Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിഥി രവി ഒരു കുളം കുഴിച്ചു... ആ കുളത്തിൽ കുറെ ചെറുപ്പക്കാർ വീണു... തേപ്പുകാരി; കൂട്ടുകാരിയെ ട്രോളി കിടിലിൻ പാട്ടുമായി കുഞ്ചാക്കോയും അനു സിത്താരയും; വീഡിയോ കാണാം

അതിഥി രവി ഒരു കുളം കുഴിച്ചു... ആ കുളത്തിൽ കുറെ ചെറുപ്പക്കാർ വീണു... തേപ്പുകാരി; കൂട്ടുകാരിയെ ട്രോളി കിടിലിൻ പാട്ടുമായി കുഞ്ചാക്കോയും അനു സിത്താരയും; വീഡിയോ കാണാം

തിഥി രവി ഒരു കുളം കുഴിച്ചു... ആ കുളത്തിൽ കുറെ ചെറുപ്പക്കാർ വീണു... തേപ്പുകാരി...കുഞ്ചാക്കോ ബോബനും അനുസിത്താരയും ചേർന്നാലപിച്ച് ഗാനമാണിത്. പുതിയ ചിത്രമായ ജോണി ജോണി യേസ് അപ്പാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെയാണ് താരങ്ങൾ ചേർന്ന് കൂട്ടുകാരിയെ പാട്ടിലൂടെ ട്രോളിയത്.

എന്തായാലും താരത്തിന് വേണ്ടി ഇരുവരും ചേർന്ന് ഡെഡിക്കേറ്റ് ചെയ്ത ഗാനത്തെക്കുറിച്ചും വീഡിയോ ആരാധകരും ഏറ്റെടുത്തു.ഇരുവരും ചേർന്ന് സ്വന്തമായി എഴുതി, ഈണം പകർന്ന ഗാനമാണ് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അതിഥി രവിക്ക് പണികൊടുക്കുന്ന ഇരുവരുടേയും വീഡിയോ. എന്നാലും ഇങ്ങനെ ഒക്കെ പണി കൊടുക്കാമോ എന്നാണ് ആരാധകരുടെ ചോദ്യം.

ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് അതിഥി രവി തുടക്കം കുറിച്ചത്. കോഹിനൂർ, അലമാര, ഉദാഹരണം സുജാത, ലവകുശ, ആദി, കുട്ടനാടൻ മാർപാപ്പ ഈ ചിത്രങ്ങളിലൂടെയാണ് താരം മലയാളികളുടെ സ്വന്തം താരമായി മാറിയത്. സഹതാരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നയാൾ കൂടിയാണ് അതിഥി രവി. അനു സിത്താര, നിമിഷ സജയൻ, അതിഥി രവി തുടങ്ങിയവർ ഒരുമിച്ച് ചേർന്നപ്പോൾ നടന്ന രസകരമായ സംഭവങ്ങൾ നേരത്തെ വൈറലായിരുന്നു.

പൃഥ്വിരാജിന്റെ കരിയറിലെ വ്യത്യസ്തമാർന്ന സിനിമകളിലൊന്നായ പാവാടയുടെ സംവിധായകൻ മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ സിനിമയാണ് ജോണി ജോണി യേസ് അപ്പ്. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് ഈ ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP