Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുജീവിതത്തിന് അനുഗ്രഹം തേടി ദിവ്യാ ഉണ്ണി ശ്രീ പത്മനാഭ ക്ഷേത്രത്തിൽ; നീണ്ട ഒമ്പത് വർഷത്തിന് ശേഷം പത്മനാഭ സന്നിധിയിൽ എത്തിയതിന്റെ സന്തോഷം വെച്ച് നടി

പുതുജീവിതത്തിന് അനുഗ്രഹം തേടി ദിവ്യാ ഉണ്ണി ശ്രീ പത്മനാഭ ക്ഷേത്രത്തിൽ; നീണ്ട ഒമ്പത് വർഷത്തിന് ശേഷം പത്മനാഭ സന്നിധിയിൽ എത്തിയതിന്റെ സന്തോഷം വെച്ച് നടി

രു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു ദിവ്യാ ഉണ്ണി. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ താരം പിന്നീട് സിനിമയിൽ നിന്നും വിട്ടു നിന്നു. ഈ അടുത്തിടെയാണ് ദിവ്യാ ഉണ്ണി വിവാഹ മോചിതയായതും, പുനർവിവാഹം ചെയ്തതുമെല്ലാം. ഇതെല്ലാം മാധ്യമങ്ങളിൽ വൻ വാർത്തയാകുകയും ചെയ്തിരുന്നു.

ഹൂസ്റ്റൺമലയാളിയായ അരുൺ മണികണ്ഠനുമായുള്ള വിവാഹ ശേഷം പുതു ജീവിതത്തിന് അനുഗ്രഹം തേടി തിരുവനന്തപുരത്തെ പത്മനാഭ ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ് താരം. ശ്രീ പത്മനാഭനെ ദർശിച്ചതിന്റെ ചിത്രവും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. പത്മനാഭന്റെ സന്നിദ്ധിയിൽ എത്താൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നുവെന്ന് ദിവ്യ പറയുന്നു. നീണ്ട ഒമ്പതു വർഷങ്ങൾക്കു ശേഷമാണ് ദിവ്യ ഇവിടെ എത്തുന്നത്..

ക്ഷേത്രത്തിനകത്തു പ്രവേശിച്ചപ്പോൾ ആദ്യം കേട്ടത് ക്ഷീരസാഗര ശയനാ എന്ന കീർത്തനമായിരുന്നെന്നും, ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടതിനാൽ പത്മനാഭന്റെ നാമം ഉരുവിട്ട് താൻ പുറത്തു കാത്തുന്നിന്നുവെന്നും ദിവ്യ കുറിച്ചു.

'പിന്നീട് വാതിലുകൾ തുറന്നു, ഞാൻ പ്രധാന നടയിലേക്ക് പ്രവേശിച്ചു. ആ മുഖം ശാന്തമായിരുന്നെങ്കിലും, ദൃഢമായിരുന്നു. കൈകൾ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി. രണ്ടാമത്തെയും മുന്നാമത്തേയും വാതിലുകൾ തുറന്നു, പുഷ്പങ്ങളാൽ ആ പാദങ്ങൾ മൂടിയിരിക്കുന്നത് ഞാൻ കണ്ടു. ആ കാലടികളിൽ എന്നെത്തന്നെ സമർപ്പിച്ച് ഞാൻ കുറച്ചുനേരം കൂടി നിന്നു. ഓം നമോ നാരായണ.' ദിവ്യ കുറിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ദിവ്യാ ഉണ്ണി പുനർ വിവാഹിതയായത്. ഡോക്ടർ സുധീറിൽ നിന്നും വിവാഹ മോചനം നേടിയ ദിവ്യ അരുൺകുമാർ എന്ന എഞ്ചിനീയറെയാണ് വീണ്ടും വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിലെ രണ്ട് മക്കളും ഇപ്പോൾ ദിവ്യാ ഉണ്ണിയ്‌ക്കൊപ്പമാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP