Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയം കുഞ്ഞച്ചൻ ഉപേക്ഷിച്ചതായി വിജയ് ബാബു; തങ്ങളുടെ അനുമതിയില്ലാതെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാൻ അനുവദിക്കില്ല; മമ്മൂട്ടിയെ പറഞ്ഞ് പറ്റിച്ചാണ് സിനിമ അനൗൺസ് ചെയ്തതെതെന്നും നിർമ്മാതാവ് എം മണി; താൻ കഴിഞ്ഞ എട്ട് വർഷമായി കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകൻ

കോട്ടയം കുഞ്ഞച്ചൻ ഉപേക്ഷിച്ചതായി വിജയ് ബാബു; തങ്ങളുടെ അനുമതിയില്ലാതെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാൻ അനുവദിക്കില്ല; മമ്മൂട്ടിയെ പറഞ്ഞ് പറ്റിച്ചാണ് സിനിമ അനൗൺസ് ചെയ്തതെതെന്നും നിർമ്മാതാവ് എം മണി; താൻ കഴിഞ്ഞ എട്ട് വർഷമായി കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകൻ

കൊച്ചി: കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവിനെ ആഘോഷമാക്കിയവർക്ക് നിരാശ. ചിത്രത്തിന്റെ രണ്ടാം വരവിൽ വലിയ രീതിയിൽ തടസ്സങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും അനുമതിയില്ലാതെ ചിത്രം എടുത്താൽ അത് തടയുമെന്നും ചിത്രത്തിന്റെ നിർമ്മാതാവായ എം മണി പറഞ്ഞു.

തങ്ങളുടെ യാതൊരുവിധ അനുമതിയുമില്ലാതെയാണ് രണ്ടാം ഭാഗം ഇറങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. കഥയുടേയും കഥാപാത്രങ്ങളുടേയും റൈറ്റ് ഞങ്ങളുടെ കയ്യിൽ ഉള്ളപ്പോൾ വിജയ് ബാബു എങ്ങനെയാണ് ചിത്രം നിർമ്മിക്കുകായെന്ന് നിർമ്മാതാവ് എം മണി ചോദിച്ചു.

സംവിധായകൻ സുരേഷ് ബാബു മമ്മൂട്ടിയുമായി ഉടൻ ബന്ധപ്പെട്ടിരുന്നു എന്നും എന്നാൽ എല്ലാ വിധ അനുമതിയും ഒന്നാം ഭാഗത്തിന്റെ നിർമ്മാതാവിൽ നിന്നും സംവിധായകനിൽ നിന്നും വാങ്ങിയെന്ന് പറഞ്ഞ് പറ്റിച്ചാണ് മമ്മൂട്ടിയെക്കൊണ്ട് സമ്മതിപ്പിച്ചതെന്നും എം മണി പറഞ്ഞു.തങ്ങളുടെ അനുമതി ഇല്ലാതെ ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തതിനെ നിയമപരമായി തന്നെ നേരിടുമെന്നും മണി പറഞ്ഞു.

അതേ സമയം താൻ കഴിഞ്ഞ എട്ട് വർഷമായി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവിന്റെ അണിയറയിൽ ആയിരുന്നെന്ന് ഒന്നാം ഭാഗത്തിന്റെ സംവിധായകൻ ടി.എസ് സുരേഷ് ബാബു പറഞ്ഞു. തന്റെയോ മണിയുടേയോ അനുവാദം വാങ്ങാതെയാണ് അവർ സിനിമ പ്രഖ്യാപിച്ചത്. മമ്മൂട്ടിയോട് എം മണിയുടെ അനിമതി വാങ്ങിയെന്ന് പറഞ്ഞ് അവർ പറ്റിക്കുകയായിരുന്നു. മണി നിയമപരമായി മുന്നോട്ട് നീങ്ങിയാൽ അതിനെ പിന്തുണയ്ക്കുമെന്നും ടി എസ് സുരേഷ് ബാബു പറഞ്ഞു.

അതേ സമയം വരുന്നത് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമല്ല കോട്ടയെത്തെ ഒരു അച്ചായന്റെ കഥ മാത്രമാണെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉപേക്ഷിക്കുകയാണ്. കോട്ടയം പശ്ചാത്തലമായുള്ള കഥാപാത്രമായി മമ്മൂട്ടി അവതരിപ്പിക്കുന്ന മറ്റൊരു സിനിമ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയദിനാഘോഷത്തിലാണ് മമ്മൂട്ടി കുഞ്ഞച്ചൻ 2 പ്രഖ്യാപിച്ചത്. ആട് ടുവിന്റെ സംവിധായകൻ മിധുൻ മാനുവൽ തോമസ് ചിത്രം നിർമ്മിക്കും എന്നായിരുന്നു തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP