Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതികരണം അർഹിക്കുന്ന നിലവാരം പാർവതിയുടെ പരാമർശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തേപ്പോലെ താനും കരുതുന്നു; ഒരു വർഷം മുമ്പ് ഇറങ്ങിയ സിനിമയേക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വന്മരം പിടിച്ചുകുലുക്കി കൂടുതൽ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകൾക്ക് അറിയാം; പാർവതിയുടെ ആരോപണങ്ങൾക്ക് പ്രതികരണവുമായി കസബയുടെ സംവിധായകൻ നിഥിൻ രൺജി പണിക്കർ രംഗത്ത്

പ്രതികരണം അർഹിക്കുന്ന നിലവാരം പാർവതിയുടെ പരാമർശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തേപ്പോലെ താനും കരുതുന്നു; ഒരു വർഷം മുമ്പ് ഇറങ്ങിയ സിനിമയേക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വന്മരം പിടിച്ചുകുലുക്കി കൂടുതൽ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകൾക്ക് അറിയാം; പാർവതിയുടെ ആരോപണങ്ങൾക്ക് പ്രതികരണവുമായി കസബയുടെ സംവിധായകൻ നിഥിൻ രൺജി പണിക്കർ രംഗത്ത്

കൊച്ചി: ഒരു വർഷം മുമ്പ റിലീസ് ആയ മമ്മൂട്ടിയുടെ കസബയാണ് ഇന്ന സിനിമാ ലോകത്തെ ചർച്ചാ വിഷയം. ചിത്രത്തിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് ആരോപിച്ച് നടി പാർവതി രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ പാർവതിക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ രംഗത്തെത്തിയിരിക്കുകയാണ്.

പാർവ്വതിയേപ്പൊലെ ഒരാളോട് പ്രതികരിക്കാൻ താല്പര്യമില്ലെന്നാണ് നിധിൻ പറഞ്ഞത് ഒരു വർഷം മുമ്പ് ഇറങ്ങിയ സിനിമയേക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വന്മരം പിടിച്ചുകുലുക്കി കൂടുതൽ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകൾക്ക് അറിയാം. ഈ വിഷയത്തിൽ പ്രതികരിക്കാൻ താനില്ലെന്നും നിഥിൻ രൺജി പണിക്കർ പറഞ്ഞു. പ്രതികരണം അർഹിക്കുന്ന നിലവാരം നടിയുടെ പരാമർശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തേപ്പോലെ താനും കരുതുന്നു. ഈ നടി പ്രതികരണം അർഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് തനിക്ക് തോന്നയിട്ടില്ലെന്നും നിഥിൻ വനിതക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പാർവതിക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. രാജൻ സ്‌കറിയ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചതിനെ വിമർശിച്ച പാർവ്വതിക്ക് അവർ അഭിനയിച്ച മുൻ സിനിമകളെ പരാമർശിച്ചുകൊണ്ടായിരുന്നു സോഷ്യൽ മീഡിയയിലെ വിമർശനം നേരിടേണ്ടി വന്നത്.

ഐഎഫ്എഫ്‌കെയുടെ ഓപ്പൺ ഫോറത്തിലാണ് കസബയ്ക്കും മമ്മൂട്ടിക്കുമെതിരെ നടി പാർവതി വിമർശനം ഉന്നയിച്ചത്.'ഞാൻ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാൻ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങൾക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ്. എനിക്കത് നിർഭാഗ്യവശാൽ കാണേണ്ടിവന്ന ചിത്രമാണ്.'പേരെടുത്ത് പറയാതെയായിരുന്നു പാർവതി ആദ്യം ചിത്രത്തെ വിമർശിച്ചത്. എന്നാൽ, പിന്നീട് വേദിയിൽ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ നിർബന്ധപ്രകാരമാണ് പാർവതി വിമർശിച്ചത്.

'ആ സിനിമയുടെ അണിയറയിൽ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകരോടുമുള്ള ബഹുമാനം മനസ്സിൽ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകൾ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്.

'ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു. ഇത്രയും വലിയൊരു പൊസിഷനിൽ ഇരിക്കുന്ന ഒരു നടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ബഹുമാനം നിലനിർത്തി തന്നെയാണ് ഞാൻ പറയുന്നത്'.

നമ്മൾ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിർവരമ്പ്'. ഒരു നായകൻ പറയുമ്പോൾ തീർച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ്. ഇത് ചെയ്യുക എന്നാൽ സെക്‌സിയും കൂളുമാണെന്ന് അവർ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മൾ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും.

കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവർത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചർച്ച ചെയ്യാൻ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നുവെന്നവെന്നാണ് പാർവതി പറഞ്ഞത്.

സംവിധായകനും നടനുമായ രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കസബ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP