1 usd = 68.25 inr 1 gbp = 91.19 inr 1 eur = 79.90 inr 1 aed = 18.56 inr 1 sar = 18.20 inr 1 kwd = 226.07 inr

May / 2018
25
Friday

വൈറ്റ് അഥവാ വെണ്ണക്കൽ പതിച്ച വിസർജനാലയം! ഇത് മമ്മൂട്ടിയുടെ ചീപ്പ് ഫാഷൻപരേഡ്; ബോറടിമൂലം പോക്കിമോൻഗെയിമുമായി പ്രേക്ഷകർ തീയേറ്റിൽ കയറേണ്ട അവസ്ഥ; പ്രിയ മമ്മുക്ക ഈ ചീപ്പ് താരക്കളി തന്നെയല്ലേ മലയാള സിനിമയുടെ ശാപം

July 30, 2016 | 12:03 PM IST | Permalinkവൈറ്റ് അഥവാ വെണ്ണക്കൽ പതിച്ച വിസർജനാലയം! ഇത് മമ്മൂട്ടിയുടെ ചീപ്പ് ഫാഷൻപരേഡ്; ബോറടിമൂലം പോക്കിമോൻഗെയിമുമായി പ്രേക്ഷകർ തീയേറ്റിൽ കയറേണ്ട അവസ്ഥ; പ്രിയ മമ്മുക്ക ഈ ചീപ്പ് താരക്കളി തന്നെയല്ലേ മലയാള സിനിമയുടെ ശാപം

എം മാധവദാസ്

താരാധിപത്യം എന്ന സാധനം മലയാള സിനിമയിൽനിന്ന് പതുക്കെ ഇല്ലാതാവുകയാണെന്ന് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയചിത്രമായ വൈറ്റിന്റെ ആദ്യദിനത്തിന്റെ പ്രദർശനം കണ്ടപ്പോൾ തോന്നിയത്. ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന്റെ യാതൊരു ആരവവും ആഘോഷവും തീയേറ്ററുകളിൽ ഇല്ല. റിലീസ് ഡേറ്റ് മാറിയതുകൊണ്ടാവണം ചിത്രം വിജയിക്കുമെന്ന് കട്ട മമ്മൂട്ടി ഫാനുകൾക്കുപോലും ഉറപ്പില്ലായിരുന്നു.ആദ്യ ദിനംതന്നെ ഒരു ഓളവുമില്ല.ഈ പാഠം ആദ്യ ഉൾക്കൊള്ളേണ്ടത് മമ്മൂട്ടിയേപ്പോലുള്ള സൂപ്പർതാരങ്ങൾ തന്നെയാണ്.'എന്റെ തലയും എന്റെ ഫുൾഫിഗറും' കാണാൻവേണ്ടി മാത്രം ഇനി തീയേറ്ററിൽ ആളത്തെില്‌ളെന്ന് ഉറപ്പ്.പടം നന്നായില്‌ളെങ്കിൽ സൂപ്പർസ്റ്റാറിന്റെ മിനിമം ഗ്യാരണ്ടിയും നഷ്ടമാവും.പക്ഷേ പ്രക്ഷകർക്ക് അത് മനസ്സിലായെങ്കിലും മമ്മൂട്ടിക്കും അദ്ദേഹത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന എർത്തുകൾക്കും ഇക്കാര്യം പിടികിട്ടിയിട്ടില്ല. അവർ ഇപ്പോഴും താരത്തിനുവേണ്ടി എന്ത് എഴുതിവച്ചാലും പ്രേക്ഷകർ സഹിക്കുമെന്ന പ്രതീക്ഷയിലാണ്. അത്തരം അന്തക്കമ്മി വികൃതമനസ്സുകളുടെ സൃഷ്ടിയാണ് വൈറ്റ് എന്ന ഈ പടം.

ചിത്രം തീർന്നപ്പോൾ അന്തിച്ചുപോയി.ഇതിനെയാക്കെ ഇപ്പോഴും നമ്മുടെ നാട്ടിൽ സിനിമയെന്നാണെല്ലോ വിളിക്കുന്നത്. ഒരു പുതുമയുമില്ലാത്ത ഒരു വളിപ്പ് കഥയിലേക്ക്, വിവിധ വേഷങ്ങളിൽ കളർഫുള്ളായി മമ്മൂട്ടിയെ കെട്ടിയിറക്കിയുള്ള ഫാഷൻ പരേഡ്! സുന്ദരിയായ ബോളിവുഡ്ഡ് നായിക ഹുമ ഖുറൈശിയും, ലണ്ടൻ നഗരത്തിന്റെ പശ്ചാത്താലവും കൂടിയാവുമ്പോൾ ചിത്രത്തിന്റെ ബാഹ്യസൗന്ദര്യം വർധിക്കുന്നുണ്ട്. ആ പുറംമോടിയിലാണ് സംവിധായകൻ ഉദയ് ആനന്ദൻ വീണുപോയതെന്ന് തോനുന്നു.( രഞ്ജിത്തിന്റെ കേരളാ കഫേയിലെ 'മൃത്യുഞ്ജയം' എന്ന കൊള്ളാവുന്ന പടം ചെയ്ത ആളാണ് കക്ഷി). കക്കൂസിന് ഇറ്റാലിയൻ മാർബിൾ വച്ചപോലയായിപ്പോയി ഈ മിനുക്കലൊക്കെയെന്ന് പറയാതിരിക്കാൻ വയ്യ. ഒന്നിനും കൊള്ളാത്ത കഥയും ചത്ത തിരക്കഥയും ബോറൻ ഡയലോഗുകളും അരോചകമായ പശ്ചാത്തല സംഗീതവുമൊക്കെയായി പ്രേക്ഷകരുടെ ക്ഷമപരീക്ഷിക്കുന്ന ഈ പടത്തെ രക്ഷിക്കാൻ മമ്മൂട്ടിയുടെയും ഹുമാ ഖുറൈശിയുടെയും ഗ്‌ളാമറിനും,അമർജീത്ത് സിങ്ങിന്റെ കാമറ ഒപ്പിയെടുത്ത ലണ്ടൻ നഗരത്തിന്റെ മനോഹരമായ കാഴ്ചകൾക്കോ കഴിയില്ല.കുറ്റം മാത്രം പറയുരുതല്ലോ, ഈ പടത്തിൽ പ്രേക്ഷകർക്കുള്ള ഏക ആശ്വാസം ലണ്ടൻ നഗരത്തിന്റെ ചില മനോഹര ദൃശ്യങ്ങളാണ്.അപ്പോൾ ഒരു സിനിമയെന്ന അവസ്ഥ വിട്ട് സന്തോഷ് ജോർജ് കുളങ്ങരയുടെ അവതരണം കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് നാം പ്രതീക്ഷിച്ച് പോവുന്നിടത്താണ് സംവിധായകന്റെ പരാജയവും.ഇറോസ് ഇന്റർ നാഷണൽപോലൊരു വലിയ നിർമ്മാണകമ്പനിയുടെ പിന്തുണയും, മമ്മൂട്ടിയെപ്പോലുള്ള ഒരു മെഗാ സ്റ്റാറിനെയും കിട്ടിയിട്ടും ഈ രീതിയിൽ ചളമായ ഒരു പടമെടുത്തുവച്ച ഇതിന്റെ അണിയറക്കാരോട് സഹതാപമാണ് തോനുന്നത്.ഒരു തീമുമില്ലാതെ ഇതുപോലെ കോടികൾ ചെലവിട്ട,് (ഇതിന്റെ വൺലൈൻ ഒരു സ്‌കൂൾകുട്ടിയോട് പറഞ്ഞാൽപോലും അറിയാം പടം പൊട്ടുമെന്ന്) എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർമോഡലിൽ പടം പിടക്കുമ്പോഴാണ് കള്ളംപ്പണം വെളുപ്പിക്കാനാണോ ഈ പരിപാടിയെന്നൊക്കെ സംശയമുണ്ടാവുന്നത്.

ഒരു വളിപ്പൻ മെലാഡ്രാമയിൽ ഇഴഞ്ഞു നീങ്ങുന്ന പടം

വേദനിക്കുന്ന കോടീശ്വരൻ മോഡലിലെ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ നാം എത്രയോ കണ്ടതാണെല്ലോ. അതുപോലൊന്നാണ് വൈറ്റിലെ പ്രകാശ് റോയും. പതിവ്‌പോലെ ആൾ ലണ്ടനിലെ കോടീശ്വരനാണ്. ഭാര്യ മരിച്ച ദുഃഖത്താലും പ്രത്യേകിച്ചൊരു ചിറ്റലില്ലാത്തത്തിനാലും ലണ്ടൻ നഗരത്തിലൂടെ വെള്ളമടിച്ചും ചൂതുകളിച്ചും ജീവിതം തീർക്കുകയാണിയാൾ. (ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന സിദ്ദീഖ് ചിത്രത്തിൽ മോഹൻലാലിനും ഇതേ വേഷമായിരുന്നു)ഇടക്കിടെ പരസ്പരബദ്ധമില്ലാതെ ഇംഗ്‌ളീഷിൽ ഫിലോസഫി പറയുന്ന അസുഖം കൂടിയുണ്ട്. അവസരമല്ല തെരഞ്ഞെടുപ്പാണ് ജീവിതമെന്നൊക്കെ തത്വചിന്തപറയുന്നയാൾ തൊട്ടടുത്ത നിമിഷം തന്നെ അതിന് വിപരീതമായ ഒരു ഡയലോഗോ, പ്രവർത്തിയോ നടത്തും! (വൈറ്റ് എന്ന ഈ പടത്തിന്റെ പേരുതന്നെ വലിയൊരു തത്വചിന്താപരമായ കണ്ടത്തെലാണ്.ജീവിതം ഒന്നും എഴുതാത്ത ഒരു വെളുത്ത പുസ്തകമാണെന്ന പ്രകാശ് റോയിയുടെ കണ്ടത്തെലിൽ നിന്ന്!) അതായത് എങ്ങനെയാണ് മമ്മൂട്ടിയിലെ നായകനെ കാസ്റ്റ് ചെയ്യേണ്ടതെന്ന് സംവിധായകനും തിരക്കഥയൊരുക്കിയതായി ചിത്രത്തിൽ പേരുകാണുന്ന പ്രവീൺ ബാലകൃഷ്ണനും, നന്ദിനി വൽസലനും അറിയില്ല.

കോടീശ്വരൻ നായകനായിപ്പോയതുകൊണ്ട് അയാൾ സ്വഭാവികമായും ഉദാരമതിയും ആയിരിക്കണമെല്ലോ.ലക്ഷങ്ങൾ കൊണ്ട് ചൂതാടുന്നതിനൊപ്പം, പാവപ്പെട്ടവർക്ക് അമ്പത്‌ലക്ഷത്തിന്റെയൊക്കെ ചെക്ക് വെറുതെ എഴുതിക്കൊടുത്ത് വടിപോലെ നിന്നുകളയും!

ഇങ്ങനെ പ്രകാശ് റോയ് കുടിച്ചും കളിച്ചും, ആഡംബര കാറോടിച്ചും, വിലകൂടിയ വസ്ത്രങ്ങളിട്ട് സുന്ദരനായും ലണ്ടൻ തെരുവിലൂടെ കവാത്ത് നടത്തി ജീവിക്കുന്ന കാലത്താണ്, അതിസുന്ദരിയായ നമ്മുടെ നായിക റോഷ്ണി മേനാൻ (ഹുമ ഖുറൈശി) ലണ്ടനിൽ ഒരു സ്‌ഫോട്വെയർ സ്ഥാപനത്തിൽ ജോലിക്കത്തെുന്നത്. പതിവുപോലെ കുടിച്ച് മത്തായി ആത്മഹത്യക്ക് ഒരുങ്ങുന്ന നായകനെ നായിക രക്ഷിക്കുന്നു.അതോടെ അയാൾ അവളുടെ പിറകെ കൂടുന്നു. തന്റെ മരിച്ചുപോയ ആദ്യഭാര്യയുടെ മുഖ സാദൃശ്യമാണ് ഇതിന് കാരണമെന്ന 'ഫീകരമായ' സസ്‌പെൻസ് പ്രേക്ഷനെ കാത്തിരക്കുന്നുണ്ട്! ഒരു സ്ത്രീക്കും താങ്ങാനാവാത്ത ധിക്കാരപരമായ പെരുമാറ്റമാണ് പ്രകാശ് റോയിയുടേത് എങ്കിലും പ്രത്യേകിച്ചൊരു കാരണവും കൂടാതെ നായിക നായനിലേക്ക് അടുക്കുന്നു.അല്ല, മമ്മൂട്ടി നായകനാവുമ്പോൾ അങ്ങനെ വന്നില്‌ളെങ്കിലേ അത്ഭുദമുള്ളൂ. അതിന് കഥയിൽ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. തുറന്ന് പറയട്ടെ മ്മൂട്ടി സാർ, താങ്കളടക്കം ഇപ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഈ ചീപ്പ് സ്റ്റാർഡം തന്നെയാണ് മലയാള സിനിമയുടെ ശാപം!

ആദ്യഭാര്യയുമായി താൻപോയ ഇടങ്ങളിലേക്ക് റോഷ്ണിയുമായി നായകൻ നടത്തുന്ന രണ്ടാം യാത്രയുടെ ചില ഭാഗങ്ങൾമാത്രമാണ് ചിത്രത്തിൽ അൽപ്പമെങ്കിലും ത്രില്ലിങ്ങ് ആയി തോനുന്നുത്, എല്ലാം ആവർത്തിക്കുന്ന പ്രകാശ് ഒടുവിൽ, തന്റെ ഭാര്യ മരിക്കാനിടയാക്കിയ അപകടവും ആവർത്തിക്കുമോ എന്ന് ചോദിക്കുന്നിടത്ത് സിമയുടെ ഭാവം മാറുന്നുണ്ട്. സത്യത്തിൽ ഈ രീതിയിൽ ഒരു സൈക്കോ ത്രില്ലർ എന്ന മൂഡിൽ വികസിപ്പിച്ചാൽ വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം ആവുമായിരുന്നു വൈറ്റ്. അങ്ങനെയാണെങ്കിൽ, എപ്പോൾ എന്ത് പ്രവർത്തിക്കും എന്നറിയാത്ത നായകന്റെ വൈരുധ്യ സ്വഭാവങ്ങൾക്കും ഒരു വിശദീകരണം ഉണ്ടാവുമായിരുന്നു. പക്ഷേ സംവിധായകനും തിരക്കഥാകൃത്തുക്കളും പഴയ പൈങ്കിളിയിലേക്ക് തന്നെയാണ് നീങ്ങുന്നത്.

ഇനി ഇങ്ങനെയാക്കെയാണെങ്കിലും ബോറടിയില്ലാതെ ചിത്രമൊരുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രേക്ഷകർ സഹിക്കുമായിരുന്നു. ഇത് ആദിമധ്യാന്തം മന്ദതയും ബോറടിയുമാണ്.പോക്കിമോൻ ഗെയിമൊക്കെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തവർ ഭാഗ്യവാന്മാർ!അവർക്ക് തീയേറ്റിൽ സമയം പോയിക്കിട്ടും.

ലുക്കിൽ കൈയടി മമ്മൂട്ടിക്കും ഹുമ ഖുറൈശിക്കും

ങ്ങനെയൊക്കെയാണെങ്കിലും ഗെറ്റപ്പിലും അപ്പിയറൻസിലും മമ്മൂട്ടി ശരിക്കും കിടലായിട്ടുണ്ടെന്ന് പറയായെ വയ്യ.ഒന്നുകൂടി സുന്ദരനും ഓജസുറ്റവനുമായാണ് മെഗാ സ്റ്റാർ ഈ ചിത്രത്തിൽ. കോസ്റ്റ്യൂമുകളും കലക്കി.പത്ത് അറുപത്തിനാല് വയസ്സായ മനുഷ്യനാണെന്ന് നോക്കണം. ഇപ്പോഴും കണ്ടാൽ നാൽപ്പതിൽ കൂടുതൽ പറയില്ല.ആ അർഥത്തിൽ ഒരു അത്ഭുദമാണ് അദ്ദേഹം.പക്ഷേ ഇതൊരു സൗന്ദര്യമൽസരമല്ലല്ലോ. നമ്മൾ സിനിമകാണാനാണെല്ലോ തീയേറ്ററിൽ എത്തുന്നത്.തന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നതിന്റെ പത്തിലൊന്ന് മമ്മൂട്ടി സിനിമയുടെ കഥയിൽ ശ്രദ്ധിക്കുന്നില്‌ളെന്ന് ഇതുപോലെ പൊട്ടപ്പടങ്ങൾക്ക് തലവച്ച് കൊടുക്കുമ്പോൾ തന്നെ മനസ്സിലാവും. കഥയുടെ നിലവാരംവച്ച് സ്പിൽബർഗ് ചെയ്താലും ഇങ്ങനെയാക്കെയേ വരൂ.എടുത്ത ഫലിപ്പിക്കാൻ എന്തെങ്കിലും വേണ്ടേ.മകൻ ദുൽഖർ സൽമാനൊക്കെ വ്യത്യസ്തമായ കഥകളും വേഷങ്ങളും പ്രോൽസാഹിപ്പിക്കുമ്പോൾ മമ്മൂട്ടി ഇത്തരം പിത്തലാട്ടങ്ങളിൽ അഭിരമിക്കയെന്നത് കഷ്ടമാണ്.

ഈ മഹാനടന്റെ മുൻകാലചിത്രങ്ങളെവച്ചുനോക്കുമ്പോൾ ഈ പടത്തിൽ അദ്ദേഹത്തിന് അഭിനയിക്കാൻ ഒന്നുമില്ല. പക്ഷേ ഉള്ളത് അദ്ദേഹം തകർത്തിട്ടുണ്ട്. അല്‌ളെങ്കിലും അപൂർവം സിനിമകളിലല്ലാതെ എപ്പോഴാണ് ,പ മമ്മൂട്ടിയുടെ അഭിനയം മോശമായിട്ടുള്ളത്.

അനുരാഗ് കാശ്യപിന്റെ ഗാങ്ങ്‌സ് ഓഫ് വസിപ്പൂർ അടക്കം ശ്രദ്ധേയമായ വേഷം ചെയ്ത ബോളിവുഡ്ഡ് നടി ഹുമ ഖുറൈശിയുടെ അഭിനയവും ഊർജവും വേറിട്ടതാണ്. ഈ പടത്തെ ഇത്രയെങ്കിലും എത്തിച്ചത് ഈ നടിയുടെ സുന്ദര സാന്നിധ്യമാണ്.കൈ്‌ളമാകസ് രംഗങ്ങളിലടക്കം അവർ നല്ല കൈയടക്കം കാണിക്കുന്നുമുണ്ട്.ശങ്കർരാമകൃഷ്ണനും സിദ്ദീഖും അടങ്ങുന്ന എതാനും നടന്മാരേ ഈ പടത്തിലുള്ളൂ.ഉള്ളത് അവരാരും മോശമാക്കിയിട്ടുമില്ല.രാഹുൽ രാജിന്റെ സംഗീതവും പശ്ചാത്തലമൊന്നും എങ്ങുമത്തെിയിട്ടില്ല.

പത്തിരുപത് പടങ്ങൾ നിന്നനിൽപ്പിൽ പൊട്ടിയതിനുശേഷം കഴിഞ്ഞ രണ്ടുവർഷമായണ് ബോക്‌സോഫീസിൽ മമ്മൂട്ടി തിരച്ചുവരാൻ തുടങ്ങിയത്. പക്ഷേ ഈ വർഷം ഇറങ്ങിയ പടങ്ങൾ കാണുമ്പോൾ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുമോയെന്ന്, ഈ ലേഖകനടക്കം മമ്മൂട്ടിയെ സ്‌നേഹിക്കുന്നവരൊക്കെ ഭയക്കുന്നുണ്ട്.താര പ്രഭയുടെ ടെയിലർമെയ്ഡ് കഥകൾക്ക് പിറകെപോവാതെ, പഴയ പ്രമേയ വൈവധിധ്യങ്ങക്കായുള്ള അശ്രാന്ത ശ്രമം, മമ്മൂട്ടിയിനിന്ന് ഇനിയെങ്കിലും ഉണ്ടാവുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

വാൽക്കഷ്ണം: ലണ്ടൻ നഗരത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നുവെങ്കിലും രാഷ്ട്രീയമായി ബ്രിട്ടനെ ഈ പടത്തിൽ വികലമായി ചിത്രീകരിച്ചത് കാണാതിരിക്കാനാവില്ല. പത്തുപൗണ്ടുണ്ടെിൽ പൊലീസിലടക്കം ഈ നഗരത്തിൽ എന്തും നടക്കുമെന്ന് രണ്ടുമൂന്ന് തവണ പറയുന്നുണ്ട് നായകൻ.താരതമ്യേന ക്രമസമാധാന നില മെച്ചപ്പെട്ട ഒരു നഗരത്തെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത് എന്നോർക്കണം.മറിച്ച് ഡൽഹി പ്രമേയമാവുന്ന ഹോളിവുഡ്ഡ് ചിത്രത്തിലാണ്, ആയിരം രൂപയുണ്ടെങ്കിൽ ഡൽഹി പൊലീസിനെകൊണ്ട് എന്തും നടക്കുമെന്ന് ( അത് ഭാഗികമായി ശരിയാണെങ്കിൽപോലും) ഇന്ത്യയെ അപമാനിച്ചുവെന്ന് പറഞ്ഞ് പുകിൽ എന്താവുമായിരുന്നു! അതുപോലെതന്നെ ബ്രിട്ടീഷ് ഗവൺമെന്റ് ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ കുട്ടികളെ പിടച്ചുകൊണ്ടുപോയി സമ്പന്നർക്ക് ദത്തായി വളർത്താൻ കൊടുക്കുമെന്ന നായകന്റെ പരാമർശവും വികലവും വസ്തുകൾക്ക് നിരക്കാത്തതുമാണ്.അനധികൃത കുടിയേറ്റക്കാരിലെ മദ്യാസക്തിയും മറ്റുംവഴി അക്രമാസക്തരായ രക്ഷിതാക്കളിൽനിന്ന് കുട്ടികളെ രക്ഷിച്ച് അവരെ സർക്കാർ ചെലവിൽ പഠിപ്പിക്കുന്ന ബ്രിട്ടീഷ് സർക്കാറിന്റെ പദ്ധതിയാണ് 'പിള്ളേരുപിടുത്തമായി' നമ്മുടെ നായകൻ മാറ്റുന്നത്. ഇതിൽ രക്ഷിതാക്കൾ മരിച്ചുപോയ കുട്ടികളെ എല്ലാ രേഖകളോടെയും,അവരുടെ എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ദത്തുനൽകുക. സിനിമയാണെന്നു കരുതി തള്ളുന്നതിനും ഒരു അതിരുവേണ്ടേ സർ!

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലിനിയുടെ മൃതദേഹം മക്കൾക്ക് അന്ത്യചുംബനം പോലും അനുവദിക്കാതെ ദഹിപ്പിച്ചപ്പോൾ മൂസയുടെ മൃതദേഹം ഖബറടക്കിയത് പൊതു ശ്മശാനത്തിൽ; എതിർപ്പു മറികടക്കാൻ കലക്ടർ നേരിട്ട് ഇടപെട്ടു; വായു കടക്കാത്ത പ്ലാസ്റ്റിക് കവറിലാക്കി പത്തടി ആഴത്തിൽ സംസ്‌ക്കരിച്ചത് ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം: ഒരേതരം മരണത്തിന് രണ്ട് തരം നിയമം എങ്ങനെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
നട്ടെല്ലിന്റെ നീരെടുത്തു പരിശോധിച്ചപ്പോൾ സംശയകരമായി ഒന്നുമില്ല; മുൻപൊരു മരണം നടന്നെന്നറിഞ്ഞപ്പോൾ സംശയമായി; മറ്റുള്ളവരെ കൂടി വിളിപ്പിച്ചു പരിശോധിച്ചപ്പോൾ ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നതും മിടിക്കുന്നതും ശ്രദ്ധിച്ചു; ബംഗ്ലാദേശ് മൂന്ന് കൊല്ലം കൊണ്ട് കണ്ടെത്തിയ നിപ്പയെ രണ്ട് ദിവസം കൊണ്ട് ഡോക്ടർ ജയകൃഷ്ണൻ തിരിച്ചറിഞ്ഞത് ഇങ്ങനെ; നിപ്പ പടരാതിരിക്കാൻ തുണയായത് ബേബി മെമോറിയൽ ഡോക്ടർമാരുടെ ജാഗ്രത
നിപ്പാ രോഗബാധക്കെതിരെ പ്രതികരിച്ച് കേസിൽപെട്ടതോടെ മാപ്പു പറഞ്ഞ് മോഹനൻ വൈദ്യർ; വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചത് ജനങ്ങളുടെ ഭീതിമാറ്റാൻ; താൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ തെറ്റിദ്ധരിച്ചു; തന്റെ വായിൽ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അതിന് സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നു; മാപ്പ് പറച്ചിൽ വൈറലായതോടെ വീഡിയോ പിൻവലിച്ചു; മോഹനൻ വൈദ്യരെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയയും
ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി മുന്നണിക്ക് കഷ്ടിച്ച് ഭൂരിപക്ഷം; എൻഡിഎക്ക് നിലവിലെ 336 സീറ്റുകൾ 274 ആയി കുറയും; യുപിഎക്ക് 164ഉം മറ്റുള്ളവർക്ക് 105ഉം സീറ്റുകൾ; കഴിഞ്ഞ വർഷം 27 ശതമാനം ആയിരുന്ന അതൃപ്തർ ഇപ്പോൾ 47 ശതമാനമായി ഉയർന്നു; പ്രധാനമന്ത്രിയാകാൻ 34 ശതമാനം പേർ മോദിയെ പിന്തുണക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് 24 ശതമാനം പേരുടെ പിന്തുണ: എബിപി ന്യൂസ്- സിഎസ്ഡിഎസ് സർവേ ഫലം പറയുന്നത്
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
പിണങ്ങി കഴിയുന്ന ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്താൻ ഭാര്യ അർദ്ധരാത്രിയിൽ വീട്ടിലെത്തിയപ്പോൾ കണ്ടത് അന്യസ്ത്രീയെ; നിയന്ത്രണം വിട്ടു തല്ലാൻ ചെന്ന ഭാര്യയെ ഭർത്താവും കാമുകിയും ചേർന്ന് ഇഞ്ചക്കിട്ടു; രംഗം പകർത്തിയ നാട്ടുകാരന്റെ മൊബൈലും യുവതി തല്ലിപ്പൊട്ടിച്ചു: കൊട്ടിയത്ത് അർദ്ധരാത്രിയിൽ നടന്ന ചവിട്ടു നാടകം ഇങ്ങനെ
ആദ്യം ഒരു കോടി നൽകി... പിന്നാലെ 65 ലക്ഷം കൊടുത്തു വിട്ടു..... കഴിഞ്ഞ നോമ്പിന് നൽകിയത് 40 ലക്ഷം... 25 ലക്ഷം വീതം വർഷം തോറും കൊടുക്കുമെന്ന് പറഞ്ഞത് ഒരു കോടി വീതമാക്കി; ഒടുവിൽ ഇതാ നോമ്പ് സമ്മാനവുമായി ചെന്ന യൂസഫലി പറയുന്നു മക്കൾ ഉപേക്ഷിച്ച അമ്മമാരെ നോക്കാൻ അഞ്ച് കോടി മുടക്കി ഞാൻ ഒരു കെട്ടിടം പണിയുമെന്ന്; ഭൂമിയിലെ സ്വർഗ്ഗത്തിൽ വീണ്ടും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ
എതിർ ദിശയിലൂടെ പാഞ്ഞു കെഎസ്ആർടിസിയുടെ ജന്റം ബസ്; എതിരെ ശരിയായ വഴിയെ വന്ന യുവതി വെട്ടിച്ചു മാറ്റാതെ റോഡിന് നടുവിൽ നിർത്തി പ്രതിഷേധിച്ചു; കോട്ടയത്ത് മിനിറ്റുകൾക്കുള്ളിൽ ഗതാഗത കുരുക്ക്; പൊലീസ് എത്തി പറഞ്ഞിട്ടും ബസ് പിറകോട്ട് മാറ്റാതെ വണ്ടി എടുക്കില്ലെന്ന് യുവതി: ഒറ്റയാൻ സമരം വിജയിക്കാൻ ഒടുവിൽ മുട്ടു മടക്കി കെഎസ്ആർടിസി ഡ്രൈവർ
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
ആഡംബര ജീവിതം തുടങ്ങിയത് സുന്ദരനെ വളച്ചു വീഴ്‌ത്താൻ; ഒരുമിച്ച് മരിക്കാമെന്ന കിഷോറിന്റെ ചതിയിൽ വീണ് വിഷം കഴിച്ചു; ആശുപത്രിയിലായതിന് ശേഷം ഭർത്താവിനെ കണ്ടതുമില്ല; തലശേരിയിൽ വച്ച് ഇരിട്ടിക്കാരിയെ കണ്ടത് ജീവിതം മാറ്റി മറിച്ചു; ആലിസിന്റെ വീട്ടിലെ ഇടപാടുകാരോട് കണക്ക് പറഞ്ഞ് ലൈംഗിക തൊഴിലിൽ താരമായി; സ്വന്തം വീട്ടിൽ കച്ചവടം പൊടിപൊടിപ്പിക്കാൻ കുടുംബത്തെ വകവരുത്തി; പിണറായി കൂട്ടക്കൊലയിൽ സൗമ്യയുടെ മൊഴി പുറത്തുകൊണ്ടു വരുന്നത് സെക്‌സ് മാഫിയയുടെ ഞെട്ടിക്കുന്ന കഥകൾ
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തന്ത്രത്തിൽ ബോട്ടിൽ കയറ്റി; കണ്ടൽകാട്ടിൽ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ്; കൂട്ടുകാരനും ബന്ധുവുമായ ഉദയനും മയക്കത്തിൽ വിദേശിയെ പീഡിപ്പിച്ചു; ഉണർന്നെണീറ്റപ്പോൾ ഒരുമിച്ച് മാനഭംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തത് ഏറ്റുമുട്ടലായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഉമേഷ്; തുരുത്തിൽ ഒരു അതിഥിയുണ്ടെന്ന് അയൽവാസിയോട് പറഞ്ഞത് വഴിത്തിരിവായി; ലിഗയുടെ കൊലപാതകികളെ ബെഹ്‌റയും മനോജ് എബ്രഹാമും കുടുക്കിയത് തന്ത്രങ്ങളൊരുക്കി; കേരളാ പൊലീസിന് ഇനി തല ഉയർത്താം
കിടപ്പറയിലെ അവിഹിതം മകൾ കണ്ടതിൽ ക്രുദ്ധയായി; ഭർത്താവ് തന്നെ കൊലപ്പെടുത്താൻ തന്ന എലിവിഷം മൂത്തവൾക്ക് കൊടുത്ത് പ്രതികാരം തീർത്തു; ഐശ്വര്യയെ വകവരുത്തിയത് അച്ഛനും അമ്മയും അറിഞ്ഞെന്ന സംശയത്തിൽ അവർക്കും വിഷം കൊടുത്തു; കിണറ്റിൽ അമോണിയയുണ്ടെന്ന് പറഞ്ഞ് നാട്ടുകാരേയും തെറ്റിധരിപ്പിച്ചു; കുടിവെള്ളത്തിൽ പരാതി പിണറായിക്ക് കിട്ടിയപ്പോൾ കളി മാറി; അസുഖ നാടകം പൊളിച്ച് പൊലീസിന്റെ ചോദ്യം ചെയ്യൽ; പിണറായിയിലെ ദുരൂഹ കൊലയിലെ ഗൂഢാലോചന ഇങ്ങനെ