Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഗ് ബോസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം; നൂറുമത്സരാർഥികൾ നേർക്കുനേർ; അവതാരകനായി പ്രിയതാരം മോഹൻലാൽ പങ്കെടുക്കുന്നവരിൽ ഭാവനയും ശ്വേതാ മേനോനും ?

ബിഗ് ബോസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം; നൂറുമത്സരാർഥികൾ നേർക്കുനേർ; അവതാരകനായി പ്രിയതാരം മോഹൻലാൽ  പങ്കെടുക്കുന്നവരിൽ ഭാവനയും ശ്വേതാ മേനോനും ?

മറുനാടൻ ഡെസ്‌ക്‌

മലയാളികളുടെ പ്രിയനടൻ മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ഇന്നു മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കുന്നു. ഇന്ത്യയിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലും തെലുങ്കിലും കന്നടയിലും ഹിറ്റായ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നു. കൊച്ചിയിൽ വച്ചായിരിക്കും ഷോയുടെ ഷൂട്ടിങ് നടക്കുകയെന്നും നിർമ്മാതാക്കൾ അറിയിച്ചു.നൂറു ദിവസം മത്സരാർത്ഥികൾ ഒരുമിച്ച് താമസിക്കുകയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് വിജയിയെ നിശ്ചയിക്കുകുയും ചെയ്യുക എന്നതാണ് ബിഗ് ബോസിന്റെ മാതൃക. വാരാന്ത്യങ്ങളിലുള്ള എപ്പിസോഡുകളിലായിരിക്കും മോഹൻലാൽ ഉണ്ടാവുക. അന്നാണ് എലിമിനേഷൻ നടക്കുകയും ചെയുക.

 ബിഗ് ബോസ്സിൽ പങ്കെടുക്കുന്ന താരങ്ങളെ കുറിച്ച് പല ഊഹാപോഹങ്ങളും വരുന്നുണ്ടെങ്കിലും പരിപാടി തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നില്കുമ്പോലും കൃത്യമായ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല . ഈ പതിനാറു പേരാണ് ഷോയിൽ പങ്കെടുക്കുന്നത് എന്നാണ് സാധ്യതകൾ .

1 . മംമ്ത മോഹൻദാസ്

ഹരിഹരൻ ചിത്രമായ മയൂഖത്തിലൂടെയാണ് മംമ്താ മോഹൻദാസ് വെള്ളിത്തിരയിലെത്തിയത്. 2003മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. മയൂഖം എന്ന ചിത്രത്തിനുശേഷം 2006ൽ ബസ്സ് കണ്ടക്ടർ, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ., ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തുടക്കത്തിൽ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു. പിന്നീട് വിവിധ ഭാഷകളിലായി താരം നായികയായും ഗായികയായും തിളങ്ങി. മമതയും ബിഗ് ബോസിന്റെ ഭാഗമാകുന്നു എന്നാണ് വാർത്തകൾ .

2 . ഗായത്രി അരുൺ

ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന പരസ്പരം സീരിയലിലെ ദീപ്തി ഐ പി എസ്സിനെ മലയാളികൾക്ക് മറക്കാനാകില്ല. ഗായത്രി അരുണും ബിഗ് ബോസിൽ ഉണ്ടാകാം

3 . രേഖ രതീഷ്

സിനിമാ, ടെലിവിഷൻ അഭിനേത്രിയാണ് രേഖ രതീഷ്. പരസ്പരം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് രേഖ. രേഖയും ബിഗ് ബോസ്സിലുണ്ടാകുമെന്നാണ് സൂചന .

4.സാജൻ സൂര്യ

മിനിസ്‌ക്രീനിലെ മിന്നുംതാരം സാജൻ സൂര്യ അഭിനേതാവ് മാത്രമല്ല സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥൻ കൂടിയാണ്.

5. ഷൈൻ ടോം ചാക്കോ

മേഖലയിലെ ഒരു നടനും, സഹസംവിധായകനുമാണ് ഷൈൻ ടോം ചാക്കോ. ദീർഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് 2011ൽ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു.

6. പാഷാണം ഷാജി

പാഷാണം ഷാജി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിച്ഛനാണ് സാജു നവോദയ . കൊമേഡി വേദികളുടെ അഭിവാജ്യ ഘടകമായ പാഷാണം ഷാജിയും ബിഗ് ബോസിൽ ഉണ്ടാകാമെന്നു വാർത്തകളുണ്ട്.

7 . ധർമജൻ

ധർമജനും പിഷാരടിയും ഏഷ്യാനെറ്റിലൂടെ വളർന്നു സിനിമയിലേക്ക് കടന്നവരാണ്. കോമേഡി വേദികളിൽ നിന്നും എത്തിയ ധർമജൻ സിനിമ തിരക്കിനിടയിലും ബിഗ് ബോസിന്റെ ഭാഗമാകുന്നുവെന്നാണ് വാർത്തകൾ .

8 . നോബി

കോമഡി താരങ്ങളുടെ വേദിയാണ് ബിഗ് ബോസ്സെന്നു ലിസ്റ്റ് സൂചിപ്പിക്കുന്നു. കോമഡി സ്റ്റാറിലൂടെ സിനിമയിലേക്ക് കടന്ന നോബിയും ലിസ്റ്റിലുണ്ട്.

9 . വിനായകൻ

മികച്ച നടനായി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ വിനായകനും സിനിമ തിരക്കുകൾക്ക് ഇടയിൽ ബിഗ് ബോസ്സിലെത്തുന്നുവെന്നാണ് സൂചന .

10 . ശറഫുദ്ധീൻ

പ്രേമത്തിലെ ഗിരി രാജൻ കോഴിയിലൂടെ ശ്രേധേയനായ ശറഫുദ്ധീൻ ഹാസ്യം കൈകാര്യം ചെയ്യാൻ കഴിവുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് .


11 . ഭാവന

മലയാളികളുടെ പ്രിയ താരമാണ് ഭാവന .കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹ ശേഷം ബിഗ് ബോസിലൂടെയാവും ഭാവന തിരിച്ചെത്തുകയെന്നു പ്രതീക്ഷിക്കാം.

12 . റിയാസ് ഖാൻ

മലയാളം ,തമിഴ് സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനാണ് റിയാസ് ഖാൻ . റിയാസ് ഖാന്റെ മകൻ തമിഴ് ബിഗ് ബോസ് 2 വിൽ പങ്കെടുക്കുന്നുണ്ട്.

13 . അർച്ചന കവി

അവതാരകയായി എത്തി നായികയായി മലയാള സിനിമയുടെ ഭാഗമായ അർച്ചന കവി വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ബിഗ് ബോസ്സിൽ പങ്കെടുക്കും എന്നുറപ്പുള്ള അംഗങ്ങളിൽ ഒരാളാണ് അർച്ചന .

14 . ശ്വേതാ മേനോൻ

നിലവിൽ കോമഡി സ്റ്റാറിൽ ജഡ്ജ് ആണ് ശ്വേതാ . സിനിമയിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷനിൽ സജീവമാണ്.

15 . രഞ്ജിനി ഹരിദാസ്

അവതാരികയും നടിയുമായ രഞ്ജിനി ജനപ്രീതിയുള്ള ആളാണ് . വര്ഷങ്ങളായി അവതരണ രംഗത്തുള്ള രഞ്ജിനിയും ബിഗ് ബോസ്സിലുണ്ടാകാൻ സാധ്യതയുണ്ട്.

16 . അനൂപ് ചന്ദ്രൻ

മലയാള സിനിമയിലെ കോമഡി താരമാണ് അനൂപ് ചന്ദ്രൻ. അനൂപും ബിഗ് ബോസ്സിലെത്തുന്നവെന്നു വാർത്തകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP