Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എനിക്ക് എങ്ങോട്ടും ചായ്‌വില്ല; എന്റെ അഭിപ്രായങ്ങൾ പലരും പല തരത്തിൽ എടുക്കുന്നു; ബുദ്ധ സന്യാസിയെപ്പോലെ കാറ്റിലിളകാതെ ഉറച്ചുനിൽക്കുന്നെ എന്നെ ഒന്നും ബാധിക്കുന്നില്ല; സെൻ ബുദ്ധിസത്തിന്റെ മഹത്വം വർണിച്ചും ബുദ്ധ സന്യാസിയുടെ ജീവിതം പരാമർശിച്ചും വിമർശനങ്ങൾക്കു മറുപടിയുമായി മോഹൻലാലിന്റെ പുതിയ ബ്ലോഗ്

എനിക്ക് എങ്ങോട്ടും ചായ്‌വില്ല; എന്റെ അഭിപ്രായങ്ങൾ പലരും പല തരത്തിൽ എടുക്കുന്നു; ബുദ്ധ സന്യാസിയെപ്പോലെ കാറ്റിലിളകാതെ ഉറച്ചുനിൽക്കുന്നെ എന്നെ ഒന്നും ബാധിക്കുന്നില്ല; സെൻ ബുദ്ധിസത്തിന്റെ മഹത്വം വർണിച്ചും ബുദ്ധ സന്യാസിയുടെ ജീവിതം പരാമർശിച്ചും വിമർശനങ്ങൾക്കു മറുപടിയുമായി മോഹൻലാലിന്റെ പുതിയ ബ്ലോഗ്

തിരുവനന്തപുരം: തന്റെ അഭിപ്രായപ്രകടനങ്ങൾക്കു നേർക്കുയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി മോഹൻലാലിന്റെ പുതിയ ബ്ലോഗ്. വിയറ്റ്‌നാമിലെ ബുദ്ധ സന്യാസിയായ തിച്ച് നാത് ഹാന്റെ കഥ പറഞ്ഞുകൊണ്ടാണ് മോഹൻലാൽ തന്റെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്.

തിച്ച് നാത് ഹാന് യുദ്ധകാലത്ത് അനുഭവിക്കേണ്ടി വന്ന അവസ്ഥയാണ് ഈ അനുഭവക്കുറിപ്പിൽ പറയുന്നത്. ഫിലാഡൽഫിയയിൽ വച്ച് ഹാനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു, താങ്കൾ തെക്കൻ വിയറ്റ്നാമിൽ നിന്നാണോ വടക്കൻ വിയറ്റ്നാമിൽ നിന്നാണോ വടക്കു നിന്നാണെങ്കിൽ അമേരിക്കൻ വിരുദ്ധനായ കമ്മ്യൂണിസ്റ്റ് ആയിരിക്കും. തെക്ക് നിന്നാണെങ്കിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധനും. അതിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു അയാം ഫ്രം ദ സെന്റർ ഞാൻ മധ്യമ മനുഷ്യനാണ്.

ഞാനും അദ്ദേഹത്തെപ്പോലെയാണ്. എന്റെ ചിന്തകൾ, പ്രവർത്തികൾ എല്ലാം ഒരു പരിധി വരെ ഇപ്രകാരമാണ്. ബ്ലോഗ് എഴുതാൻ തുടങ്ങിയതിൽ പിന്നെ പറഞ്ഞ അഭിപ്രായങ്ങൾ മുഴുവൻ ഞാനെന്ന മനുഷ്യന്റെ മധ്യമത്തിൽ നിന്നുമാണ്. എന്നാൽ പലരും അത് പല തരത്തിലാണ് എടുത്തത്. ഞാനെന്ന മനുഷ്യൻ എപ്പോഴും നടുവിലാണ്. എങ്ങോട്ടും ചായ്വുകളില്ലാതെ. എന്റെ അഭിപ്രായങ്ങൾ ആളുകൾ അവർക്ക് ആവശ്യമുള്ള തരത്തിൽ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.

ബുദ്ധ സന്യാസിയായ ഹാനെ പോലെ ഞാനും എന്റെ ഉള്ളകത്തിൽ ഉറച്ചു നിൽക്കുന്നു. ഉറച്ച് ഒരു കാറ്റിലുമിളകാതെ നിൽക്കുന്നു. അതുകൊണ്ട് ഒന്നും എന്നെ ബാധിക്കില്ല. എല്ലാം കടന്നുപോകും. ശാന്തമായിത്തന്നെയെന്നു മോഹൻലാൻ കൂട്ടിച്ചേർക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു നിരോധനത്തെ പിന്തുണച്ച് നവംബറിൽ ബ്ലോഗ് എഴുതിയ നടനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹം ഡിംസബറിൽ ബ്ലോഗ് എഴുതിയിരുന്നില്ല. 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP