Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതത്തിൽ വലയുന്ന കേരളത്തെ സാമ്പത്തികമായി സഹായിക്കുന്നതിനൊപ്പം പ്രാർത്ഥനകളുമായി തമിഴ് സിനിമാ ലോകം ; മധുര മീനാക്ഷി ക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനകളും നടത്തി നടൻ വിശാലും സംഘവും; പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുമെന്നും വിശാൽ

ദുരിതത്തിൽ വലയുന്ന കേരളത്തെ സാമ്പത്തികമായി സഹായിക്കുന്നതിനൊപ്പം പ്രാർത്ഥനകളുമായി തമിഴ് സിനിമാ ലോകം ; മധുര മീനാക്ഷി ക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനകളും നടത്തി നടൻ വിശാലും സംഘവും; പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുമെന്നും വിശാൽ

മറുനാടൻ ഡെസ്‌ക്‌

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് സിനിമാ ലോകം. ഇതിനോടകം കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങൾ സംഭാവന ചെയ്തത്. വ്യക്തിപരമായും താരങ്ങളുടെ സംഘടന വഴിയുമാണ് തുക കൈമാറിയത്. ഇതിന് പിന്നാലെയാണ് തമിഴ് നടൻ വിശാലിന്റെ നേതൃത്വത്തിൽ കേരളത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തിയത്. മധുര മീനാക്ഷി ക്ഷേത്രത്തിലാണ് കേരളത്തിന്റെ സുരക്ഷയ്ക്കു വേണ്ടി നടൻ വിശാലും സംഘവും പ്രത്യേക പ്രാർത്ഥനയും പൂജയും നടത്തിയത്.

വിശാൽ നായകനാകുന്ന സണ്ടക്കോഴി 2വിന്റെ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെ ഷൂട്ടിങ് സംഘമെല്ലാം ക്ഷേത്രത്തിലേയ്ക്കെത്തി പൂജ നടത്തുകയായിരുന്നു.പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്ന് തമിഴ് സിനിമാ താരങ്ങളോടും ജനപ്രതിനിധികളോടും ആരാധകരോടും വിശാൽ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ വിശാൽ നൽകിയിരുന്നു. നടികർ സംഘവും 10 ലക്ഷം നൽകി. കൂടുതൽ സഹായങ്ങളെത്തിക്കുമെന്നും താരങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP