതും മറക്കാൻ കഴിയില്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഓരോ പോസ്റ്റിനും പത്തും പതിനഞ്ചും ലക്ഷം ലൈക്ക്‌സും ആയിരക്കണക്കിന് ഷെയറും; ഇൻസ്റ്റാഗ്രാമിൽ വീഡിയോയും ഫോട്ടോയും ഇട്ട് സമയം കളയാതെ ബ്രാൻഡ് പ്രമോഷൻ ആരംഭിച്ച് പ്രിയ വാര്യർ; സിനിമ പുറത്തിറങ്ങും മുമ്പ് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന മോഡലായി മാറി മലയാളി പെൺകുട്ടി; കൈനിറയെ പണവുമായി എതിരേൽക്കുന്നത് അന്താരാഷ്ട്ര ബ്രാൻഡുകൾ; സോഷ്യൽ മീഡിയ കടിഞ്ഞാൺ വൻകിട ഏജൻസിയുടെ നിയന്ത്രണത്തിൽ
കൊട്ടാരക്കരയിലെ ഡോക്ടറെ പറ്റിച്ച് ഒന്നരക്കോടിയുമായി കടന്നു; മകളെ ഓട്ടോ ഡ്രൈവറുമായി ലിവിങ് ടുഗദറിനയച്ച് സ്വത്തുക്കൾ തട്ടിയെടുത്ത് മുങ്ങി; പറഞ്ഞു പറ്റിച്ചു കെട്ടിയ ജെറി ഡേവിഡിന്റെ വീടും സ്വത്തം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘവുമായെത്തി അക്രമവും; വിവാഹത്തട്ടിപ്പുകാരി ആലിസ് ജോർജ്‌ വീണ്ടും പിടിയിൽ
ഗുണ്ടകളെ പുറത്തു കണ്ടാൽ വെടിവയ്ക്കും; യോഗി അധികാരമേറ്റ ശേഷം നടന്നത് 1240 ഏറ്റുമുട്ടലുകൾ; വെടിവയ്‌പ്പിൽ മരിച്ച് വീണത് 40 കൊടും ക്രിമിലുകൾ; അകത്തായത് 2956 പേരും; ജാമ്യം പോലും വേണ്ടെന്ന് വച്ച് ജയിലിൽ അഭയം തേടി ഗുണ്ടാത്തലവന്മാർ; കണ്ടുകെട്ടിയത് 147 കോടിയുടെ ഗുണ്ടാ സ്വത്തും; യുപിയിൽ ഗുണ്ടാരാജിന് വിരാമമിടുന്ന ആദിത്യനാഥിന്റെ ഇടപെടൽ ഇങ്ങനെ
എടയന്നൂരിനെ കുരുതിക്കളമാക്കിയതിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആണയിട്ട പി.ജയരാജൻ ഇനി എന്തുന്യായം പറയും? പിണറായിക്കും ജയരാജനും ഒപ്പമുള്ള പ്രതികളുടെ ചിത്രങ്ങൾ പുറത്ത്; മാലൂർ സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങിയതെല്ലെന്നും തങ്ങൾ പിടികൂടിയതാണെന്നും അന്വേഷണസംഘം; വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും; കസ്റ്റഡിയിലായവർ ഷുഹൈബിനോട് പകയുള്ളവരല്ലെന്നും ഇവർ ഡമ്മി പ്രതികളെന്നും കെ.സുധാകരൻ
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്തതിന് ശകാരിച്ച് പി ജയരാജൻ; ടിപി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ക്ഷണക്കത്ത് ഫേസ്‌ബുക്കിൽ ഇട്ടത് വിവാദമായതോടെ വീണ്ടും ശാസിച്ചു; കണ്ണൂരിലെ പാർട്ടിയുടെ സൈബർ പ്രചാരകനായി ഉപയോഗിച്ച ആകാശ് തില്ലങ്കേരിയെ പുറത്താക്കാതെ പാർട്ടി കാത്തുസൂക്ഷിച്ചത് ഷുഹൈബിനെ തീർക്കാനോ? ആർഎസ്എസ്സുകാരനെ കൊന്ന കേസിലെ പ്രതി കോൺഗ്രസ്സുകാരനെ വെട്ടിനുറുക്കിയ കേസിലും പ്രതിയാകുമ്പോൾ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ സുജാ കാർത്തികയുടെ പേര്; പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്; നടിയെ ആക്രമിച്ച കേസ് പുതിയതലത്തിൽ ചർച്ചയാക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടും; വ്യാജ പ്രചരണമെന്ന് പറഞ്ഞ് ദിലീപ് ക്യാമ്പും
ഒടുവിൽ പ്രവാസി ഇന്ത്യാക്കാരും നരേന്ദ്ര മോദിയെ കൈവിട്ടോ? ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും സ്റ്റേഡിയം പകുതിയും കാലിയായതിൽ നിരാശപ്പെട്ട് ബിജെപി വൃത്തങ്ങൾ; ലക്ഷങ്ങളെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് ആയിരങ്ങൾ മാത്രം; ലണ്ടനിലും ദുബായിലും വാഷിങ്ടണിലും കണ്ട ആവേശം നഷ്ടപ്പെടുത്തിയതിൽ മോദിക്കും നിരാശ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ