Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ നിമിഷം എന്റെ അവകാശമാണ്; മൊയ്തീന് ശേഷം റൊമാന്റിക് ഗാനവുമായി പൃഥിയും പാർവ്വതിയും; താരങ്ങളുടെ ലിപ് ലോക്കുമായെത്തിയ മൈ സ്റ്റോറിയിലെ ഗാനം കാണാം

ഈ നിമിഷം എന്റെ അവകാശമാണ്; മൊയ്തീന് ശേഷം റൊമാന്റിക് ഗാനവുമായി പൃഥിയും പാർവ്വതിയും; താരങ്ങളുടെ ലിപ് ലോക്കുമായെത്തിയ മൈ സ്റ്റോറിയിലെ ഗാനം കാണാം

ന്ന് നിന്റെ മൊയ്തീന്' ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന റൊമാന്റിക് ചിത്രം മൈ സ്റ്റോറിയിലെ പ്രണയഗാനം എത്തി.മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം പ്രണയമിതൊരുകടലായി' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഈ നിമിഷം എന്റെ അവകാശമാണ് എന്ന് പാർവ്വതി പറഞ്ഞു കൊണ്ടാണ് ഗാനം തുടങ്ങുന്നത്.

ശ്രേയാ ഘോഷാലും ഹരിചരണും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. പൃഥ്വിയുടെയും പാർവതിയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയമാണ് പാട്ടിൽ ആവിഷ്‌ക്കരിച്ചി രിക്കുന്നത്. രണ്ടുപേരുടെയും ലിപ്പ്‌ലോക്ക് രംഗവും ഗാനത്തിലുണ്ട്. റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശങ്കർ രാമകൃഷണനാണ്

പതിവ് പോലെ ആദ്യ ഗാനത്തിലേത് പോലെ ഈ പാട്ടിനെയും ഡിസ്ലൈക്കുകൾ കൊണ്ട് ഒരുപറ്റം ആളുകൾ നേരിടുന്നുണ്ട്.ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോൾ ഡിസ്ലൈക്കുകളുടെ പൂരമായിരുന്നു. അതുപൊലെ തന്നെ പുതിയ പാട്ടിനും ഡിസൈലക്കുകളുടെ പ്രവാഹമാണ്. രാജ്യാന്താര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പൺ ഫോറത്തിൽ മെഗാ സ്റ്റാറിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതാണ് ആരാധകരെ പ്രകോപ്പിച്ചത്. രണ്ടാമത്തെ ഗാനത്തിനും ഡിസ്ലൈക്കുകൾ കുറവായിരുന്നില്ല.

തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സമകാലിക വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാർവതി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പ്രമേയമാവും മൈ സ്റ്റോറിയുടേത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP