Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീത ഔർ ഗീത എന്ന എന്റെ ചിത്രം 25 തവണയാണ് അദ്ദേഹം കണ്ടെന്ന് ഹേമ മാലിനി; കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ അച്ഛൻ കൂട്ടിക്കൊണ്ട് പോകുമായിരുന്നു, വീട്ടിൽ ബാപ്ജിയെന്നാണ് അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നതെന്നും ഷാറൂഖ് ഖാൻ; മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓർമ്മകൾ പങ്കുവെച്ച് ബോളിവുഡ് സൂപ്പർ താരങ്ങൾ

സീത ഔർ ഗീത എന്ന എന്റെ ചിത്രം 25 തവണയാണ് അദ്ദേഹം കണ്ടെന്ന് ഹേമ മാലിനി; കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ അച്ഛൻ കൂട്ടിക്കൊണ്ട് പോകുമായിരുന്നു, വീട്ടിൽ ബാപ്ജിയെന്നാണ് അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നതെന്നും ഷാറൂഖ് ഖാൻ; മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓർമ്മകൾ പങ്കുവെച്ച് ബോളിവുഡ് സൂപ്പർ താരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ നിര്യാണത്തിൽ രാജ്യം വേദനിച്ചിരിക്കുന്ന അവസരത്തിൽ അദ്ദേഹത്തെ നിറ കണ്ണുകളോടെ ഓർക്കുകയാണ് സിനിമാ ലോകം. വാജ്‌പേയി മികച്ചൊരു സിനിമാ ആസ്വാദകനായിരുന്നുവെന്നതും നമുക്കേവർക്കും അറിയാവുന്ന ഒന്നാണ്. ഈ അവസരത്തിൽ ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഹേമ മാലിനിയും ഷാറൂഖ് ഖാനും വാജ്‌പേയിയുടെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ്. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തനിക്ക് മികച്ച പിന്തുണയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചതെന്ന് നടി ഹേമ മാലിനി പറയുന്നു. മധുര എംപി കൂടിയായ ഹേമയുടെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അദ്ദേഹത്തെക്കുറിച്ച് പാർലമെന്റിലെ സംസാരത്തിനിടയിൽ പരാമർശിച്ചിരുന്നെങ്കിലും നേരിൽ കണ്ടിരുന്നില്ല. അദ്ദേഹം നല്ലൊരു സിനിമാപ്രേമിയാണെന്ന് ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മനസ്സിലാക്കിയത്. സഹപ്രവർത്തകർ ചേർന്നാണ് അദ്ദേഹത്തെ കാണാനായി അവസരമൊരുക്കിയത്. ആദ്യ കൂടിക്കാഴ്ചയിൽ അദ്ദേഹം തന്നോട് സംസാരിക്കാൻ വിമുഖത കാണിച്ചിരുന്നുവെന്നും ഹേമ പറയുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സിനിമാപ്രേമം പരസ്യമായത്. ഹേമ മാലിനിയുടെ കരിയറിലെ തന്നെ സുപ്രധാന ചിത്രങ്ങളിലൊന്നായ സീത ഔർ ഗീത എന്ന സിനിമ 25 തവണയാണ് അദ്ദേഹം കണ്ടത്. രമേഷ് സിപ്പി സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ഇത്.

ധർമ്മേന്ദ്ര, സഞ്ജീവ് കുമാർ, മനോരമ, അഭി ഭട്ടാചാര്യ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ഫിലിം ഫെയറിൽ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം താരത്തിന് ലഭിച്ചിരുന്നു. ബോക്സോഫീസിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.തന്നെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം സംസാരിക്കാൻ മടിച്ചിരുന്നുവെന്നും അവിടെയുണ്ടായിരുന്നവരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവരാണ് അദ്ദേഹത്തിന്റെ ആരാധനയെക്കുറിച്ച് സൂചിപ്പിച്ചത്. കടുത്ത ആരാധകനായതിനാലാവാം പെട്ടെന്ന് കണ്ടപ്പോൾ അദ്ദേഹം സംസാരിക്കാതിരുന്നതെന്നായിരുന്നു ഹേമയുടെ പ്രതികരണം.

രാജ്യത്തിന് നഷ്ടപ്പെട്ടത് ഒരു പിതാവിനെയും മികച്ച നേതാവിനെയുമാണെന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ പറയുന്നു. കുട്ടിക്കാലത്ത് വാജ്പേയിയുടെ പ്രസംഗമുണ്ടെങ്കിൽ അച്ഛൻ എന്നെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനും കവിതകളെക്കുറിച്ചും സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം സംസാരിക്കാനും അവസരം കിട്ടി. അദ്ദേഹത്തിന്റെ ഒരു കവിതയുടെ ദൃശ്യാവിഷ്‌കാരത്തിൽ എനിക്ക് അഭിനയിക്കാനും സാധിച്ചു. വീട്ടിൽ ബാപ്ജി എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. വ്യക്തിപരമായി എനിക്കെന്റെ ബാല്യകാലത്തിലെ ഒരു ഭാഗവും നഷ്ടപ്പെട്ടു- ഷാരൂഖ് കുറിച്ചു. വാജ്പേയി എഴുതിയ ക്യാ ഖോയ ക്യാ പായാ എന്ന കവിതയുടെ ദൃശ്യവിഷ്‌കാരത്തിലാണ് ഷാരൂഖ് അഭിനയിച്ചത്. ജഗ്ജിത് സിങ് ആണ് സംഗീതമൊരുക്കിയതും ആലപിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP