1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ഏറ്റവും ചളി ചിത്രം ചങ്ക്‌സ്, മോശം സംവിധായകൻ ഒമർ ലുലു, ആസിഫലി മോശം നടനായപ്പോൾ ഹണീറോസിന് നടിയുടെ കിരീടം; മോശം നടനുള്ള നോമിനേഷനിൽ പൃഥ്വിരാജും; മോസ്റ്റ് വെറുപ്പിക്കലിനുള്ള പുരസ്‌ക്കാരം മേജർരവിക്കും ജയരാജിനും: 2017ലെ മോശം സിനിമകൾക്ക് അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും

January 02, 2018 | 06:43 AM | Permalinkഎം മാധവദാസ്

ലയാളത്തിൽ തല്ലിപ്പൊളി സിനമകളുടെ ചാകരക്കാലമായിരുന്ന വർഷമായിരുന്ന കടന്നുപോയത്.മികച്ച ചിത്രങ്ങൾ പത്തിൽകൂടാതെ ഒതുങ്ങുമ്പോൾ ബാക്കിയുള്ള നൂറ്റിമുപ്പതോളം സിനിമകളിൽനിന്ന് ഏറ്റവും മോശത്തെ കണ്ടത്തെി അവാർഡ് കൊടുക്കയെന്നാൽ പിടിപ്പത് ജോലിയാണെല്ലോ? ഏറ്റവും ഞെട്ടിപ്പിക്കുന്നത് നമ്മുടെ സൂപ്പർതാര സംവിധായകർ ഭൂരിഭാഗവും കൂതറ സിനിമകൾക്കുള്ള നോമിനേഷനിൽ ഉണ്ടെന്നതാണ്. ലാൽജോസ്, മേജർ രവി,  രഞ്ജിത്ത്, ശ്യാംധർ, സിദ്ദീഖ്, ജയരാജ് തുടങ്ങിയ പ്രമുഖരുടെ നീണ്ട നിര. മലയാള സിനിമയുടെ സാമ്പത്തിക അടിത്തറ വർധിക്കുമ്പോഴും നിലവാരം പടവലങ്ങപോലാണെന്ന് വ്യക്തം. ഇനി അവാർഡ് കിട്ടിയവർക്കാർക്കും പരിഭവംവേണ്ട.ഇതൊരു ഷോക്ക് ട്രീറ്റ്‌മെന്റാണ്. മോശം സിനിമകളെ പരിഹസിക്കുകയും നിശിതമായ ആത്മ പരിശോധനക്ക് വിധേയമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഈ അവാർഡുകളുടെ ലക്ഷ്യവും. അല്ലാതെ ആരെയും അപമാനിക്കലല്ല.

ലോകത്തിന്റെ പലഭാഗത്തും നല്ലതിന് മാത്രമല്ല ചീത്തക്കുമുണ്ട് അവാർഡ്. ഈ രീതി നമ്മുടെ നാട്ടിൽ ഇനിയും എത്തിയിട്ടില്ല എന്നേയുള്ളൂ. യു.എസിലും യൂറോപ്പിലുമൊക്കെ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം ഇത്തരം നെഗറ്റീവ് അവാർഡുകൾ ഉണ്ട്. നല്ല ജനപ്രതിനിധിക്ക് അവാർഡ് നൽകുന്നതുപോലെതന്നെ മോശം പ്രതിനിധിക്കുമുണ്ട് പുരസ്‌ക്കാരം. ഹോളിവുഡ്ഡിന് സമാന്തരമായി മോശം അവാർഡ് നൽകുന്ന കൂട്ടായ്മ ഇന്നും പ്രവർത്തിക്കുന്നു. അത് നിങ്ങളുടെ കലാസൃഷ്ടി മെച്ചമല്‌ളെന്ന് കാണിച്ച് തിരുത്തൽ വരുത്താനാണ്. ഒരുതവണ മോശം അവാർഡ് വാങ്ങിച്ചവർ അടുത്തതവണ ഓസ്‌ക്കാർ വാങ്ങി ഞെട്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഏറ്റവും മോശം സിനിമ- ചങ്ക്‌സ്

ചളികോമഡിയിൽ തെറി ചാലിച്ച 'കമ്പിപ്പടം' ! അതായിരുന്നു 'ഹാപ്പി വെഡ്ഡിങ്ങ് എന്ന തരക്കേടില്ലാത്ത ചിത്രമെടുത്ത ഒമർലുലുവിന്റെ രണ്ടാമത്തെ പടപ്പ്. 2017ലെ ഏറ്റവും മോശം ചിത്രമായി ഈ ലേഖകന് തോന്നിയതും ഇതുതന്നെ. അശ്‌ളീലവും ദ്വയാർഥ പ്രയോഗവും സ്ത്രീവിരുദ്ധതയും സമം ചേർത്ത ഭരണിപ്പാട്ട് തോറ്റുപോവുന്ന ചിത്രം.വനിതാ കമ്മീഷൻ ഇടപെട്ട് അടിയന്തരമായ പ്രദർശനം നിർത്തിവെക്കേണ്ട സിനിമയാണെന്നുവരെ ആരോപണം ഉയർന്നിട്ടും ചിത്രം 20കോടിയോളം നേടി സാമ്പത്തിക വിജയമായി.ഇത് ഒരു അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.ഒരു നല്ല ചിത്രം പരാജയപ്പെടുന്നതിന്റെ നൂറിരിട്ടി ആഘാതമാണ് ഒരു മോശം പടത്തിന്റെ വിജയം ഉണ്ടാക്കുക. കൗമാരക്കാരുടെ ഇക്കളിവികാരങ്ങൾക്ക്, കൊച്ചുപുസ്തകങ്ങൾ കുറ്റിയറ്റുപോയ ഈ കാലത്തും സ്‌കോപ്പുണ്ടെന്ന് ഒമർ ലുലു തെളിയികകയാണ്.അതും 'കസബ'യെ തോൽപ്പിക്കുന്ന സ്ത്രീവിരുദ്ധതയിലൂടെ.ഈ സാമൂഹിക വിരുദ്ധമായ മാനസികാവസ്ഥയാണ് ചങ്ക്‌സിനെ ഇത്തവണത്തെ ഏറ്റവും മോശം ചിത്രമാക്കുന്നത്.അല്ലാതെ ആഖ്യാനത്തിലും പ്രമേയത്തിലും അതിനേക്കാൾ മോശം ചിത്രങ്ങൾ ഇല്ലാഞ്ഞിട്ടല്ല.

രണ്ടാമത്തെ അരോചക ചിത്രം-ഹണീബി 2

ചങ്ക്‌സിന് കിടപിടിക്കുന്ന ചങ്കരനാണ് ലാൽ ജൂനിയർ സംവിധാനിച്ച ഹണീബി 2. കടുത്ത സ്ത്രീവിരുദ്ധതയും പേക്കൂത്തുകളുമായി ഇറങ്ങിയ ഈ പടപ്പ് പ്രേക്ഷകന്റെ നെഞ്ചത്തേറ്റ തേനീച്ചക്കുത്തായിരുന്നു.പച്ചത്തെറിക്ക് സിനിമാറ്റിക്ക് രൂപംകൊടുത്ത് ജനകീയമാക്കുന്നു എന്നതാണ് ഈ പടം ചെയ്യുന്ന സാമൂഹിക വിരുദ്ധത.സ്ഥാനത്തും അസ്ഥാനത്തും വളിപ്പ് തമാശയിൽ കലർത്തിയാണ് തെറി. ഒരു സീനിൽ തമാശക്കിടെ തെറി പെട്ടുപോവുകയല്ല, തെറിക്കായി തമാശകൾ ഉണ്ടാക്കുകയാണ്.സാറ' എന്ന് പറയുന്ന ഒരു സ്ത്രീയുടെ പേരിന് ഒരു മദ്യപൻ കമന്റ് ചെയ്യുന്ന അശ്‌ളീലം അതേപടി പടത്തിൽ കൊടുക്കുമ്പോൾ ഈ സെൻസർബോർഡ് എവിടെയാണെന്ന സംശയമാണ് ഇവിടെയും ഉയരുന്നത്. ഒരുസീൻപോലും ചിത്രത്തിൽ വൃത്തിക്ക് എടുക്കാനും ആയിട്ടില്ല.

മോശം സംവിധാനം- ഒമർ ലുലു( ചിത്രം-ചങ്കസ്)

സിനിമ അടിസ്ഥാനപരമായി സംവിധായകന്റെ കലയാണെന്നാണെല്ലോ പറയുക.അതുകൊണ്ട് കൂടതൽ വിശദീകരണത്തിനൊന്നും സമയമില്ല. ഈ വർഷത്തെ ഏറ്റവും മോശം ചിത്രമായ ചങ്ക്‌സിന്റെ സംവിധായകൻതന്നെ ഏറ്റവും മോശം ഡയറക്ടറും.

രണ്ടാമത്തെ മോശം സംവിധാനം- സിദ്ദീഖ് (ഫുക്രി)

ഈ അവാർഡിനുള്ള നോമിനേഷൻസിന് ഒരുപാട് പേരുണ്ടെങ്കിലും വെറുപ്പിക്കലിന്റെ ഭയാനകമായ വേർഷൻ നടത്തിയത് പഴയ ഹിറ്റ്‌മേക്കർ സിദ്ധിഖായിരുന്നു. ഇദ്ദേഹത്തേക്കാൾ മോശം സിനിമകൾ ഈ വർഷം എടുത്തവരുണ്ട്. സിദ്ദീഖിനുള്ള സൗകര്യങ്ങളുടെ നാലിലൊന്ന് ഈ പാവം പുതുമുഖ സംവിധായകർക്ക് കിട്ടുന്നുണ്ടോ. ലാലുമൊത്ത് റാംജറാവ് സ്പീക്കിങ്ങ് തൊട്ട് എത്രയോ നല്ല സിനിമകൾ എടുക്കുകയും പിന്നീട് ഒറ്റക്ക് സംവിധായകനായിട്ടും നിരവധി വിജയചിത്രങ്ങൾ ചെയ്ത സിദ്ദീഖ് ഇങ്ങനെയാന്നും തരം താഴരുത്.ഉദയപുരം സൂൽത്താൻ റീ ലോഡഡ് എന്ന് പറയുന്നതുപോലെ പഴഞ്ചൻ ആൾമാറാട്ട കഥ മാത്രമായിരുന്നു ഫുക്രി.

മോശം നടൻ-ആസിഫലി( ചിത്രം -ഹണീബി 2)

ഹണീബി 2വെന്ന അറുവഷളൻ ചിത്രത്തിലെ മൊത്തത്തിലുള്ള ചേർച്ചക്കുറവ് ആസിഫലിയെന്ന യുവനടന്റെ നായക കഥാപാത്രത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.പലയിടത്തും ദയനീയമാണ് ആസിഫലിയുടെ അഭിനയം.കൈ്‌സമാക്‌സിനോടത്ത സീനുകളിൽ പിതാവ് ശ്രീനിവാസനെ കെട്ടിപ്പിടിച്ചു കരയുന്ന രംഗത്തൊക്കെ പ്രേക്ഷകർ, ഞണ്ടുതിന്ന് വയറുനിറഞ്ഞ കുറുക്കന്മാരെപ്പോലെ ഓരിയിടുന്നത് എന്തിനാണെന്ന് ആസിഫ് ഇനിയെങ്കിലും പഠിക്കണം! കള്ളുകുടിച്ച് അച്ഛനോടും അമ്മയോടും സങ്കടംപറയുന്ന ആ രംഗങ്ങളിലൊക്കെ ഭാവാഭിനയം കാണണം. പച്ചാളം ഭാസി തോറ്റുപോകും! അതേസമയം അഡ്വവഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ,കാറ്റ് തുടങ്ങിയ ഈ വർഷത്തെ ചിത്രങ്ങളിൽ ആസിഫിന്റെ അഭിനയം നന്നായിട്ടുമുണ്ട്്. അപ്പോൾ പ്രശ്‌നം ഹണീബിയെന്ന ചിത്രത്തിന്റെത് കൂടിയാണെന്ന് വ്യക്തം.

രണ്ടാമത്തെ മോശം നടൻ- വിനീത് ശ്രീനിവാസൻ( ചിത്രം -എബി)

അഭിനയം എന്നാൽ ഗോഷ്ടികാണിക്കലാണെന്നാണ് നമ്മുടെ വിനീത് ശ്രീനിവാസൻ ധരിച്ചുവെച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ എബിയെന്ന ചിത്രം കണ്ടാൽ തോന്നുക.വിമാനം പറത്താനുള്ള അഭിനിവേശവുമായി ജീവിക്കുന്ന എബിയെന്ന ഭിന്നശേഷിക്കാരന്റെ വേഷം, പലപ്പോഴും എങ്ങനെ അഭിനയക്കരുത് എന്നതിന്റെ പാഠങ്ങളാണ്.ഈ സിനിമക്ക് സമാനമായ പ്രമേയമുള്ള വിമാനം എന്ന ചിത്രത്തിൽ പ്രഥ്വീരാജും സാമാന്യം നല്ലബോറാണ്.പ്രഥ്വിയുടെ വയോധികവേഷത്തിന്റെ ഒറ്റയടിക്ക് കൃത്രിമത്വം അറിയുന്ന വിഗ്ഗും സംഭാഷണങ്ങളുമൊക്കെയായി ടോട്ടൽ ബോറ്.മോശം നടന്റെ നോമിനേഷനിൽ പ്രഥ്വീരാജും പെട്ടുവെന്നതും ഞെട്ടിക്കുന്നതാണ്.

മോശം നടി-ഹണീറോസ് (ചങ്ക്‌സ് )

അറുവഷൻ കഥാപാത്രങ്ങളുള്ള ചങ്ക്‌സിലെ സമാനമായ ഒരു മ്‌ളേഛകഥാപാത്രത്തെയാണ് ഹണീറോസിനും കിട്ടിയത്്.ശരീര വടിവുകളുടെ പ്രദർശനമല്ല മുഖത്തുവരുന്ന ഭാവങ്ങളെയാണ് അഭിനയം എന്നുപറയുന്നതെന്ന് വല്ലപ്പോഴും ഓർത്താൽ ഈ യുവനടിക്ക് കൊള്ളാം.

മോശം തിരക്കഥ-രതീഷ് രവി( പുള്ളിക്കാരൻ സ്റ്റാറാ)

കുത്തഴിഞ്ഞ വാലുംതലയുമില്ലാത്ത തിരക്കഥകളുടെ പൂക്കാലമായിരുന്നു 2017.പക്ഷേ എന്നിട്ടും പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ രതീഷ് രവി ഈ അവാർഡ് നേടുന്നത്, ശ്രമിച്ചാൽ വികസിപ്പിക്കാവുന്ന ചില ഘടകങ്ങൾ ആ പടത്തിന്റെ കഥയിൽ ഉണ്ടെന്നതുകൊണ്ടാണ്.ബാക്കിയുള്ള പടങ്ങളുടെ പൊട്ടക്കഥകളിൽനിന്ന് തിരക്കഥയുണ്ടാക്കുകയെന്നത് എൻഡോസൾഫാനിൽനിന്ന് പാലടപ്രഥമൻ ഉണ്ടക്കാൻ ശ്രമിക്കുന്നപോലാണ്.പക്ഷേ തിരക്കഥാകൃത്തിന് അതൊന്നും ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ശ്യാം ധർ എന്ന സംവിധായകനും ഈ വീഴ്്ചയിൽ വലിയ പങ്കുണ്ട്.മോശം സംവിധായകനുള്ള ഷോർട്ട്‌ലിസ്‌ററിൽ ഉള്ളയാളുമാണ് ശ്യാംധർ.

മോശം ഛായാഗ്രഹണം-വിഷ്ണു ശർമ്മ( വെളിപാടിന്റെ പുസ്തകം)

കൊട്ടിഘോഷിച്ചിറങ്ങിയ ലാൽജോസിന്റെ മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തെക്കുറിച്ച് ഒരു ആരാധകൻ ഹൃദയം തകർന്ന് ചോദിച്ച ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പടത്തിന്റെ പാട്ടുകളുടെ ചിത്രീകരണത്തിനുപോലും വ്യക്തതയില്ലെന്നും, 90കളിലെ ചിത്രംപോലെയാണ് കാമറാവർക്ക് കണ്ടാൽ തോന്നുകയെന്നും പറഞ്ഞിട്ട് ആ ആരാധകൻ പറയുന്നത് 'ചിത്രീകരണത്തിനുമുമ്പ് നന്നായി തുണിനനച്ച് കാമറ തുടക്കാത്തതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്നാണ്'.ഇതിന് ഛായാഗ്രഹകനൊപ്പം ഉത്തരവാദിത്വം സംവിധായകൻ ലാൽജോസിനുമുണ്ട്.അതുപോലെതന്നെ ലാലു ചിത്രീകരിച്ച ജിമിക്കികമ്മൽ പാട്ടിനേക്കാളും നന്നായി ആ പാട്ട് കളിച്ച് ഹിറ്റാക്കിയത് കോളജ് സ്റ്റുഡൻസും മറ്റുമാണെന്ന് ഓർക്കണം.പോയ വർഷത്തെ മോശം സംവിധായകനുള്ള ഷോർട്ട്‌ലിസ്റ്റിൽ ലാൽജോസുമുണ്ടെന്നതും മലയാള സിനിമയുടെ പ്രതിഭാശോഷണം വ്യക്തമാക്കുന്നു.

മോശം സംഗീതം, പശ്ചാത്തലം-ദീപക് ദേവ് ( ചിത്രം- മാസ്റ്റർപീസ്)

സാധാരണ സംഗീതവും പശ്ചാത്തലവും അടിപൊളിയാക്കുന്ന മ്യൂസിക്ക് ഡയക്ടറാണ് ദീപക് ദേവ്.എന്നാൽ മാസ്റ്റർ പീസ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംഗീതവിഭാഗത്തിന് ഏത് ക്ഷമാശീലനും ഒ.എം.കെ.വി പറഞ്ഞുപോവും.രണ്ടേകാൽ മണിക്കൂർ നീളുന്ന ശബ്ദകോലാഹലത്തിനൊടുവിൽ തലവേദന വന്നുപോകുന്ന അവസ്ഥ.ഡയറക്ടറുടെയും താരത്തിന്റെയും ആവശ്യമനുസരിച്ചാണ് ഈ കോപ്രായം ഉണ്ടായതെന്ന് മറുന്നുകൊണ്ടല്ല ഇത് എഴുതുന്നത്.ഈ കോപ്രായത്തിൽ അവരും കൂട്ടുപ്രതികളാണ്.

മോശം ഗാനരചന- ആർക്കും അവാർഡില്ല( എല്ലാം ഒന്നിനൊന്ന് മോശം)

ഒരു നിലാവരവും ഇല്ലാത്തത് നമ്മുടെ ഗാനരചനാ ശാഖക്കാണ്.ടി.പി ശാസ്തമംഗലം ഒന്നും വേണ്ട, നമ്മുടെ ചിന്തജെറോം ജിമിക്കി കമ്മൽ പാട്ടിനെ വ്യാഖ്യാനിച്ചപോലെ വരികളുടെ അർഥം എടുത്തുനോക്കൂ. വട്ടപൂജ്യമായിരക്കും ഫലം.അർഥംവെച്ച് ലോജിക്ക് നോക്കുയാണെങ്കിൽ ശുദ്ധതോൽവിയാണ് നമ്മുടെ ഗാനങ്ങളുടെ സാഹിത്യം.അത് അനിൽ പനച്ചൂരാനായാലും റഫീഖ് അഹമ്മദായാലും ഒക്കെ കണക്കുകതന്നെ. ഈ മോശങ്ങളുടെ കൂമ്പാരത്തിൽനിന്ന് ഏറ്റവും ബോറായാതിനെ കണ്ടത്തൊൻ ആവാത്തതിനാൽ ഇത്തവണ മോശം ഗാനരചയിതാവിനുള്ള അവാർഡ് ആർക്കുമില്ല!

മോസ്റ്റ് വെറുപ്പിക്കലിലുള്ള സമഗ്ര പുരസ്‌ക്കാരം- മേജർരവി, ജയരാജ്

ഇനി പോയ വർഷത്തെ മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര പുരസ്‌ക്കാരമാണ്.അതു രണ്ട് സംവിധായകർ വീതിക്കയാണ്്.ഒന്ന് നമ്മുടെ മേജർരവിയും ( ചിത്രം- 1971 ബിയോണ്ട് ബോർഡേഴ്‌സ്), അടുത്തത് ജയരാജും.(ചിത്രം-വീരം) അതിർത്തിയിലെ ഏറ്റമുട്ടലിന്റെയും മറ്റും ഞെട്ടിപ്പിക്കുന്ന രംഗങ്ങളുണ്ടെന്ന് പറഞ്ഞ് എന്തൊരു തള്ളലും വലിയുമായിരുന്നു നമ്മുടെ മേജർ സാർ.എന്നിട്ട് പടം വന്നപ്പോഴോ.കുട്ടികൾ ടാബ്‌ളോക്ക് പോസ്‌ചെയ്യുന്നതുപോലുള്ള കഥാപാത്രങ്ങളുമായി ഒരു അളിഞ്ഞ പട്ടാളക്കഥ.പ്രേക്ഷകരുടെ സാമാന്യബുദ്ധിയേലേക്കുള്ള സർജിക്കൽ സ്‌ട്രൈക്കായിമാറിയ ചിത്രം കണ്ടപ്പോൾ മേജർ രവി മൈനർ രവിയായപോലൊയണ് തോന്നിയത്.

അതപോലെതന്നെ പത്തിരുപ്പഞ്ച് കോടി മുടക്കിയ ഒരു നിർമ്മാതാവിനെ അക്ഷരാർഥത്തിൽ പഞ്ഞിക്കിട്ട പടമായിരുന്നു നമ്മുടെ ജയരാജിന്റെ വീരം.ഹോളിവുഡ് ഗ്രാഫിക്‌സ് അമ്പരപ്പിക്കുന്ന ഫൈറ്റ് തുടങ്ങിയ ജയാരാജിന്റെ ബഡായികളെല്ലാം പൊള്ളയാണെന്ന് ചിത്രം തെളിയിച്ചു. പുലിമുരുകൻ തകർത്തോടുന്ന സമയത്ത്, മലയാളത്തിൽ ആദ്യമായി നൂറുകോടി ക്‌ളബിലത്തെുന്ന പടം 'വീര'മായിരുക്കുമെന്ന് ജയാരാജ് വീരസ്യം കൊണ്ടതും ലാൽ ഫാൻസിന്റെ പൊങ്കാലയാൽ കളം മാറ്റിയതും ഓർമ്മയില്ലേ. ഐ.എഫ്.എഫ്്.കെയിൽ മികച്ച ചിത്രമായ ഒറ്റാലിന് പിന്നാലെ ഇനി കമേഴ്‌സ്യൽ സിനിമ ചെയ്യില്ലെന്നെ് പ്രഖ്യാപിച്ചയാളാണ് ജയരാജ്.അതുതന്നെയായിരുന്നു അദ്ദേഹം സ്വീകരിക്കേണ്ട വഴിയെന്ന് വീരവും തെളിയിക്കുന്നു.ഈ മോസ്‌ററ് വെറുപ്പിക്കൽ അവാർഡ് അതിനുള്ള നാന്ദി കൂടിയാവട്ടെ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
എത്രയും പെട്ടെന്ന് പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ചു; മകളെ ഉപേക്ഷിച്ച് മുങ്ങിയ ഭാര്യയെ വേണ്ടെന്ന നിലപാടിൽ ഭർത്താവും; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രവീണ കഴിയുന്നത് ചൊക്ലിയിലെ കുടുംബ വീട്ടിൽ; ആരേയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാതെ വിവാദ നായിക; ഇനി മൊബൈൽ ഷോപ്പുടമയെ കാണാൻ അനുവദിക്കില്ലെന്ന പറഞ്ഞ് ബന്ധുക്കളും; അംജദ് ഇപ്പോഴും ജയിലിൽ; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടത്തിൽ ഇനിയും ദുരൂഹതകൾ
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
ഇരയെ മോശക്കാരിയാക്കി കേസ് ദുർബ്ബലമാക്കാൻ ഗൂഡ നീക്കം; പീഡന ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ ഉറപ്പായും പുറംലോകത്ത് എത്തുമെന്ന നിലപാടിലേക്ക് പ്രോസിക്യൂഷൻ; മാർട്ടിന്റെ മൊഴി മാറ്റത്തിൽ ജനപ്രിയ നായകന്റെ ഇടപടെൽ കണ്ടെത്താനും അന്വേഷണം; തെളിവ് കിട്ടിയാൽ നടന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും; ദിലീപിനെതിരെ വീണ്ടും നിലപാട് കടുപ്പിക്കാൻ പൊലീസ്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ