Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാബാലന്റേത് തൊഴിൽപരമായ മാന്യതയില്ലായ്മയും അധാർമികവുമായ പ്രവൃത്തി; ആമിയുമായി മുന്നോട്ട് തന്നെ; ആരാകും മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്നു തീരുമാനിച്ചിട്ടില്ല; നിർമ്മാതാവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും കമൽ

വിദ്യാബാലന്റേത് തൊഴിൽപരമായ മാന്യതയില്ലായ്മയും അധാർമികവുമായ പ്രവൃത്തി; ആമിയുമായി മുന്നോട്ട് തന്നെ; ആരാകും മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്നു തീരുമാനിച്ചിട്ടില്ല; നിർമ്മാതാവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും കമൽ

കൊച്ചി: 'അൺപ്രഫഷനൽ ആൻഡ് അൺഎത്തിക്കൽ. ചിത്രീകരണം തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം വ്യക്തമായ കാരണം പോലും പറയാതെ ചിത്രത്തിൽ നിന്നു പിന്മാറിയ വിദ്യാബാലന്റെ നടപടിയെക്കുറിച്ചു മറ്റെന്താണു പറയുക'-കമൽ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള മലയാളിയുടെ പ്രിയ എഴുത്തുകാരിയുടെ കഥ പറയുന്ന സിനിമ യാഥാർത്ഥ്യമാകുമെന്ന് തന്നെയാണ് കമൽ പറയുന്നത്. 'വിദ്യ പിന്മാറിയെങ്കിലും പ്രോജക്ട് മുന്നോട്ടു പോകും. ആരാകും മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്നു തീരുമാനിച്ചിട്ടില്ല. നിർമ്മാതാവുമായി ആലോചിച്ചു തീരുമാനിക്കും'- കമൽ പറയുന്നു.

ചിത്രത്തെക്കുറിച്ച് ഒരു വർഷമായി വിദ്യയുമായി ഞാൻ ആശയവിനിമയം നടത്തിയിരുന്നു. അവരെ മുംബൈയിൽ പോയിക്കണ്ടു. സ്‌ക്രിപ്റ്റ് അയച്ചുകൊടുത്തു. വായിച്ചു കൊടുക്കാൻ ആളെ ഏർപ്പാടാക്കി. ഗംഭീരമായ സ്‌ക്രിപ്‌റ്റെന്ന് അവർ അഭിപ്രായവും പറഞ്ഞു. ഫോട്ടോ ഷൂട്ട് നടത്തി. കോസ്റ്റ്യൂം പ്ലാൻ ചെയ്തു. മറ്റ് ആർടിസ്റ്റുകളെ തീരുമാനിച്ചു. എന്നിട്ടാണ് വിദ്യ എത്താതെന്ന് കമൽ പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ ഒറ്റപ്പാലത്തു ചിത്രീകരണം തുടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു. ഷൂട്ട് തുടങ്ങുന്നതിന് ആറേഴു ദിവസം മുൻപാണു പറ്റില്ല എന്നറിയിച്ചതെന്നും മനോരമയോട് കമൽ പറഞ്ഞു. അവരുടെ പിന്മാറ്റത്തിന്റെ വ്യക്തമായ കാരണം ഇപ്പോഴും എനിക്കറിയില്ല. അത്തരം വിവാദങ്ങളുടെ പേരിലാണു വിദ്യ പിന്മാറിയതെന്നു ഞാൻ കരുതുന്നില്ല. അതിനു സാധ്യതയും കുറവാണ്. എന്നാൽ, കമലാദാസിന്റെ മതം മാറ്റം പോലുള്ള വിഷയങ്ങൾ ചിത്രത്തിലുള്ളതിനെക്കുറിച്ചുള്ള ആശങ്കയാണോ വിദ്യയുടെ പിന്മാറ്റത്തിനു കാരണമെന്നു സംശയമുണ്ട്-കമൽ പറയുന്നു

എന്തായാലും, തൊഴിൽപരമായ മാന്യതയില്ലായ്മയും അധാർമികവുമായ പ്രവൃത്തിയാണ് അവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും സംവിധായകൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP