Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻടിആറിന്റെ ജീവിതം വെള്ളിത്തിരയിലെത്താൻ ഒരുങ്ങുന്നതിന് പിന്നാലെ പുരട്ചി തലൈവിയുടെ ജീവിതവും സ്‌ക്രീനിലെത്തുമെന്ന് റിപ്പോർട്ട്; ചിത്രം സംവിധാനം ചെയ്യുന്നത് എം.എൽ വിജയ് ; ജയലളിതയുടെ വേഷം ആര് ചെയ്യുമെന്ന ആകാംഷയ്ക്കിടയിൽ ജയയുടെ ജന്മ വാർഷികത്തിന് ഫസ്റ്റ് ലുക്ക് പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ

എൻടിആറിന്റെ ജീവിതം വെള്ളിത്തിരയിലെത്താൻ ഒരുങ്ങുന്നതിന് പിന്നാലെ പുരട്ചി തലൈവിയുടെ ജീവിതവും സ്‌ക്രീനിലെത്തുമെന്ന് റിപ്പോർട്ട്; ചിത്രം സംവിധാനം ചെയ്യുന്നത് എം.എൽ വിജയ് ;  ജയലളിതയുടെ വേഷം ആര് ചെയ്യുമെന്ന ആകാംഷയ്ക്കിടയിൽ ജയയുടെ ജന്മ വാർഷികത്തിന് ഫസ്റ്റ് ലുക്ക് പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

സാമൂഹിക സാംസ്‌കാരിക രംഗത്ത് കൈയൊപ്പ് പതിപ്പിച്ച മഹത് വ്യക്തിത്വങ്ങളുടെ ജീവിതം സിനിമയാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ ചലച്ചിത്ര ലോകത്ത് നിന്നും വരുന്നത്. ആന്ധ്രാ മുഖ്യമന്ത്രി എൻടിആറിന്റെ ജീവിതം സിനിമയാകുന്നതിന് പിന്നാലെയാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതവും സിനിമയാകുന്നുവെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ജയ ജീവിച്ചിരുന്നപ്പോൾ തന്നെ അവരുടെ ജീവിതം സിനിമയാകുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. മാത്രമല്ല മരണ ശേഷവും ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ ജയലളിതയുടെ ജീവിതം സിനിമയാക്കുന്നെന്ന സ്ഥിരീകരണം വന്നിരിക്കുകയാണ്. സംവിധായകൻ എം.എൽ വിജയ് ആണ് ജയലളിതയെ തിരശ്ശീലയിൽ എത്തിക്കുന്നത്. അമലാ പോളിന്റെ മുൻ ഭർത്താവായ വിജയ് മദ്രാസ്പട്ടണം, ദൈവതിരുമകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനാണ്.

പ്രശസ്ത നിർമ്മാണ കമ്പനിയായ വിബ്രി മീഡിയയാണ് ചിത്രം നിർമ്മിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻടി രാമറാവുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് വിബ്രി മീഡിയയുടേതായി ഉടൻ റിലീസിനെത്തുന്നത്. റൺവീർ സിങ് നായകനാകുന്ന കപിൽ ദേവിന്റെ ബയോപിക് ചിത്രം ഷൂട്ടിങ് പുരോഗമിക്കുകയാണ്. 1983ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇതിനു പിന്നാലെയാണ് മൂന്നാമതൊരു ബയോപിക് ചിത്രം വിബ്രി മീഡിയ അനൗൺസ് ചെയ്തിരിക്കുന്നത്.'ഏറ്റവും ശക്തരായ ഭരണാധികാരികളിലൊരാളായിരുന്നു ജയലളിത. ഈ ലോകത്തുള്ള ഏതൊരു സ്ത്രീക്കും അവരുടെ ജീവിതം പ്രചോദനമാണ്. അവരുടെ ജന്മവാർഷികത്തിന്റെ അന്നു തന്നെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങും' വിബ്രി മീഡിയ ഡയറക്ടർ ബിന്ദ്ര പ്രസാദ് പറഞ്ഞു. ഫെബ്രുവരി 24നാണ് ജയയുടെ പിറന്നാൾ. ജയലളിതയായി ആരെത്തും എന്ന ആകാംഷയിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP